CSK UPDATES: ധോണി പറഞ്ഞത് പ്രമുഖർക്കിട്ട് ഉള്ള കൊട്ട് തന്നെ, മിനി ലേലത്തിൽ ഈ താരങ്ങൾ പുറത്തേക്ക്; അവനെ ടീം ട്രേഡ് ചെയ്യണം എന്ന് ആകാശ് ചോപ്ര

ലോകമെമ്പാടും ആരാധകർ ഉള്ള ക്രിക്കറ്റ് കളിക്കാരനും കായികരംഗത്തിന്റെ അംബാസഡറുമാണ് എംഎസ് ധോണി എന്ന് യാതൊരു സംശയവും ഇല്ലാതെ പറയാം. അതിനാൽ തന്നെ അദ്ദേഹത്തിന്റെ വാക്കുകൾക്ക് ആലിയ പ്രാധാന്യം ഉണ്ട്. 2025 ലെ മോശം സീസണിന് ശേഷം, ഇപ്പോൾ ചെന്നൈ സൂപ്പർ കിങ്‌സ് മിനി ലേലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പോകുക ആണെന്ന് ധോണി പറഞ്ഞിരുന്നു. ചൊവ്വാഴ്ച രാജസ്ഥാൻ റോയൽസിനെതിരായ തോൽവിക്ക് ശേഷം, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര ചെന്നൈ രവീന്ദ്ര ജഡേജയെ ‘ട്രേഡ് ‘ ചെയ്യണം എന്ന് പറഞ്ഞിരിക്കുകയാണ്.

“ഞാൻ ജഡേജയെ ട്രേഡ് ചെയ്യാൻ പറയുന്നു. നിങ്ങളുടെ നമ്പർ 4 ആയി ഡെവാൾഡ് ബ്രെവിസ് ഉണ്ട്. നമ്പർ 4 ആയി അദ്ദേഹത്തെ ബാറ്റ് ചെയ്യുക. ഡെവൺ കോൺവേയും ആയുഷ് മാത്രെയും മൂന്നാം സ്ഥാനത്ത് ഉർവിൽ പട്ടേലും ഉള്ള ഒരു നല്ല ബാറ്റിംഗ് ഓർഡർ ഉണ്ട് . അതിനിടയിൽ ഒരു മിനി ലേലം ഉണ്ട്, റാച്ചിൻ രവീന്ദ്രയെയും ഡെവൺ കോൺവേയെയും ഒഴിവാക്കിയാൽ , ടോപ്പിൽ നിങ്ങൾക്ക് വമ്പൻ അടിക്കാരനായ ഒരു താരത്തെ കിട്ടും,” അദ്ദേഹം പറഞ്ഞു.

അതുപോലെ തന്നെ ചെന്നൈ ടീമിലെ നിലവിലെ സാഹചര്യം നോക്കിയാൽ പല വമ്പൻ മാറ്റങ്ങൾക്കും കളമൊരുങ്ങുന്നു എന്ന് പറയാം. അശ്വിനും ജഡേജയും അടക്കം പല വമ്പൻ താരങ്ങളും ടീമിനെ പുറത്തേക്ക് പോകും. വയസൻ പട എന്ന ചീത്തപ്പേര് ഉണ്ടായിരുന്ന ചെന്നൈ ഈ നാളുകളിൽ എല്ലാം നല്ല പ്രകടനം കാഴ്ചവെച്ചെങ്കിലും ഈ സീസണിൽ പരാജയമായി.

അതിനാൽ തന്നെ മിനി ലേലത്തിൽ ടീമിൽ മാറ്റങ്ങൾ കാണാം. പ്രത്യേകിച്ച് ഈ സീസണിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ. 13 കളികളിൽ നിന്ന് ജഡേജ 280 റൺസ് മാത്രമാണ് നേടിയത്. പക്ഷേ പ്രധാന പ്രശ്നം, ഈ സീസണിൽ എട്ട് വിക്കറ്റ് മാത്രമേ അദ്ദേഹത്തിന് വീഴ്ത്താൻ കഴിഞ്ഞുള്ളൂ എന്നതാണ് പ്രശ്നം. 36 വയസ്സുള്ള പരിചയസമ്പന്നനെ നിലനിർത്താൻ സി‌എസ്‌കെ തയ്യാറാകുമോ ഇല്ലയോ എന്നത് കണ്ടറിയണം.

Latest Stories

'പ്രിയപ്പെട്ടവളെ നിനക്കൊപ്പം... അതിക്രൂരവും ഭീകരവുമായ ആക്രമണം നടത്തിയവർക്കെതിരെയുള്ള പോരാട്ടങ്ങളെ നയിച്ചത് ദൃഢനിശ്ചയത്തോടെയുള്ള നിന്റെ ധീരമായ നിലപാട്'; അതിജീവിതക്ക് പിന്തുണയുമായി വീണ ജോർജ്

'മുത്തശ്ശിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കട്ടിലിനടിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചു'; കൊല്ലത്ത് ലഹരിക്കടിമയായ ചെറുമകന്റെ കൊടുംക്രൂരത

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ

'കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തു, പല പ്രാവശ്യം ഭീഷണിപ്പെടുത്തി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ മൊഴി നൽകി പരാതിക്കാരി

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്