അവന്‍ ഒരു അപൂര്‍വ്വ പ്രതിഭയാണ്, ഇന്ത്യയുടെ തുറുപ്പുചീട്ട്; പ്രശംസിച്ച് പാക് ഇതിഹാസം

ഇംഗ്ലണ്ട് പര്യടനത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ വാനോളം പ്രശംസിച്ച് പാകിസ്ഥാന്‍ ഇതിഹാസം ശുഐബ് അക്തര്‍. ഹാര്‍ദ്ദിക് ഒരു അപൂര്‍വ്വ പ്രതിഭയാണെന്ന് പറഞ്ഞ അക്തര്‍ താരത്തിന്റെ ക്രിക്കറ്റിലേക്കുള്ള മികച്ച തിരിച്ചുവരവില്‍ സന്തോഷവും പങ്കുവെച്ചു.

‘ഒരു ബൗളര്‍ എന്ന നിലയില്‍ ഹാര്‍ദിക് പാണ്ഡ്യ ടീമിന് അവിശ്വസനീയമായ ബാലന്‍സ് കൊണ്ടുവരുന്നത് കണ്ടതില്‍ സന്തോഷമുണ്ട്. തന്റെ ഫിറ്റ്നസിന്റെ കാര്യത്തില്‍ അദ്ദേഹം കൂടുതല്‍ ഗൗരവം കാണിക്കുന്നത് പ്രശംസനീയമാണ്. 1-2 വര്‍ഷം ടീമില്‍ നിന്ന് പുറത്തായപ്പോള്‍ അവന് നല്ല ഷോക്ക് ലഭിച്ചു. കാരണം അന്ന് അവന്‍ അല്‍പ്പം അണ്‍ഫിറ്റ് ആയിരുന്നു.’

‘കളിക്കളത്തിലെ ജീവിതം അവന്‍ നല്ലപോലെ ആസ്വദിക്കുന്നതായി തോന്നുന്നു. അവനൊരു അപൂര്‍വ പ്രതിഭയായണ്. അവന്‍ ഒരു മികച്ച ഫീല്‍ഡറാണ്, ഒരു മികച്ച ബോളറാണ്, യഥാര്‍ത്ഥത്തില്‍, അവന്‍ പേസ് നിരക്ക് ഒരു മികച്ച കൂട്ടിച്ചേര്‍ക്കലാണ്.’

‘അവന്‍ മറ്റ് ബോളര്‍മാരെ മറികടന്നു, അവന്റെ കളിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഞാന്‍ അവനെ ഉപദേശിക്കും. അവന്‍ ലോകത്തിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായി മാറുമെന്നതില്‍ എനിക്ക് സംശയമില്ല’ അക്തര്‍ പറഞ്ഞു.

Latest Stories

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര