ഇംഗ്ലണ്ട് തെറ്റായ സ്റ്റേഡിയത്തിൽ പോകണം, മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗ് ജയിക്കണം; ഇത് സംഭവിച്ചാൽ പാകിസ്ഥാൻ സെമിയിൽ

ഇന്നലെ നടന്ന മത്സരത്തിൽ ബാബർ അസമും കൂട്ടരും അഫ്ഗാനിസ്ഥാനെതിരെ തങ്ങളുടെ ആദ്യ ഏകദിന തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ പാകിസ്ഥാൻ ടീമിനെതിരെ വലിയ വിമർശനമാണ് ലോകത്തിന്റെ പല കോണുകളിൽ നിന്നും വരുന്നത്. പാകിസ്താന്റെ ഇതിഹാസങ്ങൾ അടക്കം പലരും തോൽ‌വിയിൽ അസ്വസ്ഥരാണ്. മൂന്ന് മത്സരങ്ങൾ ഇതിനകം തന്നെ പരാജയപ്പെട്ട ടീമിന് മുന്നോട്ടുള്ള യാത്ര കഠിനമാകാനുള്ള സാധ്യതകൾ കൂടുതൽ ആണെന്ന് പറയാം. ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിക്കുകയും മറ്റ് ടീമുകളുടെ ഫലം അനുകൂലം ആകുകയും ചെയ്താൽ മാത്രമേ ടീമിന് ഇനി ജയസാധ്യതകൾ ഉള്ളു.

മുന്നോട്ടുള്ള യാത്ര കഠിനം ആണെങ്കിലും പാകിസ്ഥാൻ തിരിച്ചുവരുമെന്നും കിരീടം നേടുമെന്നും വിശ്വസിക്കുന്നവരുണ്ട്. എന്നാലും അത് കഠിനം ആണെന്നുള്ളതാണ് യാഥാർഥ്യം. ഒരു മത്സരം കൂടി പരാജയപ്പെട്ടാൽ നേരെ പാകിസ്താനിലേക്ക് പോകാമെന്നത് സാരം. ചെന്നൈയിലെ പിച്ചിൽ അഫ്ഗാനിസ്ഥാന്റെ 4 സ്പിന്നറുമാർ ചേർന്നാണ് പാകിസ്ഥാനെ തകർത്തെറിഞ്ഞത്. 283 റൺ വിജയലക്ഷ്യം പിന്തുടർന്ന അഫ്ഗാൻ ആകട്ടെ 8 വിക്കറ്റിന്റെ തകർപ്പൻ ജയമാണ് സ്വന്തമാക്കിയത് .

. ടീമിന്റെ സങ്കീർണ്ണമായ സാഹചര്യത്തോട് പ്രതികരിച്ചുകൊണ്ട് നിരാശനായ ഒരു പാകിസ്ഥാൻ ജേണലിസ്റ്റ് എക്‌സിൽ രസകരമായ ഒരു പോസ്റ്റ് പങ്കിട്ടു, അത് ഇപ്രകാരമാണ്: ഇനിപ്പറയുന്നവയാണെങ്കിൽ പാക്കിസ്ഥാന് സെമിയിലേക്ക് യോഗ്യത നേടാം:

– അവരുടെ എല്ലാ മത്സരങ്ങളും ജയിക്കുക

– ബംഗ്ലാദേശ് ദക്ഷിണാഫ്രിക്കയെ പരാജയപെടുത്തണം

– ഇന്ത്യ നെതർലൻഡിനെ പരാജയപെടുത്തണം

– അഫ്ഗാനിസ്ഥാൻ ഓസ്ട്രേലിയയെ പരാജയപെടുത്തണം

– ന്യൂസിലൻഡിന് അവരുടെ ഫ്ലൈറ്റ് നഷ്ടമാകണം

– ശ്രീലങ്കൻ കളിക്കാർ അവരുടെ പാസ്‌പോർട്ട് മറക്കണം

– ഇംഗ്ലണ്ട് ടീം തെറ്റായ സ്റ്റേഡിയത്തിലേക്ക് പോയി മത്സരം കളിക്കണം

– മൈക്കൽ ഷൂമാക്കർ കോമയിൽ നിന്ന് സുഖം പ്രാപിക്കണം

– ഫ്രഞ്ച് ഓപ്പൺ റാഫേൽ നദാൽ നേരിടണം

– ലൂയിസ് ഹാമിൽട്ടൺ F1 കിരീടം നേടണം

– ലിവർപൂളിന് പ്രീമിയർ ലീഗ് കിരീടം നേടണം

– മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗ് നേടണം

– ജോ ബൈഡനെ യുഎസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണം

ബാബർ അസം, ഷഹീൻ ഷാ അഫ്രീദി തുടങ്ങിയവരാണ് ഏറ്റവും വിമർശനമാണ് കേൾക്കുന്നത്.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള: ഒടുവില്‍ എ പദ്മകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് സിപിഎം; പലതും തുറന്നുപറയേണ്ടി വരുമെന്ന പദ്മകുമാര്‍ പറഞ്ഞതിന് പിന്നാലെ കടുത്ത നടപടിയ്ക്ക് മുതിര്‍ന്നില്ല?

'107 ദിവസം നീണ്ട സംഘർഷം, ഒടുവിൽ സമാധാനത്തിലേക്ക്'; ഇറാൻ - അമേരിക്ക ധാരണ ഒപ്പുവെക്കുന്നത് വെള്ളിയാഴ്ച്ച

'പുരുഷന്മാരെയെല്ലാം മോശമായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള അവഹേളനം, കോൺഗ്രസിന്റെ 'ഉപരിവർഗ്ഗ ചിന്താഗതി'ക്ക് ഒരു മാറ്റവും വന്നിട്ടില്ല'; ബിനീഷ് കോടിയേരി

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ