ടീം ഇന്ത്യയുടെ മുഖ്യ കോച്ച് ഗൗതം ഗംഭീറിനെതിരേ രൂക്ഷവിമര്‍ശനവും അതോടൊപ്പം മുന്നറിയിപ്പുമായി രംഗത്തു വന്നിരിക്കുകയാണ് മുന്‍ ഇതിഹാസ ഓഫ് സ്പിന്നറും ഓള്‍റൗണ്ടറുമായ ആര്‍ അശ്വിന്‍. ഗംഭീര്‍ ടീമില്‍ കൊണ്ടുവരുന്ന പുതിയ പരിഷ്‌കാരം കാരണം കളിക്കാർക്ക് അത് ബുദ്ധിമുട്ടാണെന്നും പരിക്കുകൾ സംഭവിക്കാനുള്ള സാധ്യതകളും കൂടുതലാണെന്നും പറഞ്ഞിരിക്കുകയാണ് താരം.
ആർ അശ്വിൻ പറയുന്നത് ഇങ്ങനെ:
” ഞാന്‍ എല്ലായ്‌പ്പോഴും ട്രെയിനര്‍മാരോടു ചോദിക്കാറുണ്ട്. ട്രെയിനര്‍മാര്‍ മാറുമ്പോള്‍ ടെസ്റ്റിങിനുള്ള രീതിയിലും മാറ്റം വരാറുണ്ട്. ഇതു സംഭവിക്കുമ്പോള്‍ കളിക്കാര്‍ക്കു ഒരുപാട് ബുദ്ധിമുട്ടുകളിലൂടെ കടന്നു പോവേണ്ടതായി വരും. നിങ്ങള്‍ ട്രെയിനിങ് രീതികളില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമ്പോള്‍ അതുകൊണ്ടു താരങ്ങള്‍ക്കു വലിയ തിരിച്ചടികളാണ് നേരിടാറുള്ളത്”
ആർ അശ്വിൻ തുടർന്നു:
ഒരുപാട് കേസുകളില്‍ ഇതു കളിക്കാരെ പരിക്കുകളിലേ്ക്കും നയിക്കും. 2017 മുതല്‍ 19 വരെ എന്റെ ട്രെയിനിങ് സ്‌കീമിനെ കുറിച്ച് ഞാന്‍ തിരയുകയായിരുന്നു. ഞാനും അതു സഹിച്ചു. സോഹം ദേശായിക്കു (മുന്‍ സ്‌ട്രെങ്ത്ത് ആന്റ് കണ്ടീഷനിങ് കോച്ച്)” ആർ അശ്വിൻ പറഞ്ഞു.