കോഹ്ലിയുടെയും രോഹിതിന്റെയും മുഖത്ത് നോക്കി നോ പറയാൻ ചങ്കൂറ്റമുള്ള ഒരേ ഒരാളാണ് ഗംഭീർ: മുനാഫ് പട്ടേൽ

ഇന്ത്യൻ പരിശീലക സ്ഥാനത്ത് നിന്ന് ഗൗതം ഗംഭീർ തുടരാൻ സാധ്യതയില്ലെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ ഗൗതം ഗംഭീറിനെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻഖെ മുഖ്യ പരിശീലകൻ സ്ഥാനത്ത് നിന്ന് നീക്കിയാൽ ബിസിസിഐ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ പേസറും 2011 ലോകകപ്പ് ജേതാവുമായ മുനാഫ് പട്ടേൽ.

‘ഇതൊന്ന് ഓർത്തുവെച്ചോളൂ, ഗൗതം ഗംഭീറിനെപ്പോലൊരു പരിശീലകനെ മാറ്റിയാൽ പിന്നീട് കളിക്കാരെ നിയന്ത്രിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായി മാറും. അവൻ വളരെ സത്യസന്ധനായ ഒരാളാണ്. സത്യം തുറന്നടിച്ച് പറയും. അത് പലർക്കും ഇഷ്ടപ്പെടില്ല. ടീം ട്രാക്ക് തെറ്റിയാൽ ഏത് വമ്പൻ കളിക്കാരനെയും ഒഴിവാക്കാൻ അവന് ചങ്കൂറ്റമുണ്ടെന്ന് എല്ലാവർക്കുമറിയാം. കോഹ്‌ലിയോടും രോഹിത് ശർമയോടും ‘നോ’ പറയാൻ അയാൾക്ക് സാധിക്കും’

‘കളിക്കാരെ നിയന്ത്രിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം. അത് അത്ര എളുപ്പമല്ല. വിരാട് കോഹ്‌ലിയെപ്പോലൊരാളോട് നിങ്ങൾ ഒന്ന് ‘നോ’ പറയാൻ നോക്കൂ. രോഹിത് ശർമ്മയോട് ഒന്ന് ‘നോ’ പറഞ്ഞുനോക്കൂ. രാജ്യത്തെ പരിശീലിപ്പിക്കാൻ വേണ്ടി ഗൗതം ഗംഭീർ എത്രപേരെയാണ് ശത്രുക്കളാക്കുന്നതെന്ന് ഒന്നു ചിന്തിച്ചു നോക്കൂ‘, മുനാഫ് കൂട്ടിച്ചേർത്തു.

Latest Stories

പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്; ലക്ഷ്മിപ്രിയയ്ക്കും എസ്‌ഐ രേഷ്മയ്ക്കുമെതിരെ പരാതിയുമായി കോടതിയെ സമീപിക്കുമെന്ന് അന്‍സിബ ഹസന്‍

'ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർ‌ഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്ര, പ്രിയദർശിനി എന്ന പേരിൽ പദ്ധതി'; മുഖ്യമന്ത്രി

ബിജെപി അട്ടിമറിയുടെ മധ്യപ്രദേശ് മുഖം, ക്രോസ് വോട്ടിംഗ് നടക്കില്ലെന്ന് കണ്ടപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിച്ചു; മീനാക്ഷി നടരാജന്റെ പത്രിക തള്ളിയത് സ്വകാര്യ അന്യായത്തിലെ 'എതിര്‍കക്ഷി' എന്നതിന്റെ പേരില്‍

'തമിഴ്നാടിന് സിങ്കപ്പെണ്ണ്'; വാഗ്ദാനം ചെയ്‌ത 'സിങ്കപ്പെൺ ടാസ്‌ക് ഫോഴ്‌സിൻ്റെ' ഉദ്ഘാടനം നിർവഹിച്ച് വിജയ്, കുറ്റവാളികൾക്കെതിരെ കർശന നടപടി

തമിഴക രാഷ്ട്രീയത്തിൽ വീണ്ടും ട്വിസ്റ്റ്; രജനീകാന്തിന്റെ മരുമകൻ വിശാഖൻ കെ അണ്ണാമലൈയുടെ പാർട്ടിയിൽ ചേരും

'മുഖത്ത് വെടിയുണ്ട തുളച്ചുകയറിയിട്ടും പിന്മാറിയില്ല, കൊടുംഭീകരനെ വധിച്ചു... ശത്രുക്കൾക്ക് മുന്നിൽ പതറാത്ത ധീരത'; ആരാണ് രാഷ്ട്രപതി കീർത്തിചക്ര സമ്മാനിച്ച ലാൻസ് നായിക് മീനാച്ചി സുന്ദരം

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവിൽ വന്നു; 52 ദിവസം മത്സ്യ ബന്ധനം പാടില്ല, ജൂലൈ 31 വരെ നീളും

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എന്തുകൊണ്ട് ലാത്തിച്ചാര്‍ജ് നടത്തിയില്ല?, പൊലീസുകാരെ ശാസിച്ച് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍

'രക്ഷാപ്രവർത്തനം'; സുരക്ഷാ ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യത്തിനെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്, അപ്പീൽ നൽകും

സംവിധായകന്‍ പി ഭാരതിരാജ അന്തരിച്ചു