147 വർഷത്തെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇതുപോലെ ഒരു സംഭവം ഇതാദ്യം, റെക്കോഡ് തൂക്കി നിതീഷ് കുമാർ റെഡ്ഢിയും വാഷിംഗ്‌ടൺ സുന്ദറും; ഞെട്ടലിൽ ആരാധകർ

നിതീഷ് കുമാർ റെഡ്ഢി- ഇനി ഈ പേര് ഇന്ത്യൻ ആരാധകർ ഒരുപാട് ചർച്ച ചെയ്യുകയും വാഴ്ത്തിപ്പാടുകയും ചെയ്യുമെന്ന് ഉറപ്പാണ്. തോൽവി ഉറപ്പിച്ച ഒരു മത്സരത്തിൽ നിന്ന് വേണമെങ്കിൽ ജയിക്കാവുന്ന അവസ്ഥയിലേക്ക് ഇന്ത്യയുടെ കാര്യങ്ങൾ എത്തിച്ചിരിക്കുകയാണ് 21 കാരൻ. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലെ ഏറ്റവും മികച്ച സെഞ്ചുറികളിൽ ഒന്ന് നേടി താരം നെഞ്ചും വിരിച്ച് നിൽക്കുമ്പോൾ എന്തുകൊണ്ടാണ് താൻ ടീമിൽ ഇടം നേടിയത് എന്നുള്ള ചോദ്യത്തിന് താരം ഉത്തരവും നൽകിയിരിക്കുകയാണ്. 105 റൺ നേടി പുറത്താകാതെ നിൽക്കുകയാണ് താരം.

ഇന്നലെ കളി അവസാനിക്കുമ്പോൾ 164 – 5 എന്ന നിലയിൽ നിന്ന ഇന്ത്യക്കായി ഇന്ന് രാവിലെ പന്ത് – ജഡേജ സഖ്യം ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. എന്നാൽ അനാവശ്യ ഷോട്ട് കളിച്ച് പന്ത് 28 മടങ്ങിയതിന് ശേഷം ജഡേജക്കൊപ്പം ക്രീസിൽ എത്തിയത് നിതീഷ്. ഈ പരമ്പരയിൽ ഇതിനകം മികച്ച പ്രകടനം നടത്തിയിട്ടുണ്ടെങ്കിലും അർദ്ധ സെഞ്ച്വറി തലനാരിഴക്ക് നഷ്ടപെട്ട നിതീഷ് ഇന്ന് പൂർണ മികവിലേക്ക് എത്തുക ആയിരുന്നു, ഇതിനിടയിൽ 17 റൺ എടുത്ത ജഡേജ മടങ്ങിയപ്പോൾ വാഷിംഗ്‌ടൺ സുന്ദറിനൊപ്പം നിതീഷ് മികച്ച കൂട്ടുകെട്ട് ഉയർത്തി. ഇരുവരും ചേർന്ന് ഓസ്‌ട്രേലിയൻ ബോളർമാർ പരീക്ഷിച്ചു.

എന്നാൽ രണ്ട് പേരും അർദ്ധ സെഞ്ച്വറി പിന്നിട്ടു. 50 റൺ എടുത്ത ശേഷമാണ് വാഷിംഗ്‌ടൺ പുറത്തായത്. അപ്പോഴേക്കും ഇരുവരും 127 റൺ ചേർത്തിരുന്നു. എന്നാൽ വാഷിംഗ്‌ടൺ പോയതോടെ അർഹിച്ച സെഞ്ച്വറി നിതീഷിന് നഷ്ടപ്പെടുമോ എന്ന് ആരാധകർ ഭയന്നു. ഭയന്നത് പോലെ തന്നെ ബുംറയെ 0 മടക്കി കമ്മിൻസ് ഇന്ത്യയെയും നിതീഷിനെയും ഞെട്ടിച്ചു. അപ്പോഴേക്കും നിതീഷ് 99 ൽ നിൽക്കുക ആയിരുന്നു. കമ്മിൻസിന്റെ ശേഷിച്ച മൂന്ന് തകർപ്പൻ പന്തുകൾ സിറാജ് അതിജീവിച്ചതോടെ തൊട്ടടുത്ത ഓവറിലെ മൂന്നാം പന്തിൽ നിതീഷ് തകർപ്പൻ ബൗണ്ടറി നേടി അർഹിച്ച സെഞ്ച്വറി നേടി.

176 പന്തിൽ 59.66 സ്‌ട്രൈക്ക് റേറ്റിൽ 105 റൺസുമായി നിതീഷ് പുറത്താകാതെ നിൽക്കുകയാണ് . മെൽബൺ ടെസ്റ്റിൻ്റെ മൂന്നാം ദിനത്തിൽ ക്രീസിൽ 10 ബൗണ്ടറിയും 1 സിക്‌സും താരം അടിച്ചുകൂട്ടി. വാഷിംഗ്ടൺ സുന്ദർ 162 പന്തിൽ ആണ് 50 റൺസെടുത്തത്. 147 വർഷത്തെ ടെസ്റ്റ് ക്രിക്കറ്റിൻ്റെ ചരിത്രത്തിൽ ഇതാദ്യമായാണ് എട്ട്, ഒമ്പതാം നമ്പർ ബാറ്റ്‌സ്മാൻമാർ ഒരു ഇന്നിംഗ്‌സിൽ 150-ലധികം പന്തുകൾ നേരിടുന്നത്. ഇത് ഒരു റെക്കോഡാണ്.

സച്ചിൻ ടെണ്ടുൽക്കറിനും ഋഷഭ് പന്തിനും ശേഷം ഓസ്‌ട്രേലിയയിൽ കന്നി ടെസ്റ്റ് സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ ഇന്ത്യൻ ബാറ്ററായി നിതീഷും തൻ്റെ സെഞ്ചുറിയോടെ ഒരു തകർപ്പൻ നേട്ടം കൈവരിച്ചു.

Latest Stories

IND vs ENG: എഡ്ജ്ബാസ്റ്റണിലെ അഞ്ചാം ദിവസത്തെ കാലാവസ്ഥ: ഇന്ത്യയുടെ ഡിക്ലയർ പ്രഖ്യാപനം വൈകിയോ?

ചിറാപുഞ്ചി മഴയത്ത് പാടി ട്രെൻഡിങ് ആയ ഹനാൻഷാ ഇനി സിനിമയിൽ, എത്തുന്നത് ഈ സൂപ്പർ താര ചിത്രത്തിൽ

IND vs ENG: : 'ഞങ്ങൾ മണ്ടന്മാരല്ല'; എഡ്ജ്ബാസ്റ്റണിലെ ഫല സാധ്യതയെക്കുറിച്ച് ഇംഗ്ലണ്ട് ബാറ്റിംഗ് പരിശീലകൻ

'മന്ത്രിയെ പുലഭ്യം പറയുകയും വികൃതപ്പെടുത്തുന്ന പരാമര്‍ശം നടത്തുകയും ചെയ്തു'; കോട്ടയം മെഡിക്കല്‍ കോളേജ് അപകടത്തിൽ വീണ ജോർജിനെ കായികമായി ആക്രമിക്കാൻ ശ്രമം നടന്നുവെന്ന് മന്ത്രി വി എൻ വാസവൻ

സീതയാകാനുളള ലുക്ക് ഇല്ല, സായി പല്ലവിക്ക് പകരം ആ നടിയായിരുന്നെങ്കിൽ കലക്കിയേനെ, രാമായണ ടീസറിന് ശേഷം നടിക്ക് വിമർശനം

സ്വന്തം കാര്യം വരുമ്പോള്‍ ആദര്‍ശം മറന്ന് 'തെമ്മാടി' രാജ്യത്തേക്ക് പോകുന്നത് അധപതനം; മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത് ഇരട്ടത്താപ്പെന്ന് ബിജെപി

ജ്യോതി കേരളത്തിൽ എത്തിയത് സർക്കാർ ക്ഷണിച്ചിട്ട്; ടൂറിസം വകുപ്പ് ദൃശ്യങ്ങൾ പകർത്താൻ സൗകര്യം ഒരുക്കി, ചെലവുകൾ വഹിച്ചു, വേതനവും നൽകി; വിവരാവകാശരേഖ

IND VS ENG: “അദ്ദേഹത്തിന് ഇന്ത്യയെ പന്തെറിഞ്ഞ് ജയിപ്പിക്കാൻ കഴിയും”: 36 കാരനായ താരത്തിൽനിന്ന് മാച്ച് വിന്നിംഗ് സ്പെൽ പ്രവചിച്ച് ഗവാസ്കർ

'പൊലീസ് ബസ്സിന്റെ ചില്ല് തകര്‍ത്തു'; വീണ ജോർജിനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി അറസ്റ്റില്‍

അങ്ങനെ പറഞ്ഞ് മമ്മൂട്ടി സാർ ദേഷ്യപ്പെട്ടു, ഇനി ഇത് ആവർത്തിക്കരുതെന്ന് പറഞ്ഞു, സൂപ്പർ താരത്തെ കുറിച്ച് സംവിധായകൻ റാം