ദക്ഷിണാഫ്രിക്കയെ എയറിൽ കേറ്റി ഇംഗ്ലണ്ട്; വെടിക്കെട്ട് പ്രകടനത്തിൽ കടന്നത് 300 റൺസ്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന രണ്ടാം ടി 20 യിൽ വെടിക്കെട്ട് പ്രകടനവുമായി ഇംഗ്ലണ്ട്. ജോസ് ബട്ലറിന്റെയും ഫിൽ സാൾട്ടിന്റെയും സംഹാരതാണ്ഡവത്തിൽ ടി 20 യിൽ ആദ്യമായി 300 കടന്നു ബ്രിട്ടീഷ് പട. മത്സരത്തിൽ 146 റൺസിനാണ് ഇംഗ്ലണ്ട് വിജയിച്ചത്.

ഓപ്പണർ ബാറ്റർമാരായ ഫിൽ സാൾട്ടും ജോസ് ബട്ടലറും ആദ്യ വിക്കറ്റിൽ വെറും 7.5 ഓവറിൽ അടിച്ചെടുത്തത് 126 റൺസാണ്. ബട്ട്‌ലർ മടങ്ങുമ്പോൾ 30 പന്തിൽ നിന്നും എട്ട് ഫോറും ഏഴ് സിക്‌സറുമടക്കം 83 റൺസാണ് സ്വന്തമാക്കിയത്. ആദ്യ ഓവർ മുതൽ അറ്റാക്ക് ചെയ്ത ഇംഗ്ലണ്ട് പവർപ്ലേയിൽ തന്നെ മൂന്നക്കം കണ്ടു.

60 പന്തിൽ നിന്നും 15 ഫോറും എട്ട് സിക്‌സറുമടക്കം 141 റൺസാണ് ഫിൽ സാൾട്ട് അടിച്ചെടുത്തത്. കൂടാതെ 14 പന്തിൽ രണ്ട് ഫോറും രണ്ട് സിക്‌സറുമായി ജേക്കബ് ബെഥലും, 21 പന്തിൽ നിന്നും 5 ഫോറും ഒരു സിക്‌സുമടക്കം ഹാരി ബ്രൂക്ക് 41 റൺസും മികച്ച പ്രകടനം പുറത്തെടുത്തു.

ദക്ഷിണാഫ്രിക്കൻ ബൗളർ കഗീസോ റബാദയെയാണ് അടിച്ചുറക്കിയത്. നാല് ഓവറിൽ 70 റൺസാണ് അദ്ദേഹം വഴങ്ങിയത്. മാർക്കോ യാൻസൻ 60 വാങ്ങിയപ്പോൾ ലിസാഡ് വില്യംസൺ 62 റൺസ് വഴങ്ങി. രണ്ട് വിക്കറ്റും വീഴ്ത്തിയ ബിയോൺ ഫോർച്ചുയിനും കിട്ടി 52 റൺസ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ