'അവനൊക്കെ ഓവര്‍റേറ്റഡ് കളിക്കാരനാണെന്ന് ഞാന്‍ പണ്ടേ പറഞ്ഞതാണ്, തോല്‍വിയായിട്ടും ഇപ്പോഴും അവനെ ചുമന്നുനടക്കുകയാണ്'; തുറന്നടിച്ച് മുന്‍ സെലക്ടര്‍

ഇന്ത്യന്‍ ടീമില്‍ പ്രതിഭയ്‌ക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാത്ത ഇന്ത്യന്‍ യുവതാരം ശുഭ്മാന്‍ ഗില്ലിനെതിരെ ഇന്ത്യന്‍ മുന്‍ ചീഫ് സെലക്ടര്‍ കൃഷ്ണമാചാരി ശ്രീകാന്ത്. ശുഭ്മാന്‍ ഗില്‍ ശരിക്കുമൊരു ഓവര്‍റേറ്റഡ് കളിക്കാരനാണെന്നും അര്‍ഹിക്കുന്ന താരങ്ങള്‍ക്ക് അവസരം നല്‍കാതെ ഗില്ലിനെ സെലക്ഷന്‍ കമ്മിറ്റി അമിതമായി പിന്താങ്ങുകയാണെന്നും ശ്രീകാന്ത് പറഞ്ഞു.

ഞാന്‍ എല്ലായ്‌പ്പോഴും പറയാറുള്ള കാര്യമാണ്, ഗില്‍ ഓവര്‍ റേറ്റഡ് കളിക്കാരനാണെന്ന്. പക്ഷെ ആരും കേട്ടില്ല. ഇത്രയും അവസരം ഗില്ലിന് കിട്ടുമ്പോള്‍ സൂര്യകുമാര്‍ യാദവിനെപ്പോലെയുള്ള താരങ്ങള്‍ക്കും ടെസ്റ്റില്‍ അവസരം നല്‍കാവുന്നതല്ലെ ഏന്നാരെങ്കിലും ചോദിച്ചാല്‍ അവരെ കുറ്റം പറയാനാവില്ല.

സൂര്യകുമാര്‍ യാദവിനൊപ്പം ഋതുരാജ് ഗെയ്ക്വാദിനെയും സായ് സുദര്‍ശനെയുമെല്ലാം ടോപ് ഓര്‍ഡറില്‍ ഗില്ലിന് പകരം സെലക്ടര്‍മാര്‍ പരിഗണിക്കണം. സൂര്യകുമാര്‍ യാദവിന് ടെസ്റ്റില്‍ നല്ല തുടക്കമിടാനായിട്ടുണ്ടാവില്ല. പക്ഷെ അവന് മികച്ച ടെസ്റ്റ് ക്രിക്കറ്ററാവാനുള്ള പ്രതിഭയുണ്ട്. എന്നാല്‍ ഏതാനും ടെസ്റ്റില്‍ പരാജയപ്പെട്ടതോടെ അവനെ വൈറ്റ് ബോള്‍ സ്‌പെഷലിസ്റ്റായി മുദ്രകുത്തി ടെസ്റ്റിലേക്ക് പരിഗണിക്കാതെയായി.

ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ മികവ് കാട്ടിയിട്ടും ഋതുരാജ് ഗെയ്ക്വാദിനെ ടീമിലേക്ക് പരിഗണിക്കുന്നതേയില്ല. അതുപോലെ ഇന്ത്യ എ ടീമിന്റെ പരമ്പരകളിലെല്ലാം തിളങ്ങിയിട്ടും സായ് സുദര്‍ശനെയും ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കുന്നില്ല. ഇത്തരം പ്രതിഭകള്‍ക്ക് അവസരം നല്‍കുന്നതിന് പകരം സെലക്ഷന്‍ കമ്മിറ്റി ഗില്ലിന് ചുറ്റും കറങ്ങിക്കൊണ്ടിരിക്കുകയാണ്- ശ്രീകാന്ത് കുറ്റപ്പെടുത്തി.

അടുത്തിടെ സമാപിച്ച ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ ഗില്ലിന് സാധിച്ചില്ല. ഇന്ത്യ 1-3ന് പരമ്പര കൈവിട്ടപ്പോള്‍ മൂന്നു ടെസ്റ്റുകളിലാണ് 13, 20, 1, 28, 31 എന്നിങ്ങനെയായിരുന്നു ഗില്ലിന്റെ സ്‌കോറുകള്‍.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി