ക്രൗളിക്കു ഇരട്ട സെഞ്ചുറി; പാകിസ്ഥാനെതിരെ ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍

പാകിസ്താനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍. മത്സരത്തിന്റെ രണ്ടാം ദിനത്തില്‍ എട്ടു വിക്കറ്റിന് 583 റണ്‍സെടുത്ത് ഇംഗ്ലണ്ട് ഒന്നാമിന്നിങ്സ് ഡിക്ലയര്‍ ചെയ്തു. സാക്ക് ക്രോളിയുടെ (267) കന്നി ഡബിള്‍ സെഞ്ചുറിയും ജോസ് ബട്ലറുടെ (152) സെഞ്ചുറിയുമാണ് ഇംഗ്ലണ്ടിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

അഞ്ചാം വിക്കറ്റില്‍ ക്രൗളി-ബട്‌ലര്‍ സഖ്യം 359 റണ്‍സിന്റെ റെക്കോര്‍ഡ് കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. 393 പന്തില്‍ 34 ഫോറുകളും ഒരു സിക്സറുമുള്‍പ്പെട്ടതായിരുന്നു ക്രോളിയുടെ ഇന്നിംഗ്സ്. ബട്ലര്‍ 311 പന്തില്‍ 13 ഫോറുകളും രണ്ടു സിക്സറുമടക്കമാണ് 152 റണ്‍സ് നേടിയത്. ക്രിസ് വോക്സ് (40), ക്യാപ്റ്റന്‍ ജോ റൂട്ട് (29), ഡൊമിനിക് ബെസ്സ് (27*), ഡൊമിനിക്ക് സിബ്ലി (22), സ്റ്റുവര്‍ട്ട് ബ്രോഡ് (15), റോറി ബേണ്‍സ് (6), ഓലി പോപ്പ് (3) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. പാകിസ്ഥാനു വേണ്ടി ഷഹീന്‍ അഫ്രീദി, യാസിര്‍ ഷാ, ഫവാദ് ആലം എന്നിവര്‍ രണ്ടു വിക്കറ്റ് വീതമെടുത്തു.

മറുപടി ബാറ്റിംഗിനറങ്ങിയ പാകിസ്ഥാന്റെ തുടക്കം തകര്‍ച്ചയോടെയാണ്. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി 24 റണ്‍സെന്ന നിലയിലാണ് പാകിസ്ഥാന്‍. ഷാന്‍ മസൂദ് (4), ആബിദ് അലി (1), ബാബര്‍ അസം (11) എന്നിവരുടെ വിക്കറ്റുകളാണ് പാകിസ്ഥാന് നഷ്ടമായത്. മൂന്ന് വിക്കറ്റും ആന്‍ഡേഴ്സണിനാണ്. അസര്‍ അലി (4) യാണ് ക്രീസിലുള്ള താരം.


ഈ മത്സരം ജയിച്ചാല്‍ ഇംഗ്ലണ്ടിന് പരമ്പര സ്വന്തമാക്കാം. പാകിസ്ഥാന്‍ ജയിച്ചാല്‍ പരമ്പര 1-1 ന് സമനിലയിലാകും. ആദ്യമത്സരത്തില്‍ ഇംഗ്ലണ്ട് വിജയിച്ചപ്പോള്‍ രണ്ടാം മത്സരം മഴയെ തുടര്‍ന്ന് സമനിലയില്‍ പിരിയുകയായിരുന്നു.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”