പാകിസ്ഥാൻ ക്രിക്കറ്റിൽ പൊട്ടിത്തെറി, സൂപ്പർ താരം കലിപ്പിൽ

പാകിസ്ഥാൻ ക്രിക്കറ്റിൽ വലിയ പൊട്ടിത്തെറി. നൗയകൻ ബാബർ അസമും സെലക്ഷൻ കമ്മിറ്റി ചെയര്മാൻ യർമാൻ മുഹമ്മദ് വാസീമുമാണ് തമ്മിലാണ് തർക്കമുണ്ടായത്. വരാനിരിക്കുന്ന വെസ്റ്റ് ഇൻഡീസ് പരമ്പരക്ക് മുന്നോടിയായിട്ടാണ് പ്രശ്നം രൂക്ഷമായത്.

വെസ്റ്റ് ഇൻഡീസ് പരമ്പരയ്ക്കുള്ള മധ്യനിരയിൽ സ്പെഷ്യലിസ്റ്റ് ഓപ്പണർ ഷാൻ മസൂദിനെ ഉൾപ്പെടുത്തണമെന്ന സെലക്ടർമാരുടെ ചെയർമാൻ മുഹമ്മദ് വാസിമിന്റെ അഭ്യർത്ഥന പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം നിരസിക്കുക ആയിരുന്നു. യാതൊരു കാരണവശാലും മധ്യനിരയിൽ താരത്തെ കളിപ്പിക്കില്ല എന്ന് ബാബർ ഉറപ്പിച്ചതോടെ തർക്കത്തിന്റെ വാർത്ത പുറംലോകം അറിയുക ആയിരുന്നു.

ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിലും ട്വന്റി 20 മത്സരങ്ങളിലും വെടിക്കെട്ട് പ്രകടനം നടത്തുന്ന താരത്തെ മുഹമ്മദ് വസീം കാണുക ആയിരുന്നു. താരത്തിന്റെ ഹിറ്റിങ് സ്കിൽ ട്വന്റി 20 മത്സരങ്ങൾക്ക് ആയിരിക്കനം കൂടുതൽ അനുയോജ്യം ആയിരിക്കുമെന്ന് കണ്ടെത്തിയ ചെയര്മാൻ ബാബറിനെ സമീപിക്കുക ആയിരുന്നു.

ഓപ്പണർ ആയിട്ടുള്ള താരം മധ്യനിരയിൽ വെടിക്കെട്ട് ബാറ്റിംഗ് നടത്തിയാൽ വരാനിരിക്കുന്ന ലോകകപ്പിൽ അത് തങ്ങൾക്ക് ഉപകാരമായിരിക്കുമെന്ന് പറഞ്ഞപ്പോൾ ബാബർ അത് നിരസിച്ചു. മധ്യനിര ബാറ്റ്‌സ്മാൻ എന്ന നിലയിൽ ഷാനിനെ ടീമിൽ ഉൾപ്പെടുത്തുന്നത് മറ്റ് താരങ്ങളോടും സ്ഥാനത്തിനായി മത്സരിക്കാൻ നാളുകളായി നിൽക്കുന്നവരോടും ചെയ്യുന്ന ചതി ആയായിരിക്കുമെന്നും ബാബർ പറഞ്ഞു.

“ഷാൻ മസൂദ് ഓപ്പണറാണ്. അവനെ ഇപ്പോൾ 5 -6 സ്ഥാനത്ത് ഒകെ ബാറ്റ് ചെയ്യിപ്പിച്ചാൽ മറ്റ് താരങ്ങളോട് ചെയ്യുന്ന ചതി ആയിരിക്കും. അവനെ ഞങ്ങൾ ശ്രദ്ധിക്കുന്നുണ്ട്, അവസരം കൊടുക്കും ,” ബാബർ ലാഹോറിൽ പറഞ്ഞു.

Latest Stories

അരളിപ്പൂവിന് തല്‍ക്കാലം വിലക്കില്ല; ശാസ്ത്രീയ റിപ്പോർട്ട് കിട്ടിയാൽ നടപടിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തള്ള് കഥകള്‍ ഏറ്റില്ല, റോഷ്ന ഉന്നയിച്ച ആരോപണം ശരിയെന്ന് രേഖകള്‍; കെഎസ്ആര്‍ടിസി അന്വേഷണം തുടങ്ങി

ഇത്രയും നാള്‍ ആക്രമിച്ചത് കുടുംബവാഴ്ചയെന്ന് പറഞ്ഞ്, ഇപ്പോള്‍ പറയുന്നു വദ്രയേയും പ്രിയങ്കയേയും സൈഡാക്കിയെന്ന്; അവസരത്തിനൊത്ത് നിറവും കളവും മാറ്റുന്ന ബിജെപി തന്ത്രം

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമില്‍ അവനൊരു കല്ലുകടി, പുറത്താക്കണം; ആവശ്യവുമായി കനേരിയ

പെണ്‍കുട്ടിയെ ഉപയോഗിച്ച് ഏഷ്യാനെറ്റ് വ്യാജവാര്‍ത്ത നിര്‍മിച്ചു; തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു; സിന്ധു സൂര്യകുമാറടക്കം ആറ് പ്രതികള്‍; കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്

എതിർ ടീം ആണെങ്കിലും അയാളുടെ ഉപദേശം എന്നെ സഹായിച്ചു, അദ്ദേഹം പറഞ്ഞത് പോലെയാണ് ഞാൻ കളിച്ചത്: വെങ്കിടേഷ് അയ്യർ

'പ്രചാരണത്തിന് പണമില്ല'; മത്സരത്തില്‍ നിന്ന് പിന്മാറി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

രാഹുല്‍ ഗാന്ധി അമേഠി ഒഴിഞ്ഞ് റായ്ബറേലിയിലേക്ക് പോയത് എനിക്കുള്ള വലിയ അംഗീകാരം; ജയറാം രമേശിന് മറുപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ഓണ്‍ലൈനായി വോട്ട് ചെയ്തൂടെ..; ജ്യോതികയുടെ പരാമര്‍ശം ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ, ട്രോള്‍പൂരം

രാഹുലിന്റെ ചാട്ടവും പ്രിയങ്കയുടെ പിന്മാറ്റവും മോദിയുടെ അയ്യോടാ ഭാവവും!