കഷ്ടപ്പെട്ടത് ഗാംഗുലി, കൈയടി നേടിയത് ധോണി; തുറന്നടിച്ച് ഗംഭീര്‍

ഇന്ത്യ കണ്ട എക്കാലത്തെയും മിചക്ക നായകന്മാരാണ് സൗരവ് ഗാംഗുലിയും എംഎസ് ധോണിയും. ഗാംഗുലിയ്ക്ക് പിന്നാലെ ഇന്ത്യന്‍ ടീമിന്റെ നായക സ്ഥാനത്തേയ്ക്ക് എത്തിയത് ധോണിയായിരുന്നു. ഗാംഗുലിയെന്ന ക്യാപ്റ്റന്റെ അധ്വാനത്തിന്റെ ഫലം കൊയ്യാന്‍ അവസരം ലഭിച്ച ഭാഗ്യവാനായ ക്യാപ്റ്റനാണ് ധോണിയെന്ന് പറയുകയാണ് ഇന്ത്യന്‍ മുന്‍താരം ഗൗതം ഗംഭീര്‍. ഗാംഗുലി വിതച്ചത് ധോണി കൊയ്തു എന്നാണ് ഗംഭീര്‍ പറഞ്ഞു വയ്ക്കുന്നത്.

“സൗരവ് ഗാംഗുലി ഇന്ത്യന്‍ ടീം നായകനായിരുന്ന കാലത്ത് വളര്‍ത്തിയെടുത്ത സഹീര്‍ ഖാന്‍ ഉള്‍പ്പെടെയുള്ള താരങ്ങളാണ് ക്യാപ്റ്റനെന്ന നിലയില്‍ ധോണിയുടെ വിജയത്തിന് കാരണം. ടെസ്റ്റ് ക്രിക്കറ്റില്‍ ധോണി മികച്ച ക്യാപ്റ്റനായി മാറിയതിന്റെ സമ്പൂര്‍ണ ക്രെഡിറ്റ് പേസ് ബോളര്‍ സഹീര്‍ ഖാനുള്ളതാണ്. ധോണിക്ക് കിട്ടിയ ഏറ്റവും വലിയ അനുഗ്രഹമാണ് സഹീര്‍ ഖാന്‍. അദ്ദേഹത്തെ വളര്‍ത്തിയെടുത്തതിന്റെ ക്രെഡിറ്റ് പൂര്‍ണമായും മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിക്ക് അവകാശപ്പെട്ടതാണ്.”

“ധോണിയെ സംബന്ധിച്ച് 2011 ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുകയെന്നത് ഏറ്റവും എളുപ്പമുള്ള കാര്യമായിരുന്നു. കാരണം, ആ ടീമില്‍ സച്ചിന്‍, സേവാഗ്, ഞാന്‍, യുവരാജ്, യൂസഫ്, വിരാട് ഉള്‍പ്പെടെയുള്ള താരങ്ങളുണ്ടായിരുന്നു. ഏറ്റവും മികച്ച ടീമിനെയാണ് ധോണിക്ക് ലഭിച്ചത്. ഗാംഗുലി കഠിനമായി അധ്വാനിച്ചാണ് ഈ ടീമിനെ വളര്‍ത്തിയെടുത്തത്. അതിന്റെ ഫലമായിട്ടാണ് ധോണിക്ക് ഇത്രയേറെ നേട്ടങ്ങള്‍ കൊയ്യാനായത്.” സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ  ചാറ്റ് ഷോയില്‍ സംസാരിക്കവേ ഗംഭീര്‍ പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയെ ആദ്യമായി ലോക റാങ്കിങ്ങില്‍ ഒന്നാമതെത്തിച്ച ക്യാപ്റ്റനാണ് മഹേന്ദ്രസിങ് ധോണി. ഒന്നര പതിറ്റാണ്ടോളം നീണ്ടുനിന്ന രാജ്യാന്തര ടെസ്റ്റ് കരിയറില്‍ 311 വിക്കറ്റുകള്‍ വീഴ്ത്തിയ ബോളറാണ് സഹീര്‍ ഖാന്‍. ഇതില്‍ 116 വിക്കറ്റും ധോണിയുടെ ക്യാപ്റ്റന്‍സിയിലാണ് സഹീര്‍ നേടിയത്.

Latest Stories

IPL 2024: ധോണി തനിക്ക് അച്ഛനെ പോലെയെന്ന് പതിരണ, ഒപ്പം മുൻ നായകനോട് ഒരു അഭ്യർത്ഥനയും

IPL 2024: 'ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരം ഒഴിവാക്കാന്‍ ഞാന്‍ ആഗ്രഹിച്ചു': മത്സര ശേഷം വലിയ പ്രസ്താവന നടത്തി സിറാജ്

നിവിന്‍ എന്ന പേര് മാറ്റാന്‍ പലരും എന്നോട് ആവശ്യപ്പെട്ടു, സിനിമയില്‍ വരുന്ന എല്ലാവരോടും ഇത് പറയാറുണ്ട്: നിവിന്‍ പോളി

മൂന്നാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച; 94 ലോക്സഭ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

IPL 2024: 'അവന്‍ ജോ റൂട്ടിനെയും സ്റ്റീവ് സ്മിത്തിനെയും പോലെ': ആര്‍സിബി ബാറ്ററെ കുറിച്ച് ഇന്ത്യന്‍ മുന്‍ താരം

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്, അത് എന്താണ് ശരീരത്തില്‍ ചെയ്തതെന്ന് അറിയില്ല: ശ്രേയസ് തല്‍പഡെ

ഹർദീപ് നിജ്ജാർ കൊലപാതകത്തിലെ ഇന്ത്യക്കാരുടെ അറസ്റ്റ്; പ്രതികരിച്ച് എസ് ജയശങ്കർ

IPL 2024: 'ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഓവര്‍റേറ്റഡ് കളിക്കാരനാണ് അവന്‍': സ്റ്റാര്‍ ബാറ്ററെക്കുറിച്ച് പാര്‍ഥിവ് പട്ടേല്‍

റിലീസ് ചെയ്യാന്‍ തടസങ്ങള്‍? 'ഇന്ത്യന്‍ 2' ഇനിയും വൈകും; ജൂണില്‍ റിലീസ് നടക്കില്ല

വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചു; എച്ച് ഡി രേവണ്ണ എംഎല്‍എയെ അറസ്റ്റ് ചെയ്ത് പൊലീസ്; പിടികൂടിയത് മുന്‍പ്രധാനമന്ത്രിയുടെ വീട്ടില്‍ നിന്നും