25.20 കോടിക്ക് വിളിച്ചെടുത്തെങ്കിലും കാര്യമില്ല, ഗ്രീനിന് ലഭിക്കുക 18 കോടി മാത്രം; കാരണമിത്

2026 ഐപിഎലിനു മുന്നോടിയായി നടക്കുന്ന മിനി താരലേലത്തിൽ ഓസ്‌ട്രേലിയയുടെ കാമറൂൺ ഗ്രീനിനെ റെക്കോർഡ് വിലയ്ക്ക് സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. 25.20 കോടി രൂപ മുടക്കിയാണ് താരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്.

ഒരു വിദേശ താരത്തിന് ലഭിക്കുന്ന ഏറ്റവും വലിയ തുകയാണിത്. ഓസ്‌ട്രേലിയൻ ഇതിഹാസം മിച്ചൽ സ്റ്റാർക്കിനെ 24.75 കോടി രൂപയ്ക്ക് കൊൽക്കത്ത സ്വന്തമാക്കിയ റെക്കോർഡാണ് കാമറൂൺ ഗ്രീൻ മറികടന്നത്.

എന്നാൽ 25.20 കോടി രൂപയ്ക്ക് വിളിച്ചെടുത്തെങ്കിലും 18 കോടിയാണ് താരത്തിന് ലഭിക്കുക. ടീമിലെ വിദേശതാരത്തിന് ലേലത്തില്‍ നല്‍കാവുന്ന പരമാവധി തുകയ്ക്ക് ബിസിസിഐ ഏര്‍പ്പെടുത്തിയിട്ടുള്ള പുതിയ നിബന്ധനയാണ് ഗ്രീനിന് 18 കോടി രൂപ മാത്രം കിട്ടാന്‍ കാരണമായത്.

ടീമില്‍ നിലനിർത്തുന്ന താരത്തിന് മുടക്കിയ ഉയര്‍ന്ന തുകയോ, വിളിച്ചെടുത്തൊരു വിദേശ താരത്തിനായി മുടക്കുന്ന ഉയര്‍ന്ന തുകയോ ഏതാണ് കുറവെങ്കില്‍ അത് മാത്രമാകും എത്ര ഉയര്‍ന്ന തുകയക്ക് ഒരു വിദേശ താരത്തെ വിളിച്ചെടുത്താലും ആ വിദേശ താരത്തിന് കൈയില്‍ കിട്ടുക. നിലവില്‍ ഒരു ടീമിന് നിലനിര്‍ത്തുന്ന താരങ്ങള്‍ക്കായി പരമാവധി മുടക്കാവുന്ന തുക 18 കോടി രൂപയായി നിശ്ചയിച്ചിട്ടുണ്ട്. അതുകൊണ്ടാണ് 25.20 കോടി രൂപക്ക് കൊല്‍ക്കത്ത വിളിച്ചെടുത്താലും ഗ്രീനിന് 18 കോടി രൂപ മാത്രം കൈയില്‍ കിട്ടുക.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ