IPL 2025: മുട്ടാന്‍ നിക്കണ്ട, നല്ല അടി അടിക്കും, കപ്പ് ഞങ്ങള്‍ ഉറപ്പിച്ചതാ, അവന്‍ ക്യാപ്റ്റനായുളളപ്പോള്‍ എന്ത് പേടിക്കാനാണ്, ആരാധകര്‍ ആവേശത്തില്‍

രാജസ്ഥാന്‍ റോയല്‍സിനെതിരായ 10 റണ്‍സ് വിജയത്തോടെ വര്‍ഷങ്ങള്‍ക്ക് ശേഷം പഞ്ചാബ് കിങ്‌സ് പ്ലേഓഫ് പ്രവേശനം ഉറപ്പിച്ചിരിക്കുകയാണ്. 12 കളികളില്‍ എട്ട് ജയവും മൂന്ന് തോല്‍വിയും ഉള്‍പ്പെടെ 17 പോയിന്റോടെയാണ് അവര്‍ അവസാന നാലില്‍ എത്തിയത്. ആദ്യ ബാറ്റിങ്ങില്‍ 220 റണ്‍സ് വിജയലക്ഷ്യം പഞ്ചാബ് ഉയര്‍ത്തിയെങ്കിലും മറുപടി ബാറ്റിങ്ങില്‍ 209 റണ്‍സില്‍ രാജസ്ഥാന്റെ പോരാട്ടം അവസാനിക്കുകയായിരുന്നു. 18 പോയിന്റോടെ ഗുജറാത്ത് ടൈറ്റന്‍സ് ടേബിള്‍ ടോപ്പര്‍മാരായതാണ് പഞ്ചാബിന് പ്ലേഓഫ് പ്രവേശനം എളുപ്പമാക്കിയത്.

ഗുജറാത്തിന് പിന്നില്‍ രണ്ടാമത് ആര്‍സിബിയും മൂന്നാമത് പഞ്ചാബ് കിങ്‌സുമാണ്. 2014ന് ശേഷം ആദ്യമായാണ് പഞ്ചാബ് ടീമിന്റെ പ്ലേഓഫ് പ്രവേശനം. ഇത്തവണ ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായി കിരീടം നേടാനുളള സുവര്‍ണാവസരം അവര്‍ക്ക് വീണ്ടും കൈവന്നിരിക്കുകയാണ്. ടോപ് 2 ടീമുകളിലൊന്നാവാന്‍ ഇനിയുളള രണ്ട് കളികളിലും ജയിച്ചാല്‍ മതി പഞ്ചാബിന്. അതിലൂടെ ഫൈനലില്‍ എത്താന്‍ രണ്ട് അവസരങ്ങള്‍ അവര്‍ക്ക് ലഭിക്കും.

അതേസമയം പഞ്ചാബ് കിങ്‌സ് പ്ലേഓഫില്‍ എത്തിയതോടെ ടീമിന്റെ വിജയം സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കുകയാണ് ആരാധകര്‍. ഇത്തവണ പഞ്ചാബ് നിരാശപ്പെടുത്തില്ല, അവര്‍ എന്തായാലും കിരീടം നേടും എന്നാണ് ഒരു ആരാധകന്‍ കുറിച്ചത്. പഞ്ചാബിനെ പ്ലേഓഫില്‍ എത്തിച്ചതില്‍ കോച്ച് റിക്കിപോണ്ടിങിനും ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കും മറ്റുചിലര്‍ നന്ദി പറയുന്നുമുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം ടീം പ്ലേഓഫില്‍ എത്തിയതില്‍ മറ്റു ആരാധകര്‍ വളരെ ഇമോഷണലായും പ്രതികരിക്കുന്നു.

Latest Stories

ഞാൻ പറഞ്ഞു കൊടുത്ത കാര്യങ്ങൾ ഒന്നും തന്നെ ജഡേജ അനുസരിക്കുന്നില്ല: രവിചന്ദ്രൻ അശ്വിൻ

ആറാം ക്ലാസുകാരനെ ഫാനിന്റെ ഹുക്കിൽ തലകീഴായി കെട്ടി നിർത്തി, ശരീരത്തിൽ മർദിച്ചതിന്റെ പാടുകൾ; പൊലീസിന് മൊഴി നൽകി പിതാവ്

അടുത്ത വർഷം ഹാർദിക്കിനെ മുംബൈ ഇന്ത്യൻസ് നായകനാക്കിയില്ലെങ്കിൽ, അവനെ ടീം റിലീസ് ചെയ്യണം, അതാണ് നല്ലത്: സൈമൺ ഡൗൾ

ഹോസ്റ്റലുകളിൽ വിളമ്പുന്നത് വൃത്തിഹീനമായ ഭക്ഷണങ്ങൾ; ഗ്ലോബൽ എഡ്യൂക്കേഷൻ കൺസൾട്ടൻസിയുടെ ലൈസൻസ് റദ്ദാക്കി

ബംഗാളിൽ റീപോളിങ്ങിനിടെ സംഘർഷം, ബിജെപി-തൃണമൂൽ പ്രവർത്തകർ ഏറ്റുമുട്ടി; മൂന്നുപേർ അറസ്റ്റിൽ

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നിട്ടില്ല, ചട്ടലംഘനമില്ല; സ്‌ട്രോങ് റൂം തുറന്നുവെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടർ

കരുണയുടെ പേരിൽ ആഗോള സ്ഥാനാന്തരം: ഹിപ്പോ രക്ഷാപ്രവർത്തനമോ, ഇന്ത്യൻ പരിസ്ഥിതിനയത്തിന് വെല്ലുവിളിയോ?

ജബൽപൂരിലെ ക്രൂയിസ് ബോട്ട് അപകടം: പൈലറ്റിനെയും മറ്റ് ജീവനക്കാരെയും സർവീസിൽ നിന്ന് പിരിച്ചുവിട്ടു

“ഹരിത ഇന്ധനത്തിന്റെ മറവിൽ: എഥനോൾ നയം ഇന്ത്യയെ ജലക്ഷാമത്തിലേക്ക് തള്ളുന്നോ?”

അഞ്ച് ദിവസം ശക്തമായ മഴ, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്