'പരിഹാസ്യമായ ദേശീയ ഗാനം'; ഇന്ത്യന്‍ ടീമിനെയും, ദേശീയ ഗാനത്തെയും പരിഹസിച്ച് ഡോം ബെസ്

പഴയ ട്വീറ്റുകളുടെ പേരില്‍ പുലിവാല് പിടിച്ചിരിക്കുകയാണ് ഇംഗ്ലീഷ് ക്രിക്കറ്റ് താരങ്ങള്‍. വംശീയവും ലൈംഗികച്ചുവയുള്ളതുമായ പഴയ ട്വീറ്റുകളുടെ പേരില്‍ യുവ പേസ് ബോളര്‍ ഒല്ലി റോബിന്‍സണെ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് സസ്പന്റ് ചെയ്തിരുന്നു. റോബിന്‍സണ് പകരക്കാരനായി ടീമിലെത്തിയിരിക്കുന്ന ഡോം ബെസും ചില്ലറക്കാരനല്ല.

ഇംഗ്ലണ്ട് ടീമില്‍ കളിക്കാന്‍ വിളിയെത്തിയതോടെ ഡോം ബെസ് തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഒഴിവാക്കുകയാണ് ആദ്യം ചെയ്തത്. ഇതോടെ ക്രിക്കറ്റ് ആരാധകര്‍ താരത്തിന്റെ മറ്റ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കുത്തിപ്പൊക്കി. 2013ലെ ചാമ്പ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ ദേശീയ ഗാനം ചൊല്ലാനായി എത്തിയ ഇന്ത്യന്‍ ടീമിനെ അവഹേളിക്കുന്ന തരത്തില്‍ ബെസ് ഇന്‍സ്റ്റഗ്രാമിലിട്ട പോസ്റ്റാണ് ആരാധകര്‍ ഇപ്പോള്‍ കുത്തിപ്പൊക്കിയിരിക്കുന്നത്.

ഇന്ത്യന്‍ ദേശീയ ഗാനത്തെ അവഹേളിക്കുന്ന കുറിപ്പും അന്ന് പോസ്റ്റ് ചെയ്ത ചിത്രത്തിനൊപ്പം ചേര്‍ത്തിരുന്നു. “ഏറ്റവും പരിഹാസ്യമായ ദേശീയ ഗാനം” എന്നാണ് താരം ഇന്ത്യന്‍ ദേശീയ ഗാനത്തെ പറഞ്ഞത്. മുന്‍ ഇന്ത്യന്‍ നായകന്‍ എംഎശ് ധോണിയെ കളിയാക്കുന്ന തരത്തില്‍ ഇട്ട ഇന്‍സ്റ്റഗ്രാം പോസ്റ്റും ആരാധകര്‍ പ്രചരിപ്പിക്കുന്നുണ്ട്.

കളിക്കിടെ ബാറ്റ് മാറ്റാനായി ഒരുങ്ങുന്ന ധോണിയുടെ ചിത്രം പങ്കിട്ടായിരുന്നു പരിഹാസം. “നിങ്ങള്‍ക്ക് കളിക്കാന്‍ എത്ര ബാറ്റുകള്‍ വേണം” എന്നായിരുന്നു ബെസിന്റെ ചോദ്യം. “ധോണി”, “വിഡ്ഢി” എന്നീ ഹാഷ്ടാഗുകളോടെയായിരുന്നു ഈ ചിത്രം പങ്കിട്ടത്. റോബിന്‍സണെ പുറത്താക്കിയപോലെ ബെസിനെയും പുറത്താക്കണമെന്നാണ് വിമര്‍ശകരുടെ ആവശ്യം.

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...