Ipl

ടോസ് ഉൾപ്പടെ എല്ലാം കള്ളക്കളി, തുറന്നടിച്ച് മുതിർന്ന ബി.ജെ.പി നേതാവ്

ഐ.പി.എൽ ആവേശം കെട്ടടങ്ങി മണിക്കൂറുകൾ ആകുന്നതിന് മുമ്പ് വിവാദങ്ങൾ തലപൊക്കി തുടങ്ങിയിരിക്കുന്നു. ഇന്നലെ നടന്ന മത്സരം ഒത്തുകളി ആയിരുന്നു എന്നാണ് പുറത്തുവരുന്ന ആരോപണം. രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് അനുകൂലമായ സാഹചര്യം ഉണ്ടായിരുന്നിട്ട് കൂടി ആദ്യം ബാറ്റ് ചെയ്യാനുള്ള രാജസ്ഥാന്റെ തീരുമാനം മുതലാണ് ആരോപണങ്ങൾ വന്നുതുടങ്ങിയത്.

ഗുജറാത്തിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ കാണികളുടെ പിന്തുണ വിചാരിച്ചതുപോലെ തന്നെ ഗുജറാത്തിന് ഒപ്പമായിരുന്നു. എന്നാൽ മത്സരം കാണാൻ എത്തിയ വി.ഐ.പി ഗുസ്റ്റുകളെയും മറ്റും ആകർഷിക്കാനും ഗ്രൗണ്ടിൽ ആവേശം കൂടാനുമാണ് ടീം തോറ്റുകൊടുത്തത് എന്നും ആരോപണം ഉയരുന്നു.

പ്ലേ ഓഫ് മത്സരങ്ങൾ വളരെ ആവേശകരമായിരുന്നു എങ്കിലും ഫൈനൽ അങ്ങനെ ആയിരുന്നില്ല. . ട്വിറ്ററില്‍ ഭൂരിഭാഗം ആരാധകരും മോശം ഐപിഎല്‍ ഫൈനല്‍ ആണിതെന്ന അഭിപ്രായക്കാരാണ്. ഒരു ഫൈനലിന് ചേര്‍ന്ന രീതിയിലുള്ളതായിരുന്നില്ല അഹമ്മദാബാദിലെ പിച്ച്. കൂടാതെ റോയല്‍സ് കളിക്കാര്‍ തുടക്കംമുതല്‍ കളി കൈവിട്ട രീതിയില്‍ കളിച്ചതും ആരാധകരെ നിരാശരാക്കി. പവർ പ്ലേ ഓവറുകൾ മുതലാക്കാതെ പോയ ടീം കളിയുടെ ഒരു ഘട്ടത്തിലും ഗുജറാത്തിന് വെല്ലുവിളി ആയില്ല.

ഇത്രയും മോശം ഐ.പി.എൽ ഫൈനൽ സമീപ കാലത്തൊന്നും കണ്ടിട്ടില്ലെന്ന് പറഞ്ഞ ആരാധകർ ബിസിസിഐ സെക്രട്ടറി ജയ് ഷാക്ക് നേരെയും ആരോപണം ഉന്നയിച്ചു. ബിസിസിഐയുടെ തലപ്പത്ത് ഇരുന്ന് കൊണ്ട് ഒരു ടീമിനെ മാത്രം പിന്തുണച്ച രീതി ശരിയായില്ലെന്നും ആളുകൾ പറഞ്ഞിരുന്നു.

ഇപ്പോഴിതാ ഈ വാർത്തകൾ എല്ലാം സത്യമാണെന്ന് തരത്തിലുള്ള പ്രതികരണങ്ങളാണ് ബിജെപിയുടെ മുതിർന്ന നേതാവ് സുബ്രഹ്മണ്യൻ സ്വാമി നടത്തിയിരിക്കുന്നത്. അദ്ദേഹം ട്വിറ്ററിൽ പറഞ്ഞത് ഇങ്ങനെ- ടാറ്റാ ഐപിഎൽ ക്രിക്കറ്റിലെ മത്സരഫലങ്ങളെല്ലാം കപടമാണെന്ന വ്യാപകമായ സംശയം ഇന്റലിജൻസ് ഏജൻസികൾക്കുണ്ട്. ഇക്കാര്യത്തിൽ വ്യക്തത ഉണ്ടാകണം, അതിനായി പൊതുതാത്പര്യ ഹർജികൾ സമ്മർപ്പിക്കണം.കാരണം, ബിസിസിഐയുടെ തലപ്പത്തിരിക്കുന്നത് അമിത് ഷായുടെ മകൻ ജയ് ഷാ ആയതിനാൽ സർക്കാർ മുൻകയ്യെടുത്ത് അന്വേഷിക്കുമെന്ന് കരുതാൻ വയ്യ’ – സുബ്രഹ്മണ്യൻ സ്വാമി ട്വിറ്ററിൽ കുറിച്ചു.

ബി.ജെ.പിയുടെ മുതിർന്ന നേതാവ് തന്നെ സംശയം പ്രകടിപ്പിച്ചതോടെ സംഭവം വലിയ ചർച്ചകളിലേക്ക് നയിക്കുമെന്നുറപ്പ്.

Latest Stories

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല