'ഞാൻ വിക്കറ്റ് നേടിയിട്ടും ധോണി എന്നോട് അന്ന് കാണിച്ചത് മോശമായ പ്രവർത്തി'; തുറന്ന് പറഞ്ഞ് മോഹിത് ശർമ്മ

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളാണ് എം എസ് ധോണി. ആരാധകർക്കിടയിൽ ക്യാപ്റ്റൻ കൂൾ എന്നാണ് അദ്ദേഹം അറിയപ്പെടുന്നതും. എത്ര സമ്മർദ്ദത്തിലാണെങ്കിലും അദ്ദേഹം കൂളായി കാണപ്പെടുന്നു. എന്നാൽ മൈതാനത്ത് ചിലപ്പോഴൊക്കെ എം എസ് ഡിക്ക് ശാന്തത നഷ്ടപ്പെടാറുണ്ട്. അങ്ങനെയൊരു അനുഭവം പങ്കുവചച്ചിരിക്കുകയാണിപ്പോൾ മുൻ ചെന്നൈ താരമായ മോഹിത് ശർമ. ”

മോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ:

“ചാമ്പ്യൻസ് ലീഗിൽ കൊൽക്കത്തക്കെതിരെ നടന്ന മത്സരത്തിലാണ് സംഭവം. കൊല്‍ക്കത്ത ഇന്നിങ്സിനിടയില്‍ മഹി ഭായ് ഈശ്വർ പാണ്ഡേയെ പന്തെറിയാനായി വിളിച്ചു. ആ സമയത്ത് ഞാൻ കരുതിയത് എന്നെയാണ് അദ്ദേഹം വിളിച്ചത് എന്നാണ്”

മോഹിത് ശർമ്മ തുടർന്നു:

“പന്ത് കയ്യിലെടുത്ത് ഞാൻ ബോളിങ് എന്റിലേക്ക് നടന്നെത്തി. നിന്നെയല്ല ഈശ്വറിനേയാണ് വിളിച്ചതെന്ന് മഹി ഭായ് വിളിച്ച് പറയുന്നുണ്ടായിരുന്നു. എന്നാല്‍ അമ്പയർ എന്നോട് പന്തെറിയാനാവശ്യപ്പെട്ടു. എനിക്ക് മുന്നിൽ അപ്പോൾ മറ്റ് വഴികളൊന്നും ഉണ്ടായിരുന്നില്ല. റണ്ണപ്പ് തുടങ്ങിയതും മഹി ഭായ് എന്നോട് ദേഷ്യത്തിൽ എന്തൊക്കെയോ വിളിച്ച് പറഞ്ഞു. ആ ഓവറിൽ യൂസുഫ് പത്താന്റെ വിക്കറ്റ് ഞാനെടുത്തു. എന്നാൽ ആഘോഷത്തിനിടയിലും അദ്ദേഹം എന്നെ അധിക്ഷേപിച്ച് കൊണ്ടിരുന്നു’ മോഹിത് ശർമ്മ പറഞ്ഞു.

Latest Stories

ക്രിസ്റ്റ്യാനോ റൊണാൾഡോ പുറത്ത്; താരത്തെ ഉൾപ്പെടുത്താതെ പോർച്ചുഗൽ കളിക്കളത്തിലേക്ക്

2027 ഏകദിന ലോകകപ്പിൽ സഞ്ജുവിന് അവസരം? ഐപിഎൽ നിർണായകമെന്ന് സൂചന; സാധ്യത പട്ടിക പുറത്ത്

വിവാഹം വീട്ടുജോലിക്ക് വേണ്ടിയല്ല, അടുക്കള, അലക്ക് ജോലികൾ പുരുഷന്മാരും ചെയ്യണമെന്ന് സുപ്രീംകോടതി

ഇറാനെതിരെയുള്ള യുദ്ധം അവസാനിപ്പിക്കാൻ ആലോചിക്കുന്നു: ഡൊണാൾഡ് ട്രംപ്

ഇറാന്റെ യുദ്ധം മിസൈലുകളിലോ ഡ്രോണുകളിലോ യുദ്ധക്കളങ്ങളിലോ മാത്രം ഒതുങ്ങില്ല; ഈദ് സന്ദേശത്തില്‍ മൊജ്തബ ഖമനയി

അവന് നായക സ്ഥാനം പോയിട്ട് ടീമിന്റെ ഭാഗമാകാൻ പോലും അർഹതയില്ല; തുറന്നടിച്ച് മുൻ പാക് താരം

INJURY PREMIER LEAGUE (IPL2026); ചെന്നൈ, ആർസിബി, കൊൽക്കത്ത, സൺ റൈസേഴ്‌സ് ടീമുകളിലെ പ്രധാന താരങ്ങൾക്ക് പരിക്ക്; ക്യാമ്പുകളിൽ ആശങ്ക

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് ധോണിയുടെ ടീമിൽ കളിക്കുക എന്നത്: സഞ്ജു സാംസൺ

'യശസ്‌വി ജയ്‌സ്വാൾ ഓറഞ്ച് ക്യാപ്പ് ഹോൾഡർ ആകും, ജസ്പ്രീത് ബുംറ പർപ്പിൾ ക്യാപ്പ് ഹോൾഡറും'; പ്രവചനവുമായി മുൻ ഇന്ത്യൻ താരം

'സഞ്ജു പോയതോടെ രാജസ്ഥാൻ റോയൽസ് തീർന്നു, അവനായിരുന്നു ആ ടീമിന്റെ മുഖം'; തുറന്ന് പറഞ്ഞ് മുൻ സൗത്ത് ആഫ്രിക്കൻ താരം