ലോകത്തിലെ ഏറ്റവും വിലയേറിയ ടി20 ക്രിക്കറ്റര്‍; അവനാണ് ഇന്ത്യയെ നയിക്കേണ്ടിയിരുന്നതെന്ന് ഹോഗ്

ദക്ഷിണാഫ്രിക്കക്കെതിരെ അഞ്ച് മത്സരങ്ങളുടെ ട20 പരമ്പര കളിക്കുകയാണ് ഇന്ത്യ. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച പരമ്പരയില്‍ റിഷഭ് പന്തിന്റെ നേത്യത്വത്തിലാണ് ഇന്ത്യന്‍ ടീം കളിക്കുന്നത്. രോഹിത് ശര്‍മ്മയ്ക്ക് വിശ്രമം അനുവദിക്കുകയും പിന്നീട് നായകനാകേണ്ട കെഎല്‍ രാഹുലിന് പരിക്കേറ്റ് പരമ്പര നഷ്ടമായ സാഹചര്യത്തിലാണ് പന്തിലേക്ക് നായകത്വം എത്തിയത്.

എന്നാല്‍ പന്തിന് കീഴില്‍ ദയനീയ പ്രകടനമാണ് ഇന്ത്യ കാഴ്ചവയ്ക്കുന്നത്. പരമ്പരയിലെ രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ രണ്ടിലും തോറ്റ് 2-0ന് പിന്നിലാണ്. ഇപ്പോഴിതാ പന്തിനെയല്ല ഹാര്‍ദ്ദിക് പാണ്ഡ്യയെയായിരുന്നു ഇന്ത്യ നായകനാക്കേണ്ടിയിരുന്നെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഓസീസ് മുന്‍ താരം ബ്രാഡ് ഹോഗ്.

‘ഐപിഎല്ലില്‍ പാണ്ഡ്യ തന്റെ മികവ് തെളിയിച്ചു കഴിഞ്ഞു. പാണ്ഡ്യ ഇന്ത്യന്‍ ടീമിനെ നയിക്കണമായിരുന്നു. ടീമിനെ കരുത്തോടെ മുന്നില്‍ നിന്നും നയിക്കാന്‍ പാണ്ഡ്യയ്ക്ക് സാധിക്കും. നിലവില്‍ ലോകത്തെ ഏറ്റവും മൂല്യമേറിയ ടി20 കളിക്കാരനാണവന്‍’ ഹോഗ് പറഞ്ഞു.

‘ആദ്യ പന്തു തന്നെ ബൗണ്ടറിയടിച്ച് തുടങ്ങുന്നത് അത്രയധികം കളിക്കാര്‍ക്ക് സാധിക്കുന്ന കാര്യമല്ല. മാത്രവുമല്ല നേരത്തെ വിക്കറ്റ് വീഴുകയാണെങ്കില്‍ ബാറ്റിംഗ് പൊസിഷനില്‍ മുകളില്‍ കയറി ഉത്തരവാദിത്വത്തോടെ കളിക്കാനും പാണ്ഡ്യയ്ക്ക് സാധിക്കും’ ഹോഗ് പറഞ്ഞു.

ഐപിഎല്‍ 15-ാം സീസണില്‍ ഏറ്റവുമധികം പ്രശംസ നേടിയ കളിക്കാരില്‍ ഒരാളാണ് ഹാര്‍ദിക്. ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനായി കന്നി സീസണില്‍ തന്നെ ടീമിനെ കിരീടനേട്ടത്തിലെത്തിക്കാന്‍ പാണ്ഡ്യക്കായിരുന്നു. ബാറ്റുകൊണ്ടും ബോളുകൊണ്ടും ഐപിഎല്ലില്‍ മികച്ചുനിന്ന താരത്തിന് മുന്നില്‍ ഏറെ നാളുകള്‍ക്ക് ശേഷം ഇന്ത്യ ടീമിന്റെ വാതില്‍ തനിയെ തുറപ്പെട്ടു.

Latest Stories

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്

ഇത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, സ്വന്തം സഹോദരന്‍! വൈറല്‍ വീഡിയോ

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ

ഇപി ജയരാജനെ ചേര്‍ത്തുപിടിച്ച് സിപിഎം; ആരോപണങ്ങള്‍ നുണ പ്രചരണമെന്ന് എംവി ഗോവിന്ദന്‍

പൃഥ്വിരാജ് അന്ന് തന്നെ നല്ല പൈസ വാങ്ങിക്കുന്ന ഒരു നടനാണ്, എന്നാൽ ആ സിനിമയ്ക്ക് വേണ്ടി അത്രയും പണം കൊടുക്കാൻ എന്റെ കയ്യിലുണ്ടായിരുന്നില്ല: കമൽ

രോഹിതോ കോഹ്‌ലിയോ ബുംറയോ ആണെങ്കിൽ എല്ലാവരും പുകഴ്ത്തുമായിരുന്നു, ഇത് ഇപ്പോൾ ഫാൻസ്‌ കുറവ് ഉള്ള ചെക്കൻ ആയതുകൊണ്ട് ആരും അവനെ പരിഗണിക്കുന്നില്ല; അണ്ടർ റേറ്റഡ് താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്

എന്റെ മോന്‍ എന്ത് വിചാരിക്കും? ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ല..; ചര്‍ച്ചയായി നവ്യയുടെ വാക്കുകള്‍!