IND VS ENG: കോഹ്ലിയുണ്ടെങ്കിൽ ഇന്ത്യയെ നേരിടാൻ ഏത് ടീമും ഭയക്കും, വിരമിക്കൽ പിൻവലിക്കാൻ സൂപ്പർതാരത്തോട് മുൻ ക്രിക്കറ്റർമാർ, എന്നാൽ...,

ടെസ്റ്റ് ക്രിക്കറ്റിൽ നിന്നുളള വിരാട് കോഹ്ലിയുടെ വിരമിക്കൽ പ്രഖ്യാപനം എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു പുറത്തുവന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുളള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കവേയായിരുന്നു കോഹ്ലിയുടെ അപ്രതീക്ഷിത തീരുമാനം. ഒരാഴ്ചയക്കുളളിൽ രോഹിത് ശർമ്മയ്ക്ക് പിന്നാലെ കോഹ്ലിയും ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കുകയായിരുന്നു. കോഹ്ലിയുടെയും രോഹിതിന്റെയും അഭാവത്തിൽ വലിയ വിടവാണ് ഇന്ത്യൻ ടീമിൽ ഉണ്ടായിരിക്കുന്നത്.

ഇരുവരുടെയും ബാറ്റിങ് പൊസിഷനിൽ ആരൊക്കെയാവും ഇനി കളിക്കുകയെന്നാണ് ക്രിക്കറ്റ് പ്രേമികൾ ഉറ്റുനോക്കുന്നത്. അതേസമയം വിരാട് കോഹ്ലി തന്റെ വിരമിക്കൽ പ്രഖ്യാപനം പുനപരിശോധിക്കണമെന്നാണ് മുൻ താരങ്ങൾ ഉൾപ്പെടെ അഭിപ്രായപ്പെടുന്നത്. കോഹ്ലിക്ക് ഇനിയും കുറച്ചുകാലം കൂടി റെഡ് ബോൾ ക്രിക്കറ്റ് കളിക്കാൻ കഴിയുമായിരുന്നുവെന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ് അഭിപ്രായപ്പെട്ടു. കോഹ്ലി എടുത്തിരിക്കുന്നത് വ്യക്തിപരമായ തീരുമാനമാണെങ്കിലും അദ്ദേഹത്തിന് ഇനിയും ക്രിക്കറ്റിന് വേണ്ടി ഒരുപാട് ചെയ്യാനുണ്ട്.

“ഇത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണ്. എനിക്ക് എന്ത് പറയാൻ കഴിയും. കോഹ്ലിക്ക് ഇനിയും കൂടുതൽ കാലം കളിക്കാൻ കഴിയുമെന്നാണ് ഞാൻ കരുതുന്നത്.. എനിക്കും കളിക്കാൻ കഴിയും”, ഹർഭജൻ വ്യക്തമാക്കി. ഹർഭജന് പുറമെ മറ്റ് മുൻതാരങ്ങളും ക്രിക്കറ്റ് വിദ​ഗ്ധരും ആരാധകരും ഉൾപ്പെടെ കോഹ്ലിയോട് ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചുവരാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ താരത്തിന്റെ ഭാ​ഗത്തുനിന്ന് കാര്യമായ പ്രതികരണമൊന്നും ഉണ്ടായില്ല. ജൂൺ 20നാണ് ഇം​ഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങൾ അടങ്ങുന്ന ടെസ്റ്റ് പരമ്പര ആരംഭിക്കുക.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ