തുറുപ്പുചീട്ടിനെ ടീമിലെടുക്കാന്‍ ഒരാളെ ഒഴിവാക്കണമെന്ന് ഫറോഖ് എന്‍ജിനീയര്‍

ബാറ്റിംഗ് ലൈനപ്പിലെ മധ്യനിരയുടെ പ്രശ്‌നങ്ങള്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിന് വലിയ തലവേദനയാണ് സമീപ കാലത്ത് സൃഷ്ടിച്ചത്. പരിചയസമ്പന്നരായ ചേതേശ്വര്‍ പുജാരയും അജിന്‍ക്യ രഹാനെയും ഫോമിലേക്ക് ഉയരാത്തതാണ് പ്രധാന പ്രശ്‌നം. എങ്കിലും ലോര്‍ഡ്‌സിലെ രണ്ടാം ഇന്നിംഗ്‌സില്‍ ഇരുവരും തരക്കേടില്ലാത്ത സംഭാവന നല്‍കി. എന്നാല്‍ അതൊന്നും പോരെന്നാണ് മുന്‍ വിക്കറ്റ് കീപ്പര്‍ ഫറോഖ് എന്‍ജിനീയറുടെ അഭിപ്രായം. സൂര്യകുമാര്‍ യാദവാണ് ഇന്ത്യയുടെ തുറുപ്പുചീട്ടെന്നും താരത്തെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പറയുന്നു.

സൂര്യകുമാര്‍ യാദവിന്റെ വലിയ ആരാധകനാണ് ഞാന്‍. പ്രതിഭയും മത്സരംജയിക്കാന്‍ പ്രാപ്തിയും ഉള്ള താരമാണ് അയാള്‍. പുജാരയ്‌ക്കോ രഹാനെയ്‌ക്കോ പകരമായി സൂര്യകുമാറിനെ ടീമില്‍ ഉള്‍പ്പെടുത്തണം. രഹാനെയും പുജാരെയും നല്ല കളിക്കാരാണ്. പക്ഷേ, സൂര്യകുമാര്‍ യാദവ് മാച്ച് വിന്നറാണ്. ശ്രേയസ് അയ്യര്‍ പരിക്കേറ്റ് പുറത്തുനില്‍ക്കുന്ന സാഹചര്യത്തില്‍ സൂര്യകുമാറിനെ കളിപ്പിക്കണം. ആക്രമിച്ചു കളിക്കുന്ന സൂര്യകുമാറിന് അതിവേഗം സെഞ്ച്വറി നേടാന്‍ സാധിക്കും- ഫറോഖ് എന്‍ജിനീയര്‍ പറഞ്ഞു.

വിജയിച്ച ടീമില്‍ മാറ്റംവരുത്താന്‍ സാധാരണയായി എല്ലാവരും മടിക്കും. എന്നാല്‍ വ്യത്യസ്തമായ കാര്യങ്ങള്‍ക്ക് വ്യത്യസ്തരായ ആള്‍ക്കാര്‍ എന്ന വാക്യം ഓര്‍ക്കണം. ഹെഡിങ്‌ലിയിലെ പിച്ച് ടെസ്റ്റിന് നല്ല രീതിയില്‍ യോജിച്ചതാണ്. ലോകത്തെ ഏറ്റവും മികച്ച ബാറ്റിംഗ് പിച്ചുകളിലൊന്നായി അതു കരുതപ്പെടുന്നു. അതിനാല്‍ സൂര്യകുമാറിന് അവസരം കൊടുക്കുന്നത് കാണാന്‍ താല്‍പര്യപ്പെടുന്നതായും ഫറോഖ് എന്‍ജിനീയര്‍ പറഞ്ഞു.

Latest Stories

സഞ്ജുവിനെ ഞാൻ കൊണ്ടു വന്നത് സ്പിന്നർമാരെ നേരിടാനല്ല, കൂറ്റൻ സ്‌കോറുകൾ നേടാനാണ്: ഗൗതം ഗംഭീർ

നഖ്‌വി ഏഷ്യ കപ്പ് മോഷ്ടിച്ചത് പോലെ ഐസിസി ട്രോഫിയും മോഷ്ടിച്ചാൽ പാകിസ്താന് ഒരു കപ്പ് ഉണ്ടെന്ന് പറയാം: കമ്രാന്‍ അക്മല്‍

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ബാറ്റിങ് പ്രകടനം ഒരിക്കലും മറക്കില്ല, അത് സ്പെഷ്യലാണ്: സഞ്ജു സാംസൺ

സഞ്ജു കുറെ നാൾ ടീമിന് അകത്തും പുറത്തുമായിരുന്നു, അവന്റെ ഈ വിജയത്തിൽ സന്തോഷം: രാഹുൽ ദ്രാവിഡ്

തൃക്കാക്കരയിൽ അഖിൽ മാരാര്‍, തിരുവമ്പാടിയിൽ സണ്ണി തോമസും തൃക്കരിപ്പൂരിൽ രവി കുളങ്ങരയും; മൂന്ന് മണ്ഡലങ്ങളിൽ കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ട്വന്‍റി 20

'അയോഗ്യത നിലനിൽക്കില്ല'; എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയതിനെതിരെ അപ്പീൽ നൽകി വെള്ളാപ്പള്ളി നടേശൻ

ആ​ദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയുമായി ബിജെപി; നേമത്ത് രാജീവ് ചന്ദ്രശേഖർ തന്നെ മത്സരിക്കും

കണ്ണൂർ സിപിഎമ്മിൽ പൊട്ടിത്തെറി, പി. കെ ശ്യാമളക്കെതിരെ വിമതനീക്കം; ജില്ലാ സെക്രട്ടറിയേറ്റംഗം ടി. കെ. ഗോവിന്ദൻ മത്സരിക്കും

പത്തനാപുരത്ത് ഇത്തവണ ഭൂരിപക്ഷം ഇരട്ടിയാകും; തനിക്കെതിരായ ആരോപണങ്ങൾ വിലപ്പോവില്ല: ഗണേഷ് കുമാർ

ജി. സുധാകരന് കോൺഗ്രസ് പിന്തുണ, 52 വർഷത്തെ പാർട്ടി ബന്ധം ഉപേക്ഷിച്ച് കെപിസിസി ജനറൽ സെക്രട്ടറി; ബിജെപിയിലേക്കെന്ന് സൂചന