ഇംഗ്ലണ്ടിനായി മാനം തെളിഞ്ഞു; വിന്‍ഡീസിനെ കീഴടക്കി പരമ്പര

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അവസാനത്തെ ക്രിക്കറ്റ് ടെസ്റ്റില്‍ തോല്‍വിയുടെ പടിവാതില്‍ക്കല്‍ നിന്നിരുന്ന വിന്‍ഡീസിനെ നാലാം ദിനം മഴ തുണച്ചെങ്കിലും അവസാനദിനം അതുണ്ടായില്ല. മഴ മാറി നിന്ന് മാനം തെളിഞ്ഞതോടെ വിന്‍ഡീസിനെ എറിഞ്ഞൊതുക്കി ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കി.

മൂന്നാം ടെസ്റ്റില്‍ വിന്‍ഡീസ് 269 റണ്‍സിന്റെ ദയനീയ തോല്‍വിയാണ് വഴങ്ങിയത്. 399 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് അഞ്ചാം ദിനം വെറും 129 റണ്‍സിനു എല്ലാവരും പുറത്തായി. ഇതോടെ ഇംഗ്ലണ്ട് മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1ന് സ്വന്തമാക്കി. സ്‌കോര്‍: ഇംഗ്ലണ്ട്: 369, രണ്ടിന് 226 ഡിക്ലയര്‍. വെസ്റ്റിന്‍ഡീസ്: 197,129.

അഞ്ച് വിക്കറ്റ് വീഴ്ത്തിയ ക്രിസ് വോക്സിന്റെയും നാല് വിക്കറ്റ് വീഴ്ത്തിയ സ്റ്റുവര്‍ട്ട് ബ്രോഡിന്റെയും പ്രകടനമാണ് വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്തത്. ബ്രോഡ് ടെസ്റ്റ് കരിയറില്‍ 500 വിക്കറ്റ് എന്ന നാഴികക്കല്ലും പിന്നിട്ടു. ആദ്യ ഇന്നിംഗ്‌സില്‍ ആറ് വിക്കറ്റുകളാണ് ബ്രോഡ് പിഴുതത്. ഷായ് ഹോപ്പാണ് (31) വിന്‍ഡീസ് നിരയിലെ ടോപ് സ്‌കോറര്‍.

രണ്ടാം ഇന്നിംഗ്സില്‍ 399 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന് വിന്‍ഡീസ് മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 10 റണ്‍സെന്ന നിലയിലായിരുന്നു. രണ്ടാം ഇന്നിംഗ്‌സ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 226 എന്ന നിലയില്‍ ഇംഗ്ലണ്ട് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ വിന്‍ഡീസ് 197 ന് എല്ലാവരും പുറത്തായിരുന്നു.

Latest Stories

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍