പരിചയസമ്പത്ത് ഉള്ള താരമാണ്, സ്‌ക്വാഡിൽ ഇടം നൽകാതെ അവനെ ഇന്ത്യ മെന്റർ ആയി ലോകകപ്പ് സമയത്ത് കൂടെ കൂട്ടണം; സൂപ്പർ താരത്തെക്കുറിച്ച് ആരോൺ ഫിഞ്ച്

ഇന്ത്യൻ ലോകകപ്പ് ടീമിൽ രവിചന്ദ്രൻ അശ്വിനെ ഉൾപ്പെടുത്തുന്നതിൽ സംശയം ഉന്നയിച്ച് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. ഇന്ത്യൻ സാഹചര്യങ്ങളിൽ ആധിപത്യം പുലർത്തുന്നതിന് പേരുകേട്ട സീനിയർ സ്പിന്നർ, ഓൾറൗണ്ടർ അക്സർ പട്ടേലിന് പരിക്കേറ്റ സാഹചര്യത്തിൽ ടീമിലിടം പിടിക്കുമെന്നാണ് കരുതപ്പെടുന്നത്.

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ഏകദിനത്തിന് മുമ്പ് സ്റ്റാർ സ്‌പോർട്‌സിന് നൽകിയ അഭിമുഖത്തിലാണ് ഫിഞ്ച് തന്റെ അഭിപ്രായം പറഞ്ഞത്. പരിക്കേറ്റ അക്സർ പട്ടേലിന് പകരക്കാരനായി അശ്വിൻ നിലവിൽ ഓസ്‌ട്രേലിയക്ക് എതിരായ പരമ്പരയിൽ കളിക്കുന്നു . വെറ്ററൻ ഓഫ് സ്പിന്നർ 1/47, 3/41 എന്നിങ്ങനെയുള്ള സ്പെല്ലുകളിലൂടെ പരമ്പരയിൽ മികച്ച പ്രകടനമാണ് നടത്തിയത്. അതേസമയം, പ്രതീക്ഷിച്ച പോലെ പരിക്കിൽ നിന്ന് കരകയറാൻ കഴിയാത്തതിനാൽ അക്‌സർ മൂന്നാം ഏകദിനത്തിലും പുറത്തായി.

“അവൻ (അശ്വിൻ) അവസാന 15-ൽ ഇടംപിടിക്കാൻ പാടുപെടുമെന്ന് ഞാൻ കരുതുന്നു, പക്ഷേ വളരെയധികം ക്രിക്കറ്റ് കളിച്ചിട്ടുള്ള ഒരാളെന്ന നിലയിൽ, ഓസ്‌ട്രേലിയയ്‌ക്കെതിരായ നിലവിലെ പരമ്പരയിൽ ഇന്ത്യൻ ടീമിനൊപ്പം അവന് ചെയ്ത കാര്യങ്ങൾ മുൻനിർത്തി അദ്ദേഹത്തിന് ഒരു മത്സരത്തിൽ കൂടി അവസരം നൽകിയേക്കാം. പക്ഷെ അവൻ ലോകകപ്പ് ടീമിൽ ഇടം പിടിക്കില്ല” ഫിഞ്ച് പറഞ്ഞു.

“ടെസ്റ്റ് മത്സരമായാലും ടി20 മത്സരമായാലും അശ്വിൻ തന്റെ കരിയറിൽ ഉടനീളം തിളങ്ങിയിട്ടുണ്ട്. എന്തിരുന്നാലും ഇന്ത്യയുടെ നിലവിലെ പ്ലെയിങ് ഇലവൻ സാഹചര്യം നോക്കിയാൽ അശ്വിൻ കളിക്കില്ല. കുൽദീപ് വരുമ്പോൾ അശ്വിനെ ഇന്ത്യ പുറത്താക്കും. അവൻ ആദ്യ 15 ൽ കളിക്കില്ല ”അദ്ദേഹം കൂട്ടിച്ചേർത്തു.

പരിചയസമ്പത്ത് ഉള്ളതിനാൽ തന്നെ സൂപ്പർ താരം ലോകകപ്പിൽ ഇന്ത്യയുടെ മെന്റർ ആയി ടീമിന്റെ കൂടെ കാണണം എന്ന അഭിപ്രായവും ഫിഞ്ച് പങ്കുവെച്ചു. ലോകകപ്പ് സ്‌ക്വാഡിൽ മാറ്റം വരുത്താനുള്ള അവസാന തിയതി നാളെ ആയിരിക്കെ അക്‌സർ പട്ടേലിനെ മറികടന്ന് അശ്വിൻ ടീമിൽ ഇടം പിടിക്കുമെന്നാണ് കരുതപ്പെടുന്നത്.

Latest Stories

പുരാവസ്തുക്കള്‍ കള്ളക്കടത്ത് നടത്തുന്ന അന്താരാഷ്ട്ര സംഘം, ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാന്‍ എസ്‌ഐടി

നിരപരാധിയാണെന്ന് പറഞ്ഞു അഞ്ചാം ദിനം മുഖ്യമന്ത്രിക്ക് ദിലീപിന്റെ കത്ത്; അന്വേഷണം അട്ടിമറിക്കാനും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് കാണിക്കാനും 'ദിലീപിനെ പൂട്ടണ'മെന്ന പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പ്, മഞ്ജുവിന്റെ വ്യാജ പ്രൊഫലുണ്ടാക്കി ഗ്രൂപ്പില്‍ ചേര്‍ത്തു; ഒടുവില്‍ നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ

കര്‍ണാടകയിലെ രാഷ്ട്രീയ ബന്ധത്തില്‍ ഫാം ഹൗസുകള്‍ തോറും ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍?; രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അറസ്റ്റ് വൈകിപ്പിച്ച പൊലീസ്?; ആരോപണ പ്രത്യാരോപണങ്ങളില്‍ ഇടതും വലതും

“കൊച്ചി: പുരോഗതിയുടെ പേരിൽ ശ്വാസം മുട്ടുന്ന നഗരം”

'ഓഫീസ് സമയം കഴിഞ്ഞാൽ ജോലിസ്ഥലത്ത് നിന്നുള്ള കോളുകൾ പാടില്ല'; ലോക്‌സഭയില്‍ സ്വകാര്യ ബിൽ അവതരിപ്പിച്ച് സുപ്രിയ സുലെ

കണക്കുകൂട്ടലുകൾ പിഴച്ചു, തെറ്റുപറ്റിയെന്ന് സമ്മതിച്ച് ഇന്‍ഡിഗോ സിഇഒ; കാരണം കാണിക്കല്‍ നോട്ടീസിന് ഇന്ന് രാത്രിയ്ക്കകം മറുപടി നല്‍കണമെന്ന് ഡിജിസിഎ

കേന്ദ്രപദ്ധതികൾ പലതും ഇവിടെ നടപ്പാക്കാനാകുന്നില്ല, ഇടതും വലതും കലുഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് മുതലെടുക്കുന്നു: സുരേഷ്‌ ഗോപി

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും