ധോണിയോ സാഹയോ കാര്‍ത്തിക്കോ ?; കേമന്‍ ആരെന്ന് അറിയിച്ച് അശ്വിന്‍

ഇന്ത്യന്‍ ക്രിക്കറ്റിനെ ദീര്‍ഘകാലമായി സേവിക്കുന്ന താരമാണ് ഓഫ് സ്പിന്‍ മാന്ത്രികന്‍ ആര്‍. അശ്വിന്‍. തമിഴ്‌നാടിനുവേണ്ടിയും ഇന്ത്യക്കായും കളിക്കുമ്പോള്‍ പല വിക്കറ്റ് കീപ്പര്‍മാരും അശ്വിന്റെ സഹ താരങ്ങളായിട്ടുണ്ട്. അവരില്‍ എം.എസ്. ധോണിയാണോ വൃദ്ധിമാന്‍ സാഹയാണോ ദിനേശ് കാര്‍ത്തിക്കാണോ കേമനെന്ന് പറയുകയാണ് അശ്വിന്‍.

ധോണി, സാഹ, കാര്‍ത്തിക്ക് എന്ന ക്രമത്തില്‍ ഞാന്‍ ഉത്തരം നല്‍കുന്നു. ഇവരെ മൂന്നുപേരെയും വേര്‍തിരിക്കുക പ്രയാസകരം. എന്നാല്‍ ധോണിയാണ് ഏറ്റവും കേമന്‍. ധോണി പിഴവ് വരുത്തുന്നത് വിരളം- അശ്വിന്‍ പറഞ്ഞു.

തമിഴ്‌നാടിനുവേണ്ടി ദിനേശ് കാര്‍ത്തിക്കിനൊപ്പം ഞാന്‍ ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. എന്നാല്‍ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ആരെന്ന ചോദിച്ചാല്‍ ധോണിയെന്നു ഞാന്‍ മറുപടി നല്‍കും. ധോണി സ്റ്റംപിന് പിന്നിലുള്ളപ്പോള്‍ പ്രയാസകരമായ പുറത്താക്കലുകള്‍പോലും അനായാസമെന്നു തോന്നിയിട്ടുണ്ട്. ചെന്നൈയിലെ ഒരു ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ എഡ് കോവനെ ഔട്ടാക്കിയത് ഓര്‍ക്കുന്നു. ക്രീസിന് പുറത്തേക്കു ചാടിയിറങ്ങിയ കോവനെ ധോണി സ്റ്റംപ് ചെയ്തു. പന്ത് ടേണ്‍ ചെയ്തിരുന്നില്ല. പക്ഷേ, ബൗണ്‍സ് ചെയ്തു. പക്ഷേ, ആ ബോള്‍ ധോണി കളക്ട് ചെയ്തു. സ്റ്റംപിംഗ് ആയാലും റണ്ണൗട്ടും ക്യാച്ചുമായാലും ധോണി പിഴവുവരുത്തുന്നത് വിരളമായേ കാണാന്‍ സാധിക്കുകയുള്ളൂവെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ