ഇംഗ്ലണ്ടിന് തിരിച്ചടി; സ്‌റ്റോക്‌സ് ടെസ്റ്റ് പരമ്പരയില്‍ നിന്ന് പിന്മാറി

പാകിസ്ഥാനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ നിന്ന് ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സ് പിന്മാറി. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡാണ് ഇക്കാര്യമറിയിച്ചത്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് താരത്തിന്റെ പിന്മാറ്റമെന്നാണ് വിശദീകരണം. എന്നാല്‍ പാകിസ്ഥാനെതിരെ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ സ്റ്റോക്‌സിന് കാര്യമായ സംഭാവന കഴിയാന്‍ സാധിച്ചിരുന്നില്ല.

സ്റ്റോക്സിന്റെ പിതാവ് ഗ്രെഡിനെ കഴിഞ്ഞ ഡിസംബറില്‍ അസുഖ ബാധിതനായി ദക്ഷിണാഫ്രിക്കയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇപ്പോള്‍ ജന്മനാടായ ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ അദ്ദേഹം സുഖം പ്രാപിച്ചുവരികയാണെന്നാണ് വിവരം.

പരമ്പര പാതിവഴിയില്‍ ഉപേക്ഷിച്ച സ്റ്റോക്‌സ് ഈയാഴ്ച ന്യൂസിലാന്‍ഡിലേക്കു പോകും. ഈ സമയത്തു താരത്തിന്റെ കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നു ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡും സ്റ്റോക്സിന്റെ കുടുംബവും എല്ലാ മാധ്യമങ്ങളോടും അഭ്യര്‍ത്ഥിക്കുകയാണെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

പാകിസ്ഥാനെതിരെ തിളങ്ങാനായില്ലെങ്കിലും വിന്‍ഡീസിനെതിരെ നടന്ന ടെസ്റ്റില്‍ മികച്ച പ്രകടനമായിരുന്നു സ്റ്റോക്‌സിന്റേത്. ഈ പ്രകടനത്തെ പ്രകീര്‍ത്തിച്ച് ക്രിക്കറ്റ് ലോകം ഒന്നടങ്കം രംഗത്ത് വന്നിരുന്നു. നിലവില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ടെസ്റ്റ് ഓള്‍റൗണ്ടര്‍ കൂടിയാണ് സ്റ്റോക്സ്.

Latest Stories

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല