ക്രിക്കറ്റ് കളിക്കാന്‍ ബാറ്റും പാഡും ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ തന്നു, അദ്ദേഹമാണ് എന്റെ റോള്‍ മോഡല്‍: റിങ്കു സിംഗ്

ഇന്ത്യന്‍ ക്രിക്കറ്റ് ടീം വലിയ പ്രതീക്ഷയോടെ കാണുന്ന ഫിനിഷറാണ് റിങ്കു സിംഗ്. ഐപിഎല്ലിലൂടെ ഇന്ത്യന്‍ ടീമിലേക്ക് എത്തിയ താരം ഇന്ന് യുവതാരങ്ങളില്‍ പ്രധാനിയാണ്. ഇപ്പോഴിതാ ക്രിക്കറ്റില്‍ തന്റെ റോള്‍ മോഡല്‍ ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

സുരേഷ് റെയ്ന ഭയ്യയുടെ വലിയ ആരാധകനാണ് ഞാന്‍. അദ്ദേഹത്തെ പിന്തുടരാനും അനുകരിക്കാനുമാണ് ശ്രമിക്കുന്നത്. എന്റെ ജീവിതത്തിലും കരിയറിലും വലിയ സ്വാധീനം സൃഷ്ടിച്ചിട്ടുള്ള താരമാണ് അദ്ദേഹം.

ക്രിക്കറ്റ് കളിക്കാന്‍ ബാറ്റും പാഡും ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ തന്ന് അദ്ദേഹം എന്നെ സഹായിച്ചിട്ടുണ്ട്. ഒന്നും ചോദിക്കാതെ തന്നെ എനിക്കുവേണ്ടതെല്ലാം റെയ്ന ഭയ്യ തന്നിട്ടുണ്ട്. എന്റെ ജീവിതത്തില്‍ ഏറ്റവും കടപ്പാട് അദ്ദേഹത്തോടാണ്.

എങ്ങനെയാണ് സമ്മര്‍ദ്ദത്തെ മറികടക്കുകയെന്ന് റെയ്ന ഭയ്യയാണ് എനിക്ക് പറഞ്ഞുതന്നത്. 4,5 പന്ത് നേരിട്ട് നിലയുറപ്പിക്കുക. പിന്നെ ഗിയര്‍ ടോപ്പിലേക്കാക്കുക. ആ ഉപദേശം ഐപിഎല്ലിലും ഇപ്പോള്‍ ഇന്ത്യന്‍ ടീമിലും എന്നെ സഹായിക്കുന്നു- റിങ്കു പറഞ്ഞു.

Latest Stories

കോഴിക്കോട് ആംബുലന്‍സ് ട്രാന്‍സ്‌ഫോമറില്‍ ഇടിച്ച് കത്തി; ഉള്ളിലുണ്ടായിരുന്ന രോഗി വെന്തുമരിച്ചു; മൂന്നു ജീവനക്കാര്‍ക്ക് പരിക്ക്

ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി അന്തരിച്ചു

'വാടിവാസൽ' ഉപേക്ഷിച്ചിട്ടില്ല; ഏറ്റവും പുതിയ അപ്ഡേറ്റുമായി വെട്രിമാരൻ

റിവ്യു ബോംബിങ്; അശ്വന്ത് കോക്കിനെതിരെ പരാതിയുമായി 'മാരിവില്ലിൻ ഗോപുരങ്ങൾ' നിർമ്മാതാവ് സിയാദ് കോക്കർ

എന്റെ അച്ഛനും അമ്മയുമായത് കൊണ്ട് എനിക്ക് പ്രത്യേക പരിഗണനയൊന്നും അവർ തന്നിട്ടില്ല: കനി കുസൃതി

ആളുകളുടെ അത്തരം കമന്റുകൾ ചിലപ്പോഴൊക്കെ എന്നെ തകർത്തു കളയാറുണ്ട്: അനാർക്കലി മരിക്കാർ

ഗിയര്‍ പലവട്ടം മാറ്റിയിട്ടും പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞിട്ടും ഫലിച്ചില്ല; 'ഒത്തില്ല' ട്രെന്‍ഡ് മാറി കൈവിട്ടു പോയ പകപ്പില്‍ ബിജെപി

റൊണാൾഡോയാണോ മെസിയാണോ മികച്ചത്, പെഡ്രി പറയുന്നത് ഇങ്ങനെ; ആരാധകരുടെ പ്രതികരണം ഇങ്ങനെ

എറണാകുളം വേങ്ങൂരില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; സാമ്പത്തിക സഹായം നല്‍കണമെന്ന് നാട്ടുകാര്‍

പൊലീസ് സംരക്ഷണയില്‍ ഡ്രൈവിംഗ് ടെസ്റ്റ്; പരാജയപ്പെട്ടവരെ കൂകി വിളിച്ച് സമരക്കാര്‍