ഇംഗ്ലണ്ട്- പാക് മൂന്നാം ടെസ്റ്റ് സമനിലയില്‍; ആതിഥേയര്‍ക്ക് പരമ്പര

മഴ രസംകൊല്ലിയായെത്തിയ ഇംഗ്ലണ്ട്- പാക് മൂന്നാം ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞു. ഇതോടെ മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പര 1-0 ന് അതിഥേയരായ ഇംഗ്ലണ്ട് സ്വന്തമാക്കി. രണ്ടാം ടെസ്റ്റും സമനിലയില്‍ പിരിഞ്ഞപ്പോള്‍ ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ജയിച്ചിരുന്നു.

മത്സരത്തില്‍ ഫോളോഓണ്‍ നേരിട്ട പാകിസ്താന്‍ 83.1 ഓവറില്‍ നാലു വിക്കറ്റിനു 187 റണ്‍സെടുത്തു നില്‍ക്കെയാണ് ഇരുടീമുകളും കളി സമനിലയില്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. 63 റണ്‍സുമായി ബാബര്‍ അസാമും റണ്ണൊന്നുമെടുക്കാതെ ഫവാദ് ആലമായിരുന്നു ക്രീസില്‍.

ഒന്നാം ഇന്നിംഗ്‌സില്‍ പാകിസ്ഥാന്‍ 273 ന് പുറത്തായിരുന്നു. ഇതോടെ ഒന്നാം ഇന്നിംഗ്‌സില്‍ 310 റണ്‍സിന്റെ ലീഡാണ് പാക് പട വഴങ്ങിയത്. വമ്പന്‍ ലീഡ് നേടിയതോടെ ഇംഗ്ലണ്ട് സന്ദര്‍ശകരെ ഫോളോഓണിനയക്കുകയായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ 583 ന് ഇംഗ്ലണ്ട് ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു.


കോവിഡ് ബ്രേക്ക് കഴിഞ്ഞ് ക്രിക്കറ്റ് പുനരാരംഭിച്ച ശേഷം ഇംഗ്ലണ്ടിന്റെ തുടര്‍ച്ചയായ രണ്ടാമത്തെ ടെസ്റ്റ് പരമ്പര വിജയമാണിത്. നേരത്തേ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയും ഇംഗ്ലണ്ട് നേടിയിരുന്നു.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം