42 വയസുളള കിളവന്റെ ഓരോ അഭ്യാസങ്ങൾ, ചെപ്പോക്കിൽ ഗാലറിയെ ഇളക്കി മറിച്ച് ധോണിയുടെ മായാജാലം; വീഡിയോ കാണാം

ഈ ധോണി ഇത് എന്ത് ഭാവിച്ചാണ്. 2007 ടി 20 ലോകകപ്പ് കളിച്ച സമയത്തെ ഹയർ സ്‌റ്റൈലുമായി നിന്നാൽ പഴയ മികവും വേഗവും ഒന്നും കിട്ടില്ല എന്ന് പറഞ്ഞവരെ നോക്കി ഒന്ന് ചിരിച്ചിട്ട് ഇത് ആൾ വേറെ ആണ് മക്കളെ എന്ന് പറഞ്ഞുകൊണ്ട് അയാൾ മായാജാലം തീർക്കുന്ന കാഴ്ച ഇന്ന് ചെപ്പോക്കിൽ കണ്ടപ്പോൾ കൈയടിക്കാതിരിക്കാൻ തോന്നി കാണില്ല ഒരു ആരധകനും, അത്രക്ക് മനോഹരമായിരുന്നു ആ ക്യാച്ചും വേഗവും എല്ലാം.

വിക്കറ്റ് കീപ്പർമാരിൽ ചിലർ എങ്കില് അവരുടെ യൗവന കാലത്തിൽ പോലും വിക്കറ്റ് കീപ്പിംഗിന്റെ ബാല്യപദങ്ങൾ മറക്കുമ്പോൾ അവിടെ ധോണി അവർക്ക് വഴി കാട്ടി ആയി നിൽക്കുന്നു. ഇന്ന് വിജയ് ശങ്കർ പുറത്താക്കാൻ അയാൾ എടുത്ത ക്യാച്ച് വൈറലായിരിക്കുന്നു നിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ. ഈ പ്രായത്തിലും ഇത് എങ്ങനെ സാധിക്കുന്നു എന്നാണ് ആരാധകർ ചോദിക്കുന്നത്. ഡാരി മിച്ചലിന്റെ പന്തിൽ ആയിരുന്നു പറക്കും ക്യാച്ച്.

ധോണി രണ്ട് മത്സരങ്ങളിലും ബാറ്റിംഗിന് ഇറങ്ങാതെ ക്ഷീണം ആരാധകർക്ക് ഉണ്ടായിരുന്നു. അതിനാൽ തന്നെ ചെന്നൈ ബാറ്റിംഗിനിടെ ഡ്രസിങ് റൂമിൽ നിൽക്കുന്ന ധോണിയുടെ ദൃശ്യങ്ങൾ എപ്പോഴൊക്കെ ബിഗ് സ്‌ക്രീനിൽ കാണിക്കുന്നോ അപ്പോഴൊക്കെ ആളുകൾ ആഹ്ലാദം മുഴക്കിയിരുന്നു. കീപ്പർ എന്ന നിലയിൽ മാത്രം കളത്തിൽ ടീമിനായി എന്തെങ്കിലും ചെയ്യാൻ പറ്റിയിരുന്ന ധോണി ഇന്നലെ എക്സ്ട്രാ ഓർഡിനറി ക്യാച്ചിലൂടെ തരംഗമായി മാറിയിരിക്കുന്നു.

ഇനിയും ഒരുപാട് വര്ഷം ക്രിക്കറ്റ് കളിക്കാനുള്ള ഫിറ്റ്നസ് ധോണിക്ക് ഉണ്ടെന്നും അടുത്തൊന്നും വിരമിക്കരുതെന്നും ആരാധകർ അദ്ദേഹത്തോട് പറയുന്നു. അതുപോലെ ധോണിയോട് ബാറ്റിംഗിന് അൽപ്പം നേരത്തെ ഇറങ്ങാനും ആരാധകർ ആവശ്യപെടുന്നുണ്ട്.

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് തകർപ്പൻ വിജയം സ്വന്തമാക്കി. എം എ ചിദംബരം സ്‌റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ചെന്നൈ ഉയർത്തിയ ആറ് വിക്കറ്റ് നഷ്ടത്തിൽ 206 റൺസിന് മറുപടിയായി ബാറ്റ് ചെയ്ത ഗുജറാത്ത് പോരാട്ടം ഇന്നിംഗ്സ് 8 വിക്കറ്റ് നഷ്ടത്തിൽ 143 റൺസിൽ അവസാനിച്ചു. ചെന്നൈക്ക് 63 റൺസിന്റെ തകർപ്പൻ ജയം. ശിവം ദുബൈ (51), ഋതുരാജ് ഗെയ്കവാദ് (46), രചിൻ രവീന്ദ്ര (46) എന്നിവരുടെ ഇന്നിംഗ്‌സാണ് ചെന്നൈയെ കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത്. റാഷിദ് ഖാൻ രണ്ട് വിക്കറ്റെടുത്തു.

Latest Stories

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ