ഐപിഎല്‍ ചരിത്രത്തിലാദ്യം, റെക്കോഡ് തുകയ്ക്ക് കമ്മിന്‍സ് സണ്‍റൈസേഴ്‌സില്‍

ഐപിഎല്‍ ചരിത്രത്തിലെ വിലയേറിയ താരമായി ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്. 20.50 കോടി രൂപയ്ക്കാണു താരത്തെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയത്. ചെന്നൈയും മുംബൈ ഇന്ത്യന്‍സും തമ്മില്‍ തുടങ്ങിവെച്ച വിളി പിന്നീട് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലായി.

ഒടുവില്‍ 20.5 കോടി രൂപയെന്ന റെക്കോഡ് തുകയ്ക്കു താരത്തെ സണ്‍റൈസേഴ്‌സ് സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ ലേലത്തില്‍ ഇംഗ്ലിഷ് താരം സാം കറന്‍ 18.50 കോടിക്ക് പഞ്ചാബ് കിംഗ്‌സില്‍ ചേര്‍ന്നതായിരുന്നു ഇതിനുമുമ്പുവരെയുള്ള റെക്കോര്‍ഡ്.

താരലേലത്തില്‍ ആദ്യം വന്ന വെസ്റ്റിന്‍ഡീസ് ബാറ്റര്‍ റോവ്മന്‍ പവലായിരുന്നു. മധ്യനിര ബാറ്ററായും പേസ് ബോളറായും ഉപയോഗിക്കാവുന്ന താരത്തെ ഏഴു കോടി 40 ലക്ഷം രൂപയ്ക്കാണു രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. താരത്തിനായി കെകെആറും മത്സരരംഗത്തുണ്ടായിരുന്നു.

താരലേലം ഇതുവരെ

റോവ്മാന്‍ പവല്‍- രാജസ്ഥാന്‍ റോയല്‍സ്- 7.4 കോടി

ഹാരി ബ്രൂക്ക്- ഡല്‍ഹി ക്യാപിറ്റല്‍സ്- 4 കോടി

ട്രാവിഡ് ഹെഡ്- സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- 6.8 കോടി

രചിന്‍ രവീന്ദ്ര- ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- 1.8 കോടി

ശര്‍ദുല്‍ താക്കൂര്‍- ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- 4 കോടി

ജെറാള്‍ഡ് കോട്‌സി- മുംബൈ ഇന്ത്യന്‍സ്- 5 കോടി

ഹര്‍ഷല്‍ പട്ടേല്‍- പഞ്ചാബ് കിങ്‌സ്- 11.75 കോടി

ഡാരില്‍ മിച്ചല്‍- ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- 14 കോടി

കെ.എസ് ഭരത്- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്- 50 ലക്ഷം

ക്രിസ് വോക്സ്- പഞ്ചാബ് കിങ്‌സ്- 4.2 കോടി

ചേതന്‍ സക്കറിയ-  കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്- 50 ലക്ഷം

അണ്‍സോള്‍ഡ്

സ്റ്റീവ് സ്മിത്ത്

മനീഷ് പാണ്ഡെ

കുഷാല്‍ മെന്‍ഡിസ്

ജോഷ് ഇംഗ്ലിസ്

1166 കളിക്കാര്‍ ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ട്രാവിസ് ഹെഡ്, ഡാരില്‍ മിച്ചല്‍, റാച്ചിന്‍ രവീന്ദ്ര എന്നിവര്‍ ലേലത്തില്‍ പങ്കെടുക്കും. ലേലത്തില്‍ രജിസ്റ്റര്‍ ചെയ്ത 1166 കളിക്കാരില്‍ 830 പേര്‍ ഇന്ത്യന്‍ താരങ്ങളും 336 പേര്‍ വിദേശ താരങ്ങളുമാണ്. 212 ക്യാപ്ഡ്, 909 അണ്‍ക്യാപ്പ്ഡ്, അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ള 45 താരങ്ങളുമാണ് പട്ടികയിലുള്ളത്.

Latest Stories

നിര്‍മാതാവ് ജോണി സാഗരിഗ അറസ്റ്റില്‍

50 എല്‍ഐസി പോളിസി, 6.7 കിലോ സ്വര്‍ണവും വജ്രാഭരണങ്ങളും.. 17 കോടി രൂപ കടവും; സ്വത്ത് വിവരം വെളിപ്പെടുത്തി കങ്കണ

സിംഗപൂർ യാത്ര വെട്ടിച്ചുരുക്കി, മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ

ആ താരത്തെ ഞങ്ങളുടെ നാട്ടിൽ നല്ല അത്ര നല്ല കാരണത്താൽ അല്ല അറിയപ്പെടുന്നത്, അവൻ തെറ്റായ രീതിയിൽ മാത്രം പ്രിയപ്പെട്ടവൻ: ഗൗതം ഗംഭീർ

പ്രജ്വൽ രേവണ്ണ വിദേശത്ത് നിന്ന് ഇന്ന് തിരിച്ചെത്തും; വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിലെടുക്കും

മമ്മൂട്ടി ഇന്നും മുഹമ്മദ് കുട്ടിയാവുന്നത് വിദ്വേഷ പ്രചാരകരുടെ മനസിലെ വെറുപ്പില്‍ നിന്നുമാണ്, വിഷമേല്‍ക്കാതെ അദ്ദേഹത്തെ പൊതിഞ്ഞുപിടിക്കേണ്ടത് കേരളമാണ്: കെസി വേണുഗോപാല്‍

പാല്‍ വില്‍പ്പനയില്‍ റെക്കോര്‍ഡിട്ട് കര്‍ണാടക; ഒറ്റദിവസം വിറ്റത് 51 ലക്ഷം ലിറ്റര്‍ പാല്‍; 16.5 ലക്ഷം ലിറ്റര്‍ തൈര്; ചൂട് വിപണി പിടിച്ചടക്കി 'നന്ദിനി' ബ്രാന്‍ഡ്

T20 WORLDCUP 2024: ലോകകപ്പിന് മുമ്പുതന്നെ ഇന്ത്യക്ക് വന്നവന് തിരിച്ചടി, ഇത് വമ്പൻ പണിയാകാൻ സാധ്യത

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുര്‍കായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് സുപ്രീം കോടതി; ഉടന്‍ വിട്ടയ്ക്കണമെന്ന് ഉത്തരവ്; കേന്ദ്രത്തിന്റെ ഡല്‍ഹി പൊലീസിന്റെ യുഎപിഎ കണ്ടെത്തല്‍ അസാധു

സുദേവ് നായരുടെ പ്രകടനം തന്നെക്കാള്‍ നല്ലതാണെന്ന ടൊവിനോയുടെ തോന്നല്‍ സിനിമയെ ബാധിച്ചു, 2 ലക്ഷം മാത്രമാണ് പ്രതിഫലം നല്‍കിയത്; 'വഴക്കി'ല്‍ വീണ്ടും വെളിപ്പെടുത്തലുമായി സനല്‍കുമാര്‍