ധര്‍മശാല ടെസ്റ്റ്: ഇന്ത്യന്‍ നിരയില്‍ സൂപ്പര്‍ താരം കളിക്കില്ല, ബുംറ മടങ്ങിയെത്തി, പുതുക്കിയ സ്ക്വാഡ്

ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും മത്സരങ്ങള്‍ നഷ്ടമായ സ്റ്റാര്‍ ബാറ്റര്‍ കെ എല്‍ രാഹുലിനെ അവസാന മത്സരത്തില്‍നിന്നും ഒഴിവാക്കി.

ജോലിഭാരം നിയന്ത്രിക്കുന്നതിനായി റാഞ്ചിയില്‍ നടക്കുന്ന നാലാം ടെസ്റ്റിന് മുന്നോടിയായി പുറത്തിരുന്ന ജസ്പ്രീത് ബുംറയെ ടീമിലേക്ക് തിരികെ കൊണ്ടുവന്നു. 2023 ഡിസംബര്‍ 26 മുതല്‍ 30 കാരനായ അദ്ദേഹം ഇന്ത്യയ്ക്കായി അഞ്ച് ടെസ്റ്റുകള്‍ കളിക്കുകയും ഈ ഗെയിമുകളിലുടനീളം 129.2 ഓവര്‍ ബൗള്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. മാര്‍ച്ച് 07 മുതല്‍ ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന പരമ്പരയിലെ അവസാന മത്സരത്തിനായി ധര്‍മശാലയിലെ ടീമിനൊപ്പം ബുംറ ചേരും.

ഫാസ്റ്റ് ബോളര്‍ മുഹമ്മദ് ഷമിയുടെ വിജയകരമായ ശസ്ത്രക്രിയയെക്കുറിച്ചുള്ള അപ്ഡേറ്റും ബിസിസിഐ നല്‍കി. സ്പീഡ്സ്റ്റര്‍ സുഖം പ്രാപിച്ചു വരുന്നുവെന്നും ഉടന്‍ തന്നെ ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ (എന്‍സിഎ) താരം പുനരധിവാസ പ്രക്രിയ ആരംഭിക്കുമെന്നും ബിസിസിഐ അറിയിച്ചു.

അഞ്ചാം ടെസ്റ്റിനുള്ള ഇന്ത്യയുടെ പുതുക്കിയ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ, ജസ്പ്രീത് ബുംറ, യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, രജത് പട്ടീദാര്‍, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജൂറല്‍, കെ എസ് ഭരത്, ദേവദത്ത് പടിക്കല്‍, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ്. സിറാജ്, മുകേഷ് കുമാര്‍, ആകാശ് ദീപ്.

Latest Stories

കൊച്ചിയിൽ ജൂൺ 29 മുതൽ ഗതാഗത നിയന്ത്രണം; രാത്രി 11 മുതൽ രാവിലെ 6 വരെ സഹോദരൻ അയ്യപ്പൻ റോഡിൽ വാഹനങ്ങൾക്ക് പ്രവേശനമില്ല

മുസിരിസിനപ്പുറം: കോളനിവാഴ്ചയും മസാല വ്യാപാരവും വായ്ത്താരികളും മറന്നുപോയ സമുദ്രനാഗരികത; അറബിക്കടൽ എഴുതിയ കേരളം

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ്; വിവാദങ്ങൾക്കിടെ വിഎച്ച്പി ഉപാധ്യക്ഷൻ ചമ്പത് റായി രാജി വച്ചു

'വൈദ്യുതി പ്രതിസന്ധിക്ക് കാരണം ആവശ്യത്തിന് മഴ ലഭിക്കാത്തത്, ഓരോരുത്തരും സ്വയം വൈദ്യുതി നിയന്ത്രണം കൊണ്ടുവരണം'; മന്ത്രി സണ്ണി ജോസഫ്

ഓപ്പറേഷൻ സിന്ദൂർ: വീരമൃത്യു വരിച്ച ആറ് സൈനികരുടെ പേരുകൾ പുറത്തുവിട്ട് കേന്ദ്രം

'അമ്മ'യിൽ നിന്ന് രാജിവച്ച അംഗങ്ങളെ തിരിച്ചെത്തിക്കും, സ്ഥിരം കമ്മിറ്റിയുടെ ഭാരവാഹിത്വം ഏറ്റെടുക്കില്ല; രമേശ് പിഷാരടി

തിരിച്ചറിയൽ കാർഡുകളുടെ കൂമ്പാരത്തിനിടയിൽ നഷ്ടപ്പെടുന്ന ഇന്ത്യൻ പൗരത്വത്തിന്റെ രാഷ്ട്രീയം; പാസ്‌പോർട്ടുപോലും പൗരത്വത്തിന്റെ അന്തിമ തെളിവല്ലെങ്കിൽ, ആരാണ് ഇന്ത്യൻ പൗരൻ?

മുല്ലപ്പെരിയാർ സുരക്ഷ സമിതി; കേരളത്തിന്റെ പ്രതിനിധിയെ ഉടൻ നിയമിക്കുമെന്ന് മന്ത്രി മോൻസ് ജോസഫ്

തമിഴ്നാട്ടിൽ ഡിഎംകെ-സിപിഐഎം പോര് രൂക്ഷം; പിണറായി വിജയനെ മുൻ നിർത്തി ഡിഎംകെ മുഖപത്രത്തിൽ വിമർശനം

ലഹരി കിട്ടാൻ കാൻസർ ബാധിതർക്ക് നൽകുന്ന വേദനസംഹാരികൾ, കഞ്ചാവ് പുകച്ച് വലിക്കാൻ പപ്പായയുടെ തണ്ട്; ഇടുക്കിയിൽ മൂന്ന് യുവാക്കൾ പിടിയിൽ