പണ്ട് ധോണിയുടെ റൺ ഔട്ട് ഇന്ത്യൻ ആരാധകരെ കരയിച്ചപ്പോൾ, ഇന്ന് മറ്റൊരു റൺ ഔട്ട് കണ്ട് കിവി ആരാധകരുടെ ചങ്കുതകർന്നു

ലോകോത്തര നിലവാരം പുലർത്തുന്ന കിവികൾക്ക് ഫീൽഡിങ്ങിൽ പിഴക്കുന്നു. ക്യാച്ചുകൾ കൈവിട്ട് കളയുന്നു, അങ്ങനെ ഒരിക്കലും സംഭവിക്കാത്ത പിഴവുകൾ അവരുടെ ഭാഗത്ത് നിന്നും സംഭവിക്കുന്നു. ഞങ്ങളുടെ കിവീസ് ഇങ്ങനെ അല്ല എന്ന് ആരാധകരെല്ലാം പറയുകയും ചെയുന്നു. 153 റൺസ് പാകിസ്ഥാൻ പിന്തുടരുമ്പോൾ കിവീസ് ഫീൽഡർമാർ ബോളറുമാരോടൊപ്പം അവസരത്തിനൊത്ത് ഉയരുമെന്നാണ് എല്ലാവരും കരുതിയതെങ്കിൽ സംഭവിച്ചത് നേരെ മറിച്ചാണ്, ഫീൽഡിങ്ങിൽ ദുരന്തമായി കിവികൾ മാറി. ഇത് കിവികൾക്ക് വിധിച്ചിട്ടില്ലായിരുന്നോ? അതോ പാകിസ്ഥാൻ ഇത് അർഹിച്ചിരുന്നോ?

ഇന്നത്തെ ഫൈനൽ പ്രവേശനത്തിൽ ചോരുന്ന കിവി കൈകൾ മാത്രമായിരുന്നോ ട്വിസ്റ്റ്? അല്ല, വില്യംസൺ- കോൺവേ സഖ്യം നല്ല രീതിയിൽ ഒരു കൂട്ടുകെട്ട് ഉയർത്തുന്നതിനിടയിൽ വന്ന ഒരു റൺ ഔട്ട്. കോൺവെയെ റൺ ഔട്ടാക്കിയ ശതാബ്‌ ഖാനാണ് മത്സരം പാകിസ്താന് അനുകൂലമാക്കിയത്. താരം ക്രീസിൽ ഉണ്ടായിരുന്നെങ്കിൽ അവർക്ക് ഉറപ്പായിട്ടും ഒരു 170 കടക്കമായിരുന്നു. അങ്ങനെ സംഭവിച്ചാൽ മത്സരഫലം മറ്റൊന്ന് ആകുമായിരുന്നു.

പണ്ട് ധോണിയുടെ റൺ ഔട്ട് 2019 ൽ ഇന്ത്യയെ നിർണായക സമയത്ത് ചതിച്ചപോലെ കോൺവെയുടെ റൺ ഔട്ട് കിവികളെയും ചതിച്ചു. ഇല്ലാത്ത റണിനായി താരം പുറത്തായതെന്നും ശ്രദ്ധിക്കേണ്ട കാര്യമാണ്. അവിടെ ഒരു കാരണവശാലും ഇല്ലാത്ത റൺ ആയിരുന്നു അത്

തങ്ങളുടെ ടീമിന് സൗത്താഫ്രിക്കയുമായി നടന്ന മത്സരത്തിലെ വിജയത്തിന് ശേഷം ആകെ പോസിറ്റീവ് മാറ്റങ്ങൾ വന്നു എന്ന് മതി ഹെയ്ഡൻ പറഞ്ഞത് എത്രയോ ശരിയാണെന്ന് ഇന്ന് ബോധ്യപ്പെട്ടു. ടൂർണമെന്റിൽ ഇതുവരെ അവസരത്തിനൊത്ത് ഉയരാത്ത പാകിസ്ഥാൻ ഓപ്പണറുമാരായ ബാബർ– റിസ്‌വാൻ സഖ്യം ആടിത്തകർത്ത മത്സരത്തിൽ കിവീസ് ഉയർത്തിയ 153 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താന് 7 വിക്കറ്റിന്റെ തകർപ്പൻ ജയം. അവർ ആഗ്രഹിച്ചത് പോലെ ഫൈനലിലേക്ക് ഇറങ്ങുന്നതിന് മുമ്പ് അവരുടെ പ്രധാന താരങ്ങൾ രണ്ടും ഫോമായത് ഇരട്ടി സന്തോഷത്തിന് കാരണമായി. ബാബറും റിസ്‌വാനും അർദ്ധ സെഞ്ചുറി നേടിയാൻ പുറത്തായത്..

Latest Stories

മലയാളത്തിൽ വീണ്ടുമൊരു പ്രണയകഥ; സുരേശനും സുമലതയും തിയേറ്ററുകളിലേക്ക്

എന്നെ സെക്സി വേഷത്തിൽ കാണുന്നത് അവർക്ക് ഇഷ്ടമാവില്ലെന്ന് എനിക്കു തോന്നി: അനാർക്കലി മരിക്കാർ

സിനിമയോ സിനിമാതാരങ്ങളോ ഈ ലോകത്തിന്‍റെ നിലനില്‍പ്പിന് ഒഴിവാക്കാന്‍ പറ്റാത്ത ഘടകങ്ങളല്ല, ഫഹദ് പറഞ്ഞതിൽ കാര്യമുണ്ട്; പ്രതികരണവുമായി പൃഥ്വിരാജ്

'ആ ആംഗിളിൽ നിന്ന് ഫോട്ടോയെടുക്കരുത്'; പാപ്പരാസികളോട് കയർത്ത് ജാൻവി കപൂർ

ഡീ ഏജിങ്ങിനായി വിജയ് യുഎസിലേക്ക്; 'ഗോട്ട്' പുത്തൻ അപ്ഡേറ്റ്

'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

നോട്ടയ്ക്ക് വേണ്ടി വോട്ട് തേടി കോണ്‍ഗ്രസ്; 'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

മുഖ്യമന്ത്രി ടൂറില്‍, സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നെന്ന് വിഡി സതീശന്‍

അകത്ത് പോയതിലും ശക്തനായി 51ാം നാളിലെ തിരിച്ചുവരവ്

സുഭാഷിന് ചെയ്തത് പ്രോസ്തെറ്റിക് മേക്കപ്പല്ല; അത് ഓറിയോ ബിസ്ക്കറ്റ്; വെളിപ്പെടുത്തി ചിദംബരം