ട്രോളുകൾ മാറ്റിവെച്ച് 'മഹിരാത്' ബ്രൊമാൻസിന്റെ അവസാന ഡാൻസ് ആഘോഷിക്കാൻ ആരാധകർ, കോഹ്ലി വിരമിച്ചാലും ധോണി ഇനിയും കളിക്കുമെന്ന് ആരാധകരുടെ കമന്റ്

ഇന്നത്തെ ചെന്നൈ ബാംഗ്ലൂർ പോരാട്ടത്തിന്റെ ആവേശം എക്കാലത്തെയും ഉയർന്ന നിലയിലാണ്. എക്കാലവും ആവേശം വിതറിയ ഈ 2 ടീമുകളുടെ പോരാട്ടം വേറെ ലെവലാക്കിയത് ധോണിയും കോഹ്‌ലിയും തന്നെയാണ്. ലോക ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങൾ ഇന്ത്യൻ ടീമിൽ കളിച്ചിരുന്ന കാലത്ത് മഹിരാത് എന്ന പേരിലാണറിയപ്പെട്ടിരുന്നത്. ഇരുവരും പരസ്പരണം നല്ല രീതിയിൽ ബഹുമാനിച്ചാണ് നിൽക്കുന്നത്.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ചെന്നൈ സൂപ്പർ കിംഗ്സ് മത്സരത്തിനുള്ള ടിക്കറ്റുകൾ നേരത്തെ തന്നെ വീറ്റുതീർന്നു. ലോകമെമ്പാടുമുള്ള ആരാധകർ ഒരുപക്ഷെ ധോണിയെ അവസാനമായി ബാംഗ്ലൂർ സ്റ്റേഡിയത്തിൽ കാണാനുള്ള അവസരമായിട്ടാണ് മത്സരത്തെ കാണുന്നത്. അവസാന സീസൺ എന്ന നിലയിൽ അത്രയും വൈകാരികമായ രീതിയിൽ മത്സരത്തെ കാണുന്ന ആരാധകർ വലിയ ആവേശത്തിലും അതെ സമയം നിരാശയിലയുമാണ്

ഇന്ന് ബെംഗളൂരുവിലെ ആരാധകർക്ക് അവരുടെ മനസ്സിൽ ഒരു കാര്യം മാത്രമേ ഉണ്ടാകൂ, അത് ക്രിക്കറ്റ് ഫീൽഡിലെ ‘മഹിരാത്’ ബ്രൊമാൻസിന്റെ അവസാന ഡാൻസ് കാണാനാണ്. ചിന്നസ്വാമിയിൽ ഇരുതാരങ്ങളും നേരിട്ട് കാണുന്ന നിമിഷവും ധോണിയുടെ ഇഷ്ടഗ്രൗണ്ടിലെ പ്രകടനം എന്തായിരിക്കും എന്നറിയാൻ ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ്.

Latest Stories

ഹർദീപ് സിംഗ് നിജ്ജറിന്‍റെ കൊലപാതകം; ഒരു ഇന്ത്യക്കാരൻ കൂടി കാനഡയിൽ അറസ്റ്റിൽ

നരേന്ദ്ര മോദിയുമായി പൊതുസംവാദത്തിന് തയാര്‍; തീയതിയും വേദിയും തീരുമാനിക്കാമെന്ന് രാഹുല്‍ ഗാന്ധി; പ്രതികരിക്കാതെ പ്രധാനമന്ത്രി

ആളെ കൂട്ടി തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു; നടപടിയുമായി കമ്മീഷന്‍; നടന്‍ അല്ലു അര്‍ജുനെതിരെ പൊലീസ് കേസെടുത്തു

മലയാളത്തിൽ വീണ്ടുമൊരു പ്രണയകഥ; സുരേശനും സുമലതയും തിയേറ്ററുകളിലേക്ക്

എന്നെ സെക്സി വേഷത്തിൽ കാണുന്നത് അവർക്ക് ഇഷ്ടമാവില്ലെന്ന് എനിക്കു തോന്നി: അനാർക്കലി മരിക്കാർ

സിനിമയോ സിനിമാതാരങ്ങളോ ഈ ലോകത്തിന്‍റെ നിലനില്‍പ്പിന് ഒഴിവാക്കാന്‍ പറ്റാത്ത ഘടകങ്ങളല്ല, ഫഹദ് പറഞ്ഞതിൽ കാര്യമുണ്ട്; പ്രതികരണവുമായി പൃഥ്വിരാജ്

'ആ ആംഗിളിൽ നിന്ന് ഫോട്ടോയെടുക്കരുത്'; പാപ്പരാസികളോട് കയർത്ത് ജാൻവി കപൂർ

ഡീ ഏജിങ്ങിനായി വിജയ് യുഎസിലേക്ക്; 'ഗോട്ട്' പുത്തൻ അപ്ഡേറ്റ്

'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

നോട്ടയ്ക്ക് വേണ്ടി വോട്ട് തേടി കോണ്‍ഗ്രസ്; 'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!