IND VS ENG: ആര്‍സിബി, സിഎസ്‌കെ താരങ്ങള്‍ ടീമില്‍, എന്നാല്‍ അവനെ മാത്രം അവര്‍ ഒഴിവാക്കി, ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റിനുളള ടീം പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

ഐപിഎല്‍ ആവേശം കഴിഞ്ഞതോടെ ഇന്ത്യന്‍ ടീമിന് ഇനി അന്താരാഷ്ട്ര ക്രിക്കറ്റിന്റെ സമയമാണ്. ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകള്‍ ഉള്‍പ്പെടുന്ന പരമ്പര ജൂണ്‍ 20നാണ് ആരംഭിക്കുന്നത്. ഇംഗ്ലണ്ട് സീരീസിനുളള ഇന്ത്യന്‍ ടീമിനെ ഐപിഎല്‍ സമയത്താണ് ബിസിസിഐ പ്രഖ്യാപിച്ചത്. വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും കളം ഒഴിഞ്ഞതോടെ ഇനി യുവനിരയുടെ കാലമാണ്. ഇന്ത്യന്‍ ക്രിക്കറ്റിലെ പുതുയുഗത്തിനാണ് ഇംഗ്ലണ്ട് സീരിസോടെ തുടക്കമാവുക. ശുഭ്മാന്‍ ഗില്‍ ക്യാപ്റ്റനായ ടീമില്‍ കരുണ്‍ നായര്‍, സായി സുദര്‍ശന്‍, അഭിമന്യൂ ഈശ്വരന്‍ തുടങ്ങിയവരും തിരഞ്ഞെടുക്കപ്പെട്ടു.

ഏകദിന, ടി20യില്‍ തിളങ്ങിയ അര്‍ഷ്ദീപ് സിങിനും ആദ്യമായി ടെസ്റ്റ് ടീമില്‍ ഇടം ലഭിച്ചു. അതേസമയം ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിനുളള ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്‌ ഇംഗ്ലണ്ട്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സാണ് ടീമിന്റെ ക്യാപ്റ്റന്‍. ഇന്ത്യക്കെതിരെ അവസാനം നടന്ന പരമ്പരയിലും സ്റ്റോക്ക്‌സ് തന്നെയായിരുന്നു നായകന്‍. അന്ന് ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് ജയിച്ചെങ്കിലും പിന്നീടുളള നാല് ടെസ്റ്റുകളിലും ജയിച്ച് ആതിഥേയരായ ഇന്ത്യ പരമ്പര സ്വന്തമാക്കുകയായിരുന്നു.

ഒരിടവേളയ്ക്ക് ശേഷം വൈറ്ററന്‍ ഓള്‍റൗണ്ടര്‍ ക്രിസ് വോക്‌സ് ഇംഗ്ലണ്ട് ടീമില്‍ വീണ്ടും ഇടംപിടിച്ചു. ജേക്കബ് ബെതല്‍, ബ്രൈഡന്‍ കാര്‍സെ, ജാമി ഒവര്‍ട്ടണ്‍ തുടങ്ങിയവര്‍ക്കും അവസരം ലഭിച്ചു. ഇംഗ്ലണ്ട് ടീം; ബെന്‍ സ്‌റ്റോക്‌സ് (സി), ഷോയിബ് ബഷീര്‍, ജേക്കബ് ബെഥേല്‍, ഹാരി ബ്രൂക്ക്, ബ്രൈഡണ്‍ കാര്‍സെ, സാം കുക്ക്, സാക്ക് ക്രാളി, ബെന്‍ ഡക്കറ്റ്, ജാമി ഓവര്‍ട്ടണ്‍, ഒല്ലി പോപ്പ്, ജോ റൂട്ട്, ജാമി സ്മിത്ത്, ജോഷ് ടോങ്, ക്രിസ് വോക്‌സ്.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും