കാംബ്ലിയുടെ കാര്യത്തിൽ നിങ്ങൾ കേട്ടതൊക്കെ തെറ്റ്, ഇന്നലെ സ്റ്റേജിൽ കണ്ടത്..., വമ്പൻ വെളിപ്പെടുത്തലുമായി താരത്തിന്റെ കൂട്ടുകാർ

മുൻ ഇന്ത്യൻ ബാറ്റർ വിനോദ് കാംബ്ലി, ഇതിഹാസ പരിശീലകൻ രമാകാന്ത് അച്രേക്കറുടെ അനുസ്മരണ ചടങ്ങിൽ അടുത്തിടെ പൊതു വേദിയിൽ പ്രത്യക്ഷപ്പെട്ടത് അദ്ദേഹത്തിൻ്റെ ആരോഗ്യത്തെക്കുറിച്ച് വളരെയധികം ആരാധകരെ ആശങ്കപ്പെടുത്തി. നേരത്തെ, ശരിയായി നടക്കാൻ പാടുപെടുന്ന കാംബ്ലിയെ റോഡിൽ കണ്ട വീഡിയോ നേരത്തെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. അടുത്തിടെ നടന്ന പരിപാടിക്കിടെ, തൻ്റെ ബാല്യകാല സുഹൃത്ത് സച്ചിൻ ടെണ്ടുൽക്കറുടെ കൈയിൽ മുറുകെ പിടിക്കുകയും ശരിയായി എഴുന്നേൽക്കാൻ കഴിയാതെ ഇരിക്കുകയും ചെയ്ത കാംബ്ലിയുടെ വീഡിയോ ആയിരുന്നു സോഷ്യൽ മീഡിയയിലെ ഇന്നലത്തെ പ്രധാന ചർച്ചകളിൽ ഒന്ന്. കാംബ്ലിയുടെ അടുത്ത സുഹൃത്ത് ഇപ്പോൾ താരത്തിന്റെ ആരോഗ്യപ്രശ്നങ്ങൾ വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ്.

മുൻ ക്രിക്കറ്റ് താരം ഇതിനകം 14 തവണ പുനരധിവാസത്തിന് പോയിട്ടുണ്ടെന്നും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കാര്യങ്ങൾ പലതും തെറ്റാണെന്നും പറഞ്ഞിരിക്കുകയാണ് “അദ്ദേഹത്തിന് ഗുരുതരമായ ഒന്നിലധികം ആരോഗ്യപ്രശ്നങ്ങളുണ്ട്,” മുൻ ഫസ്റ്റ് ക്ലാസ് അമ്പയർ മാർക്കസ് കൗട്ടോ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

“അവൻ പുനരധിവാസത്തിന് പോകുന്നതിൽ അർത്ഥമില്ല-കാംബ്ലി ഇതിനകം 14 തവണ പുനരധിവാസത്തിന് പോയിട്ടുണ്ട്! അവന്റെ കാര്യത്തിൽ ഇനി പ്രത്യേകിച്ചൊന്നും ചെയ്യാൻ ഇല്ല.” മുൻ അമ്പയർ പറഞ്ഞു. തെരുവിൽ നടക്കാൻ പാടുപെടുന്ന കാംബ്ലിയുടെ ആദ്യ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായപ്പോൾ, ആഗസ്റ്റിൽ ബാന്ദ്രയിലെ അദ്ദേഹത്തിൻ്റെ വസതിയിൽ കൗട്ടോ കാംബ്ലിയെ സന്ദർശിക്കുക ആയിരുന്നു.

ഇതിഹാസ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കപിൽ ദേവിൻ്റെ പിന്തുണയും കാംബ്ലിക്ക് ലഭിച്ചു. എന്നിരുന്നാലും, വീണ്ടെടുക്കാനുള്ള ആദ്യ ചുവടുവെക്കാൻ കാംബ്ലി തയ്യാറായിരിക്കണം എന്ന് കപിൽ വ്യക്തമാക്കി.

Latest Stories

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി