ചതിയനാണ് അവൻ, ടീമിന്റെ മെന്റർ റോൾ ഏൽപ്പിക്കാൻ ഉള്ള യാതൊരു യോഗ്യതയും അദ്ദേഹത്തിനില്ല; സൂപ്പർ താരത്തെക്കുറിച്ച് ബാസിത് അലി

പാകിസ്ഥാൻ ക്രിക്കറ്റ് ടീം പലപ്പോഴും വിവാദങ്ങളിൽ പെടാറുണ്ട്. രാജ്യത്ത് നിന്നുള്ള നിരവധി ക്രിക്കറ്റ് താരങ്ങൾ സ്‌പോട്ട് ഫിക്‌സിംഗിൽ കുടുങ്ങിയപ്പോൾ പലരും ഒത്തുകളിച്ചതായി ആരോപിക്കപ്പെടുന്നു. സ്‌പോട്ട് ഫിക്സിംഗ് കേസിൽ മുഹമ്മദ് ആമിർ, സൽമാൻ ബട്ട്, മുഹമ്മദ് ആസിഫ് എന്നിവർക്ക് ഇംഗ്ലണ്ടിൽ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നിരുന്നു. ഇപ്പോഴിതാ ഇതിഹാസ ഓൾറൗണ്ടർ ഷൊയ്ബ് മാലിക്കിനെ മാച്ച് ഫിക്‌സറെന്ന് വിളിച്ചിരിക്കുകയാണ് ബാസിത് അലി.

പാക്കിസ്ഥാനിൽ നടക്കുന്ന ചാമ്പ്യൻസ് ഏകദിന കപ്പിലെ ടീം മെൻ്റർമാരിൽ ഒരാളാണ് ഷോയിബ് മാലിക്. എന്നിരുന്നാലും, അയാളെ ആ ജോലിയിൽ പ്രവേശിപ്പിക്കരുതെന്നും ചതിയൻ ആണെന്നും ബാസിത് അലി പറഞ്ഞു. ഒരു മത്സരം തോറ്റതിലെ പങ്കിനെക്കുറിച്ച് ഷോയിബ് തന്നോട് പറഞ്ഞതായി ബാസിത് അവകാശപ്പെട്ടതായി ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു.

“തൻ്റെ ടീമിനെക്കുറിച്ച് ചിന്തിക്കാത്ത ഒരാളെ ഉപദേശകനായി നിയമിക്കാൻ പാടില്ലായിരുന്നു. ഒരു കളി തോറ്റതിലെ പങ്കിനെക്കുറിച്ച് ഒരിക്കൽ അദ്ദേഹം എന്നോട് പറഞ്ഞു. തെളിവ് വേണമെങ്കിൽ ഞാൻ തരാം. ഷൊയ്ബ് മാലിക്കുമായി റമീസ് രാജ അഭിമുഖം നടത്തിയിരുന്നു.” ബാസിത് അലി പറഞ്ഞു.

എന്തായാലും ഈ വിവാദ വെളിപ്പെടുത്തൽ വരാനിരിക്കുന്ന ദിവസങ്ങളിൽ ചർച്ചയാകുമെന്ന് ഉറപ്പാണ്.

Latest Stories

കനത്ത മഴ, മൂന്നാറില്‍ ദേശീയപാതയില്‍ മണ്ണിടിഞ്ഞു; നാല് വഴിയോര കടകള്‍ തകര്‍ന്നു

വിവാദ ഫോണ്‍ സംഭാഷണം; പാലോട് രവി രാജി വച്ചു

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഇതുകൊണ്ടൊന്നും പ്രവര്‍ത്തകരുടെ മനോവീര്യം തകരില്ല; പാലോട് രവിയുടെ വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്

IND VS ENG: "ശരീരം കൈവിട്ടു, ബുംറ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് ഉ‌ടൻ വിരമിക്കും"

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; വ്‌ളോഗര്‍ ഷാലു കിങ് അറസ്റ്റില്‍

എമ്പുരാനിൽ പ്രണവിന് റഫറൻസായത് ആ മോഹൻലാൽ ചിത്രം; എൽ 3യിൽ കൂടുതൽ വില്ലന്മാർ, വെളിപ്പെടുത്തി പൃഥ്വിരാജ്

വെള്ളാപ്പള്ളിയ്ക്ക് മറുപടി പറായാനില്ല; ശ്രീനാരായണ ഗുരുദേവന്‍ പറയാന്‍ പാടില്ലെന്ന് പറഞ്ഞത് എന്താണോ, അതാണ് വെള്ളാപ്പള്ളി പറയുന്നതെന്ന് വി ഡി സതീശന്‍

ENG vs IND: മാഞ്ചസ്റ്റർ ടെസ്റ്റിലെ ബുംറയുടെ പരാജയത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ജോനാഥൻ ട്രോട്ട്

ഈഴവ വിരോധിയാണ്, കേരളം കണ്ടതില്‍വെച്ച് ഏറ്റവും പരമ പന്നന്‍; വിഡി സതീശനെതിരെ അധിക്ഷേപ പരാമര്‍ശവുമായി വെള്ളാപ്പള്ളി നടേശന്‍