Ipl

പരാജയപ്പെട്ട തീരുമാനങ്ങളും ടീമുമായി ഡൽഹി ടൂർണമെന്റിന് പുറത്തേക്ക് നടക്കുന്നു, റിഷബ്‌ വിമർശനങ്ങളുടെ കൂരമ്പുകളിലേക്കും

അമൽ ഓച്ചിറ

സമ്മർദ്ദങ്ങളെ അതിജീവിക്കുമ്പോഴാണ് യഥാർത്ഥ നായകൻമാർ ഉണ്ടാകുന്നത്. നായകൻ തന്നെ സമ്മർദ്ദങ്ങളെ അതിജീവിക്കാൻ പ്രയാസപ്പെടുന്ന ഒരു ക്രിക്കറ്റ്‌ ടീമിനെ ചിന്തിക്കാനാവുന്നുണ്ടോ. ഡു ഓർ ഡൈ മാച്ചിന് ഇറങ്ങുന്ന ഡൽഹി ക്യാപിറ്റൽസിന്റെ നായകൻ ഋഷബ്‌ പന്ത് എടുക്കുന്ന തീരുമാനങ്ങൾ ഒന്നായി പിഴക്കുന്ന കാഴ്ചക്കാണ് ഇന്ന് വാങ്കടെ സാക്ഷ്യം വഹിക്കുന്നത്.

കീപ്പിംഗ് ഗ്ലൗസിൽ നിന്നും ഒരു ഈസി ക്യാച്ച് ചോർന്നു പോകുന്നതും ആദ്യ പന്തിൽ തന്നെ പുറത്തായ ടിം ഡേവിഡിനെതിരെ റിവ്യൂ എടുക്കാൻ സർഫ്രാസ് നിർബന്ധിക്കുമ്പോഴും റിവ്യൂ എടുക്കാൻ തയാറാവാതെ പോകുന്നതും ലൈനിൽ നിന്നും ഒരുപാട് അകലെ പിച്ച് ചെയ്യുന്നൊരു എൽബിഡബ്ലൂ അപ്പീലിൽ റിവ്യൂ നൽകുന്നതുമൊക്കെ പക്വതയുള്ള നായകനിലേക്ക് തനിക്കേറെ ദൂരമുണ്ടെന്ന് പന്ത് പറയാതെ പറയുന്നുണ്ട്.

പരാജയപ്പെട്ട തീരുമാനങ്ങളും ടീമുമായി ഡൽഹി ടൂർണമെന്റിന് പുറത്തേക്ക് നടക്കുന്നു. റിഷബ്‌ വിമർശനങ്ങളുടെ കൂരമ്പുകളിലേക്കും. ചില ദിവസങ്ങൾ അങ്ങനെയാണ് തൊട്ടതെല്ലാം പിഴച്ചു പോകും എങ്കിലും മനസിടറാതെ നാം മുന്നോട്ട് തന്നെ നടക്കണം നിങ്ങൾക്ക് ഒരുപാട് ദൂരങ്ങൾ താണ്ടാനുണ്ട് പ്രീയ റിഷാബ്.

ആ ദൂരം താണ്ടുന്നതിന് കരുത്തു പകരാൻ നിങ്ങളുടെ ഡഗ് ഔട്ടിലൊരു അതികായനിരിപ്പുണ്ട് റിക്കി പോണ്ടിംഗ് എന്നാണയാളുടെ പേര് അയാൾ എത്രയോ പരാജയങ്ങളെ നേരിട്ടിരിക്കുന്നു അതിലേറെ വിജയിച്ചിരിക്കുന്നു. ജീവിതം അങ്ങനെയാണ് ജയപരാജയങ്ങളുടെ ആകെ തുക.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോൺ

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ