ലോകത്തിലെ ഏറ്റവും മികച്ച പേസര്‍ ആ ഇന്ത്യയ്ക്കാരന്‍, തുറന്നുപറഞ്ഞ് മഗ്രാത്ത്

ലോക ക്രിക്കറ്റില്‍ നിലവില്‍ ഏറ്റവും മികച്ച പേസര്‍മാര്‍മാര്‍ ആരെന്ന് വെളിപ്പെടുത്തി ഓസ്‌ട്രേലിയന്‍ ബൗളിംഗ് ഇതിഹാസം ഗ്രെന്‍ മഗ്രാത്ത്. ഇന്ത്യന്‍ താരം ജസ്പ്രിത് ഭുംറയേയും ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡയെയുമാണ് നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച പേസര്‍മാരായി മഗ്രാത്ത് വിലയിരുത്തുന്നത്.

ഭുംറയെ അസാധാരണ താരമെന്ന് വിശേഷിപ്പിക്കുന്ന മഗ്രാത്ത് അദ്ദേഹത്തിന് മികച്ച പേസും നിയന്ത്രണവും കൃത്യമായ മനോഭാവവും ഉണ്ടെന്ന്  പറയുന്നു. ചാമ്പ്യന്‍ പേസര്‍ എന്നാണ് റബാഡക്ക് മഗ്രാത്ത് നല്‍കുന്ന വിശേഷണം.

അതെസമയം ഏറ്റവും മികച്ച ബാറ്റ്സ്മാന്‍മാരായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയേയും ഓസീസ് താം സ്റ്റീവ് സ്മിത്തിനെയുമാണ് മഗ്രാത്ത് തിരഞ്ഞെടുത്തത്. സാങ്കേതിക തികവുള്ള ക്ലാസ് പ്ലെയറാണ് കോഹ്ലിയെന്നാണ് മഗ്രാത്ത് തുറന്ന് പറയുന്നത്. കണ്ണും കൈകളും തമ്മില്‍ സ്മിത്തിന് മികച്ച ഇണക്കമുണ്ട്. എന്നാല്‍, അയാളൊരു ടെക്സ്റ്റ്ബുക്ക് ബാറ്റ്‌സ്മാനല്ല എന്നും മഗ്രാത്ത് വ്യക്തമാക്കി.

നിലവില്‍ ന്യൂസിലന്‍ഡിനെതിരെ ടി20 പരമ്പര കളിയ്ക്കുകയാണ് ടീം ഇന്ത്യ. ഇന്ത്യയ്ക്കായി മികച്ച പ്രകടനമാണ് ഭുംറ കാഴ്ച്ചവെയ്ക്കുന്നത്.

Latest Stories

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ