ഹാര്‍ദ്ദിക്കിന് ഇത്രയും അഹങ്കാരമോ..!, നായകനായിട്ട് ദിവസങ്ങള്‍ മാത്രമല്ലേ ആയുള്ളു; ഒന്നുമല്ലെങ്കിലും കാര്‍ത്തിക്കൊരു മുന്‍ താരമല്ലേ..

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി20 മത്സരം ജയിച്ച ഇന്ത്യയ്ക്ക് എന്നാല്‍ രണ്ടാം മത്സരം ഒട്ടും എളുപ്പമായിരുന്നില്ല. ഇന്ത്യന്‍ ബോളര്‍ കൈയയഞ്ഞ് റണ്‍സ് വഴങ്ങിയ മത്സരത്തില്‍ 16 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. മത്സരത്തില്‍ ടോസ് നേടിയിട്ടും ബോളിംഗ് തിരഞ്ഞെടുത്ത ഹാര്‍ദ്ദിക് വന്‍വിമര്‍ശനമാണ് നേരിടുന്നത്. ടോസിംഗ് വേളയില്‍ ഇതിനെ കുറിച്ച് ചോദിച്ച ക്യൂറേറ്റര്‍ മുരളി കാര്‍ത്തിക്കിനെ ഹാര്‍ദ്ദിക് കളിയാക്കിയതും വിമര്‍ശനങ്ങള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് കൂടുതല്‍ വിജയങ്ങള്‍ അവകാശപ്പെടാറുള്ള സ്‌റ്റേഡിയമാണ് പൂനെയിലെ എംസിഎ സ്റ്റേഡിയം. ടോസ് സമയത്ത് മുരളി കാര്‍ത്തിക്, ഈ ഗ്രൗണ്ടില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ടീമുകളാണ് കൂടുതലും വിജയിച്ചിട്ടുള്ളത് എന്ന് സൂചിപ്പിച്ചപ്പോള്‍ ”ഓ അങ്ങനെയാണോ.. ഞാന്‍ അത് അറിഞ്ഞിരുന്നില്ല’ എന്നാണ് പാണ്ഡ്യ മറുപടി നല്‍കിയത്.

ഈ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ്. ഗ്രൗണ്ടിന്റെ മുന്‍കാലചരിത്രം പരിശോധിക്കാതെയാണോ ഒരു നായകന്‍ ടോസ് ഇടാന്‍ വരുന്നത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അതല്ല അറിഞ്ഞിട്ടും അറിയാത്ത പോലെ സംസാരിക്കുകയാണ് ചെയ്തതെന്നും ഇന്ത്യയ്ക്കായി ഒട്ടേറെ മത്സരങ്ങള്‍ കളിച്ച ഒരു താരത്തെ ഈ വാക്കുകളിലൂടെ ഹാര്‍ദ്ദിക് അപമാനിച്ചിരിക്കുകയാമെന്നും ആരാധകര്‍ പറയുന്നു.

രാത്രിയില്‍ മഞ്ഞ് പെയ്യാന്‍ സാധ്യത ഉള്ളതുകൊണ്ട് ബോളിംഗ് തിരഞ്ഞെടുക്കുന്നു എന്നാണ് ഹാര്‍ദ്ദിക് പറഞ്ഞത്. എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യയുടെ തീരുമാനം തെറ്റായിപ്പോയി എന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു ശ്രീലങ്കയുടെ ബാറ്റിംഗ്. ഹര്‍ഷല്‍ പട്ടേലിന് പകരം ടീമിലെത്തിയ പേസര്‍ അര്‍ഷദീപ് സിംഗ് മത്സരത്തില്‍ 5 നോബോള്‍ വഴങ്ങിയതും ഇന്ത്യക്ക് തിരിച്ചടിയായി. 2 ഓവര്‍ മാത്രം എറിഞ്ഞ താരം വിട്ടുകൊടുത്തത് 37 റണ്‍സാണ്.

കഴിഞ്ഞ മത്സരത്തില്‍ അരങ്ങേറ്റത്തില്‍ നാല് വിക്കറ്റ് വീഴ്ത്തിയ ശിവം മാവി ഇന്നലെ നാലോവറില്‍ വഴങ്ങിയത് 53 റണ്‍സ്. ഉമ്രാന്‍ 3 വിക്കറ്റ് വീഴ്ത്തിയെങ്കിലും 4 ഓവറില്‍ വഴങ്ങിയത് 48 റണ്‍സാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം