'ടി20 ലോക കപ്പ് ടീമിലേക്ക് അവന് ഇനിയും വരാം'; എന്നാല്‍ കുറച്ച് നിബന്ധനകള്‍ ബാധകമാണെന്ന് സെലക്ടര്‍

അടുത്ത മാസം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള സ്‌ക്വാഡിനെ ബിസിസിഐ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അധിക സര്‍പ്രൈസ് ഒന്നും സ്വീകരിക്കാതെ ഒരു സേഫ്റ്റി ടീമിനെയാണ് ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക് അയക്കുന്നത്. നീണ്ട് മാസത്തെ കാത്തിരിപ്പിന് ശേഷം മുഹമ്മദ് ഷമി വീണ്ടും ടി20 ഫോര്‍മാറ്റിലേക്ക് മടങ്ങിയെത്തിയതാണ് എടുത്ത് പറയേണ്ട ഒരു കാര്യം.

എന്നിരുന്നാലും, ജസ്പ്രീത് ബുംറയും ഹര്‍ഷല്‍ പട്ടേലും സുഖം പ്രാപിക്കുന്നതിനാല്‍ സ്റ്റാന്‍ഡ്ബൈയിലാണ് താരത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ താരത്തിന് 15 അംഗ സ്‌ക്വാഡിലേക്ക് വരാനാകുമെന്ന് പറഞ്ഞിരിക്കുകയാണ് ഒരു സെലക്ഷന്‍ കമ്മിറ്റി അംഗം. എന്നാല്‍ അതിന് കുറച്ച് നിബന്ധനകള്‍ ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.

‘ടി20യില്‍ 10 മാസമായി കളിക്കാത്ത ഒരാളെ ടി20 ലോകകപ്പിലേക്ക് നേരിട്ട് തിരഞ്ഞെടുക്കാനാകില്ല. ഷമിയുടെ അഭാവത്തില്‍ ഹര്‍ഷല്‍ പട്ടേലാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. അത് കാണാതിരിക്കാനും കഴിയില്ല. ഹര്‍ഷലോ ജസ്പ്രീതോ സുഖം പ്രാപിച്ചില്ലെങ്കില്‍ ഷമിയെ തിരഞ്ഞെടുക്കാമായിരുന്നു. ഇതിന് കുറച്ച് നിബന്ധനകള്‍ ബാധകമാണ്’ അദ്ദേഹം പറഞ്ഞു.

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടി20 പരമ്പരയില്‍ ഷമിയുടെയും മറ്റുള്ളവരുടെയും പ്രകടനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ആരുടെയെങ്കിലും പ്രകടനത്തിലെ ഒരു സ്ലിപ്പ് അപ്പ് അല്ലെങ്കില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ ഷമിക്ക് ഇന്ത്യയുടെ ടി20 ലോകകകപ്പ് സ്‌ക്വാഡിലേക്ക് പ്രവേശനം നല്‍കും. പരിമിതമായ അവസരങ്ങളില്‍ ഷമിക്ക് തന്റെ കഴിവ് തെളിയിക്കേണ്ടതുണ്ടെന്നതാണ് പ്രശ്‌നം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ