വീണ്ടും ധോണിയുടെ മിന്നല്‍ സ്റ്റംമ്പിംഗ്; അമ്പരന്ന് ക്രിക്കറ്റ് ലോകം

ധോണിയുടെ സ്റ്റംമ്പിംഗിലുള്ള വേഗതയേക്കുറിച്ച് ആര്‍ക്കും സംശയമൊന്നുമുണ്ടാകില്ല. ധോണിയുടെ ബാറ്റിങ്ങിനെതിരെ പലപ്പോഴും വിമര്‍ശനമുയര്‍ന്നപ്പോഴും വിക്കറ്റിന് പുറകിലുളള ധോണിയുടെ പ്രകടനത്തെ ചോദ്യം ചെയ്ത് ഇതുവരെ ആരും എത്താതിരുന്നതും അതുകൊണ്ടുതന്നെയാണ് .

ഏറ്റവുമൊടുവിലായി വിശാഖപട്ടണത്ത് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിനത്തില്‍ സെഞ്ച്വറിയിലേക്ക് നീങ്ങിയ ലങ്കന്‍ ബാറ്റ്‌സമാന്‍ ഉപുല്‍ തരംഗയെ ധോണി പുറത്താക്കിയതാണ് എല്ലാവരേയും അമ്പരപ്പിച്ചിരിക്കുന്നത്.

കുല്‍ദീപ് യാദവിന്റെ പന്തിലായിരുന്നു ശരവേഗത്തിലുള്ള ധോണിയുടെ സ്റ്റംമ്പിംഗ്. 94 റണ്‍സുമായി തകര്‍പ്പന്‍ ഫോമിലായരുന്നു അപ്പോള്‍ തരംഗ. തരംഗയുടെ ബാറ്റിങ് മികവില്‍ ലങ്ക കൂറ്റന്‍ സ്‌കോറിലേക്ക് പോകുമെന്ന അവസ്ഥയിലാണ് ധോണിയുടെ സമയോചിതമായ ഇടപെടലില്‍ തരംഗ പുറത്താകുന്നത്.

ടോസ് നേടിയ ഇന്ത്യ ശ്രീലങ്കയേ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ശ്രീലങ്ക 34 ഓവറില്‍ 196 ന് 5 എന്ന നിലയിലാണ്.

Latest Stories

യുവതിയുടെ പീഡന പരാതി: രാജ്ഭവനില്‍ പൊലീസും മന്ത്രിയും കയറുന്നത് വിലക്കി; നിയമോപദേശം തേടി സര്‍ക്കാര്‍; സത്യം വിജയിക്കുമെന്ന് സിവി ആനന്ദ ബോസ്

ഷൂട്ടിംഗിനിടെ പരിക്കേറ്റു, കാലില്‍ സര്‍ജറി, മാസങ്ങളോളം ബെഡ് റെസ്റ്റ്..; അപകടത്തെ കുറിച്ച് ആസിഫ് അലി

ഖലിസ്ഥാന്‍ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യന്‍ പൗരന്മാർ അറസ്റ്റില്‍, ഇന്ത്യൻ സർക്കാരുമായുള്ള ബന്ധം അന്വേഷണ പരിധിയിലെന്ന് കാനഡ

രാജസ്ഥാനും ഹൈദരാബാദും അല്ല, ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ എല്ലാവരും തോൽപ്പിക്കാൻ ആഗ്രഹിക്കുന്ന ടീം അവന്മാരാണ്: ഹർഭജൻ സിംഗ്

ടി20 ലോകകപ്പ് 2024: 'ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ടീം'; വിലയിരുത്തലുമായി സൗരവ് ഗാംഗുലി

ഉഷ്ണ തരംഗം റേഷന്‍ കട സമയത്തില്‍ മാറ്റം; കന്നുകാലികളെ മേയാന്‍ വിടുന്നതിലും സമയക്രമ നിര്‍ദേശം; എല്ലാ ജില്ലകളിലും ജാഗ്രത നിര്‍ദേശം

ഐപിഎല്‍ 2024: 'മുംബൈയുടെ പ്രകടനം ബെംഗളൂരു ട്രാഫിക്കിനേക്കാള്‍ മോശം'; പരിഹസിച്ച് മുന്‍ താരം

'തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു, ദൃശ്യം പകർത്തി'; പ്രജ്വലിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി ജെഡിഎസ് പ്രാദേശിക നേതാവിന്റെ പരാതി

ടി 20 ലോകകപ്പ്: അവനെ പോലെ കളിക്കാൻ കഴിയുന്ന ഒരു താരം ഇന്ന് ഇന്ത്യയിൽ ഇല്ല, അദ്ദേഹത്തിന്റെ മികവിൽ ഇന്ത്യ ലോകകപ്പ് ജയിക്കും: ടോം മൂഡി

ഐപിഎല്‍ 2024: 'അവന് മൂന്ന് ഓവര്‍ നല്‍കിയപ്പോള്‍ തന്നെ മുംബൈ ഇന്ത്യന്‍സ് തോറ്റു'; തുറന്നടിച്ച് ഇര്‍ഫാന്‍ പത്താന്‍