Ipl

മോശം ടീമുമായി എത്തിയ ഗുജറാത്ത് ഇന്ന് നേടുന്ന നേട്ടങ്ങൾക്ക് കാരണക്കാരൻ, അയാൾ ഉള്ളപ്പോൾ ഏത് ലക്ഷ്യവും എത്തിപ്പിടിക്കാം

ലിറ്റു ഒജെ

ഐ.പി.എലിലെ ഏറ്റവും അണ്ടർറേറ്റഡ് താരമേതാണെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഊള്ളൂ. അത് ” രാഹുൽ തെവാട്ടിയ” ആണ്. ഏറ്റവും മോശപ്പെട്ട സ്കോഡുമായ് എത്തിയ ടീമായിരുന്നു ‘ ഗുജറാത്ത് റ്റൈറ്റൻസ്.” ആ കളിയാക്കലുകളിൽ നിന്നും ഇന്നത്തെ അൺബീറ്റണായ ഗുജറാത്തിലേക്കുള്ള ചുവടുമാറ്റത്തിലേക്കെത്തിയ കാതലായ് നിന്നത് അവരുടെ കളിക്കാരുടെ പിൻ ബലത്തോടെയാണ്.

അവിടെ രാഹുൽ തെവാട്ടിയ ഒരു അത്ഭുതം തന്നെയാകുന്നുണ്ട്. കമന്റേറ്റർമാർ രാഹുലിനെ അഭിസംബോധന ചെയ്യുന്നത് ” ഐസ് മാൻ ” എന്നാണ്. അതെ, ഏതൊരു ബൗളിങ്ങ് നിരക്കെതിരെയുള്ള തണുത്തുറഞ്ഞ ഐസ് കട്ടപ്പോലെ നിന്നുകൊണ്ട് റ്റൈറ്റൻസിന്റെ ചാട്ടുളിയാകുകയാണ് അയാൾ.

ഏത്ര മനോഹരമായിട്ടാണ് രാഹുൽ ബാറ്റുചെയ്യുന്നത്. പ്രഷർ സിറ്റുവേഷനിൽ ഇത്ര കൂളായ് ബാറ്റുചെയ്യുന്നൊരു അൺകാപ്പ്ഡ് പ്ലെയർ ഈ ഐ.പി.എലിൽ തന്നെയുണ്ടാകില്ല. മനോഹരമെന്നല്ല, അതിശയമാണ് തെവാട്ടിയ എന്നും. ഈ സീസണിൽ തന്നെ നാല് കളികളിലാണ് തെവാട്ടിയയുടെ ഫിനിഷിങ്ങ് എബിലിറ്റിയിലൂടെ ഗുജറാത്ത് വിജയതിലകമണിഞ്ഞത്. ഒട്ടും അങ്കലാപ്പില്ലാതെ , ആരെയും കൂസാതെ തന്നെ കാര്യങ്ങൾ നിസാരവത്കരിക്കുകയാണ് രാഹുലിവിടെ.

ഇന്നത്തെ കളിയിൽ പ്രഷർ സിറ്റുവേഷനിൽ ഹർഷൽ പട്ടേലിനെതിരെ നേടിയ ആ സിക്സർ തന്നെ മതിയാകും അയാൾക്കുവേണ്ടിയുള്ള വാക്കുകൾ കടമെടുത്ത് പാടുവാൻ.അത്രയും ക്വാളിറ്റി ബൗളിങ്ങിനെ എത്ര കൂളായാണ് രാഹുൽ ബീറ്റണാക്കിയത്. മില്ലർ ഒരു വശത്തുണ്ടെങ്കിലും, അയാളിലെ എക്സ്പീരിയൻസിനെ വെല്ലും വിധമായിരുന്നു രാഹുലിന്റെ ബാറ്റിങ്ങ്.

ഗുജറാത്തിന് ലഭിച്ച വരം തന്നെയാണ് രാഹുൽ തെവാട്ടിയ. ഒരുപാട് വിമർശനങ്ങൾ തനിക്കുമേൽ വീഴുമ്പോഴും അതിനെയെല്ലാം കൂളായ് മറച്ചുപിടിച്ചുകൊണ്ട് അയാൾ റ്റൈറ്റൻസിനായ് നൽകുന്ന കപ്പാസിറ്റി ഓഫ് ബാറ്റിങ്ങ്. അവിടെയാണ് ഗുജറാത്ത് ജയിക്കുന്നതും , മറ്റു ടീമുകൾ തോൽക്കുന്നതും വമ്പൻ പ്രൈസ് ടാഗിൽ സമ്മർദ്ദത്തിനടിമപ്പെട്ട് ബാറ്റുചെയ്യുന്ന ഒരുപാട്പ്പേർക്ക് രാഹുൽ ഉത്തരം നൽകുന്നുണ്ട്.

നിങ്ങൾ ബാറ്റുചെയ്യുക, തനിക്കുമേൽ വീഴുന്ന സമ്മർദ്ദങ്ങളെ കൂസാതെ. കമന്റേറ്റർമാരുടെ ഭാഷയിൽ പറഞ്ഞാൽ. ഇത് ഐസ് മാനാണ്. അത്രപ്പെട്ടെന്നൊന്നും തളരില്ല.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോൺ

Latest Stories

കുളിക്കുന്നത് ഒരുമിച്ചായിരിക്കണം, ഇല്ലെങ്കില്‍ പിണങ്ങും; ഭക്ഷണം കഴിക്കുമ്പോള്‍ ഒരു ഉരുള നിര്‍ബന്ധം; നവവധുവിനെ മര്‍ദ്ദിച്ച രാഹുല്‍ കലിപ്പനെന്ന് പരാതിക്കാരി

ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ പിന്തുണയ്ക്കും; വീണ്ടും പ്രതിപക്ഷ സഖ്യത്തോട് അടുത്ത് മമത

തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കാസര്‍ഗോഡ് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

എംഎം ഹസനെ തിരുത്തി കെ സുധാകരന്‍; എംഎ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

ജൂണ്‍ നാലിന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതിപക്ഷ ഐക്യം; നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

100 തവണ ഞാൻ ആ താരത്തിന്റെ വീഡിയോ കണ്ടിട്ടുണ്ട്, എന്നിട്ടും അവന്റെ ബോളിങ് എന്നെ പേടിപ്പിക്കുന്നു; രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ

കാണാന്‍ ആളില്ല, വമ്പന്‍ റിലീസുകളുമില്ല..; തെലങ്കാനയില്‍ തിയേറ്ററുകള്‍ അടച്ചിടുന്നു