യുവമോര്‍ച്ചയുടെ ദേശീയ വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ ദ്രാവിഡ് പങ്കെടുക്കുമെന്ന് ബി.ജെ.പി, തള്ളി ബി.സി.സി.ഐ

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും നിലവിലെ മുഖ്യ പരിശീലകനുമായ രാഹുല്‍ ദ്രാവിഡ് യുവമോര്‍ച്ചയുടെ ധരംശാലയില്‍ നടക്കുന്ന ദേശീയ വര്‍ക്കിംഗ് കമ്മിറ്റിയില്‍ പങ്കെടുക്കുമെന്ന് ധരംശാല എംഎല്‍എ വിശാല്‍ നെഹ്‌റിയ. ബിജെപിയുടെ യുവജന വിഭാഗം സംഘടനയാണ് യുവമോര്‍ച്ച. ഈ മാസം 12 മുതല്‍ 15 വരെയാണ് വര്‍ക്കിംഗ് കമ്മിറ്റി നടക്കുന്നത്.

‘ധരംശാലയില്‍ 12 മുതല്‍ 15 വരെ യുവമോര്‍ച്ചയുടെ ദേശീയ വര്‍ക്കിങ് കമ്മിറ്റി നടക്കും. ഇന്ത്യന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡും യോഗത്തിനുണ്ടാകും. ദ്രാവിഡിന്റെ വിജയം യുവാക്കള്‍ക്കു മികച്ച സന്ദേശം തന്നെ നല്‍കും. രാഷ്ട്രീയത്തില്‍ മാത്രമല്ല, മറ്റു മേഖലകളിലും നമുക്കു മുന്നേറാനാകും എന്നതാകും സന്ദേശം’ നെഹ്‌റിയ പറഞ്ഞു.

എന്നാല്‍ ഇക്കാര്യം ബിസിസിഐ തള്ളി. രാഹുല്‍ ദ്രാവിഡ് തന്നെ വിളിച്ചിരുന്നെന്നും, ആ വാര്‍ത്ത തെറ്റാണെന്നു പറഞ്ഞെന്നും ബിസിസിഐ മീഡിയ മാനേജര്‍ മൗളിന്‍ പരീഖ് അറിയിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Latest Stories

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി