'ഹാർദികിന്റെ ക്യാപ്റ്റൻസി പരാജയമായിരുന്നു, പക്ഷെ ടീം തോറ്റതിന് കാരണം അവൻ മാത്രമല്ല'; തുറന്നടിച്ച് കീറോൺ പൊള്ളാർഡ്

ഐ.പി.എൽ 2026 സീസണിൽ നാണംകെട്ട തോൽവി ഏറ്റുവാങ്ങി മുംബൈ ഇന്ത്യൻസ് ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെ, ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ ഭാവി തുലാസ്സിലായി. ഹാർദിക്കിന്റെ ക്യാപ്റ്റൻസിയിലും വ്യക്തിപരമായ പ്രകടനത്തിലും വലിയ നിരാശയാണ് ടീം മാനേജ്‌മെന്റിനുള്ളത്. രാജസ്ഥാൻ റോയൽസിനെതിരായ അവസാന മത്സരത്തിലെ തോൽവിക്ക് ശേഷം മുംബൈ ഇന്ത്യൻസ് ബാറ്റിംഗ് കോച്ച് കീറോൺ പൊള്ളാർഡ് ഇക്കാര്യം പരോക്ഷമായി സമ്മതിച്ചു.

സീസണിൽ ഉടനീളം ബാറ്റിംഗിലും ബോളിംഗിലും ക്യാപ്റ്റൻസിയിലും ഹാർദിക് പാണ്ഡ്യ വലിയ പരാജയമായിരുന്നു. ഹാർദിക്കിനെ പിന്തുണയ്ക്കാൻ മാനേജ്‌മെന്റ് പരമാവധി ശ്രമിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ലെന്ന് പൊള്ളാർഡ് പറഞ്ഞു.

“ഹാർദിക്കിന്റെ നേതൃത്വത്തെക്കുറിച്ച് പറയുകയാണെങ്കിൽ, ഒരു വ്യക്തിയെന്ന നിലയിൽ അവൻ ആഗ്രഹിച്ച രീതിയിൽ കാര്യങ്ങൾ നടന്നില്ല. മാനേജ്‌മെന്റ് എന്ന നിലയിൽ ഞങ്ങൾക്കും അത് തൃപ്തികരമല്ല. അവന് നേതൃത്വം നൽകാൻ എല്ലാവിധ അവസരങ്ങളും ഞങ്ങൾ ഒരുക്കിക്കൊടുത്തിരുന്നു. പക്ഷേ, ഇത്തവണ എല്ലാം ടീമിന്റെ കൂട്ടായ പരാജയമായിരുന്നു. തോൽക്കുമ്പോൾ ഒരാളുടെ നേർക്ക് മാത്രം വിരൽ ചൂണ്ടുന്നത് ശരിയല്ല.”

അവസാന മത്സരത്തിൽ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം നൽകിയ തീരുമാനത്തെ ന്യായീകരിച്ചുകൊണ്ട് പൊള്ളാർഡ് പറഞ്ഞത് ഇതാണ്: “ബുംറ ഇന്ത്യൻ ക്രിക്കറ്റിന്റെ തന്നെ സ്വത്താണ്. പ്ലേ ഓഫ് സാധ്യത ഇല്ലാത്ത മത്സരത്തിൽ അവനെ കളിപ്പിച്ച് റിസ്ക് എടുക്കേണ്ടതില്ലെന്ന് ഞങ്ങൾ തീരുമാനിച്ചു. ബെഞ്ചിലുള്ള യുവതാരങ്ങൾക്ക് അവസരം നൽകാനും പുതിയ പരീക്ഷണങ്ങൾ നടത്താനുമാണ് ഞങ്ങൾ ശ്രമിച്ചത്.” പൊള്ളാർഡ് പറഞ്ഞു.

Latest Stories

'വീടുകളില്‍ കയറി സ്‌ത്രീകളേയും, കുട്ടികളേയും അക്രമിക്കുന്ന രീതി അങ്ങേയറ്റം മനുഷ്യത്വരഹിതമാണ്, പാവങ്ങള്‍ക്ക് നേരെ കുതിരകയറാനാണ് ഭാവമെങ്കിൽ അതിനെ അതിശക്തമായി പ്രതിരോധിക്കും'; എം വി ഗോവിന്ദൻ

'കേരളത്തിലെ തോൽവി അതീവ ഗൗരവമേറിയത്, ജൂലൈ മാസത്തിൽ പ്രത്യേക കേന്ദ്രകമ്മിറ്റി യോഗം ചേരും'; എം എ ബേബി

പെട്രോള്‍ - ഡീസല്‍ വില വര്‍ധന: അന്ന് നികുതി കുറയ്ക്കണമെന്ന് സമരം ചെയ്തവര്‍ ഇന്ന് അധികാരത്തില്‍; സംസ്ഥാനം നികുതി കുറയ്ക്കുമോയെന്ന് അറിയാൻ ജനങ്ങൾ ആകാംക്ഷാഭരിതരാണ്: പിണറായി വിജയന്‍

'എന്നെയും ജിഹാദിയെന്ന് വിളിച്ചിട്ടുണ്ട്, ആരാണ് വിളിച്ചതെന്ന് ജനറൽ ബോഡിയിൽ പറയും'; അമ്മയുടെ പുതിയ നേതൃത്വം രാജിവയ്ക്കണമെന്ന് നടി ഉഷ ഹസീന

അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും വിവാഹിതരാകുന്നു? വിവാഹം സ്പെയിനിൽ വെച്ചെന്ന് റിപ്പോർട്ട്

ഷുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദാക്കി

'മോദി ജനങ്ങളുടെ പോക്കറ്റടിക്കുന്ന 'വിലക്കയറ്റ മനുഷ്യൻ', ഇന്ധനവില വർധനവ് ഇനിയും തുടരും'; രാഹുൽ ഗാന്ധി

“281 രൂപയുടെ ഇന്ത്യ: രാജസ്ഥാനിലെ സ്ത്രീകൾ വീണ്ടും കാത്തിരിപ്പിന്റെ മരുഭൂമിയിൽ”

എംജി സർവകലാശാലയുടെ ഓണററി ഡോക്ട‌റേറ്റ് നടൻ മമ്മൂട്ടിക്ക്

'എന്റെ പൊന്നു ടിനി... നിങ്ങളൊരു കലാകാരനല്ലേ, അറിയാവുന്ന പണി ചെയ്ത് ജീവിക്ക്, അൻസിബയോടും കൂടിയാണ്'; അമ്മയിലെ പൊട്ടിത്തെറിയിൽ പ്രതികരിച്ച് നടൻ സുധീർ