Ipl

ഗാലറി മുഴുവൻ എതിരായിരുന്നിട്ടും, സഞ്ജു എന്ന ക്യാപ്റ്റന്റെ മികവും ബോളർമാരുടെ പോരാട്ടവീര്യവും ചെറിയൊരു സന്തോഷം നൽകുന്നു

ഇന്നത്തെ ടോസ് വിജയിച്ചിട്ടും ബാറ്റിംഗ് എടുത്തതിൽ യാതൊരു തെറ്റും കാണുന്നില്ല. കാരണം ലീഗ് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഡിഫൻഡ് ചെയ്തു വിൻ ചെയ്ത ടീം രാജസ്ഥാൻ ആയിരുന്നു. പിഴച്ചത് ബാറ്റിംഗിലാണ്. ഈ ടീം ബാറ്റിംഗിൽ തകർന്നടിഞ്ഞത് ഇന്ന് മാത്രം ആണെന്ന് തോന്നുന്നു.

അതും ഫൈനലിൽ. സഞ്ജു ഒരു ക്യാപ്റ്റൻ എന്ന ഉത്തരവാദിത്തത്തിൽ അവിടെ സപ്പോർട്ട് ചെയ്ത് കളിച്ചിരുന്നു എങ്കിൽ (പാണ്ഡ്യയെ പോലെ) നല്ലൊരു സ്കോറിൽ എത്തിയേനെ. പാണ്ഡ്യ ബാറ്റിംഗിന് നിൽക്കുന്നതും കളിക്കുന്ന രീതിയും കാണുമ്പോൾ നമുക്ക് തന്നെ തോന്നും ഒരു വിധത്തിലും വിക്കറ്റ് കൊടുക്കാനുള്ള മനസ്സില്ലെന്ന്. ഒരു ബിഗ് ഹിറ്ററിൽ നിന്ന് മാറി ഒരു റെസ്പോൺസിബിൾ ബാറ്ററായി മാറി കഴിഞ്ഞിരിക്കുന്നു ഹാർദിക് എന്ന ക്യാപ്റ്റൻ.

സഞ്ജുവിന് ഹാർദികിനെ ഒരു മാതൃകയാക്കാവുന്നതാണ്. ഇനി സഞ്ജുവിന്റെ ക്യാപ്റ്റൻസിയിലേക്ക് വരാം. ഗിൽ സ്ട്രൈക്കിൽ നിൽക്കുമ്പോൾ ആദ്യ ഓവറിൽ തന്നെ വിക്കറ്റ് ലഭിക്കുന്ന തരത്തിൽ ലെഗ് സൈഡിൽ രണ്ട് ഫീൽഡറെ നിർത്തി കെണിയൊരുക്കിയിരുന്നു. പക്ഷേ ചഹൽ ആ ഈസി ക്യാച് ഡ്രോപ്പ് ചെയ്തു. ഇതേ ഗിൽ തന്നെയാണ് പിന്നീട് ഗുജറാത്തിന്റെ വിന്നിംഗ് റൺസ് നേടിയതും. ഗിൽ ഇന്ന് വളരെയേറെ ഭാഗ്യവാനായിരുന്നു. സഞ്ജു എന്ന ബാറ്ററിന് ഇല്ലാത്തതും അത് തന്നെ.

സഞ്ജു കെയർലെസ് ഷോട്ട്സ് കളിച്ചു തന്നെയാണ് ഔട്ട് ആകുന്നതെങ്കിലും അതെല്ലാം ഏതേലും ഫീൽഡർ നിൽക്കുന്ന സൈഡിൽ തന്നെ പോകുമെന്നാണ് വെയ്ഡിന്റെ വിക്കറ്റും പെർഫെക്റ്റ് ഫീൽഡ് പ്ലേസ്മെന്റ് ആയിരുന്നു. 2 വിക്കറ്റ് വീണതിനു ശേഷം ഗുജറാത്തിനെ അറ്റാക്കിംഗ് ഫീൽഡ് സെറ്റിലൂടെ മെരുക്കിയിരുന്നു.

ഒരു ഘട്ടത്തിൽ 130 ഒരു ഡിഫൻഡബിൾ തന്നെയാണെന്ന് വരെ തോന്നിപ്പിച്ചു. റൺസ് വരുന്നതിൽ നിയന്ത്രണം വന്നിരുന്നു എങ്കിലും വിക്കറ്റ് വീണില്ല. അവിടെയാണ് ഹാർദിക് തന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്.  വിക്കറ്റ് വീഴാതെ ചെയ്സിംഗ് മുന്നോട്ട് കൊണ്ടു പോയി. സഞ്ജു തന്റെ ബൗളർമാരെ മാറി മാറി പരീക്ഷിച്ചു. ബൗളർമാർ അവരുടെ കഴിവിന്റെ പരമാവധി പുറത്തെടുത്തു.

ഒടുവിൽ ചഹലിന്റെ “മാജിക്” ഡെലിവറിയിൽ ഹാർദിക് ഔട്ട് ആകുമ്പോൾ ഗുജറാത്ത് ഒരു സെയ്ഫ് സോണിൽ എത്തിയിരുന്നു. ഈ ഒരു ഫൈനലിലെ തോൽവി ചെറിയ ഒരു നിരാശ സമ്മാനിക്കുമെങ്കിലും, സഞ്ജു എന്ന ക്യാപ്റ്റന്റെ മികവും ബൗളർമാരുടെ പോരാട്ടവീര്യവും ചെറിയൊരു സന്തോഷം നൽകുന്നു. ഇതുവരെ എത്തുക എന്നത് തന്നെ മികച്ച ഒരു നേട്ടമാണ്. ഗാലറി മുഴുവൻ എതിരായിരുന്നിട്ടും, ഗുജറാത്തിന് ഒരു ഈസി വിൻ പ്രൊവൈഡ് ചെയ്തില്ല രാജസ്ഥാൻ.

Thanks for a great season, ഇപ്പോഴും സഞ്ജു എന്ന ബാറ്റർ എന്നെ നിരാശപ്പെടുത്തികൊണ്ടേയിരിക്കുന്നു

Latest Stories

അജിത്ത് സാറ് കടന്നുപോയ ഘട്ടത്തിലൂടെ ഞാനും കടന്നുപോയി, ആരൊപ്പം ഉണ്ടാകുമെന്ന് മനസിലാകും; തലയുടെ ഉപേദശത്തെ കുറിച്ച് നിവിന്‍

IPL 2024: ഈ ടൂർണമെന്റിലെ ഏറ്റവും മോശം ടീം അവരുടെ, ആശയക്കുഴപ്പത്തിലായതുപോലെ അവന്മാർ ദുരന്തമായി നിൽക്കുന്നു: ഗ്രെയിം സ്മിത്ത്

അരളിപ്പൂവിന് തല്‍ക്കാലം വിലക്കില്ല; ശാസ്ത്രീയ റിപ്പോർട്ട് കിട്ടിയാൽ നടപടിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തള്ള് കഥകള്‍ ഏറ്റില്ല, റോഷ്ന ഉന്നയിച്ച ആരോപണം ശരിയെന്ന് രേഖകള്‍; കെഎസ്ആര്‍ടിസി അന്വേഷണം തുടങ്ങി

ഇത്രയും നാള്‍ ആക്രമിച്ചത് കുടുംബവാഴ്ചയെന്ന് പറഞ്ഞ്, ഇപ്പോള്‍ പറയുന്നു വദ്രയേയും പ്രിയങ്കയേയും സൈഡാക്കിയെന്ന്; അവസരത്തിനൊത്ത് നിറവും കളവും മാറ്റുന്ന ബിജെപി തന്ത്രം

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമില്‍ അവനൊരു കല്ലുകടി, പുറത്താക്കണം; ആവശ്യവുമായി കനേരിയ

പെണ്‍കുട്ടിയെ ഉപയോഗിച്ച് ഏഷ്യാനെറ്റ് വ്യാജവാര്‍ത്ത നിര്‍മിച്ചു; തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു; സിന്ധു സൂര്യകുമാറടക്കം ആറ് പ്രതികള്‍; കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്

എതിർ ടീം ആണെങ്കിലും അയാളുടെ ഉപദേശം എന്നെ സഹായിച്ചു, അദ്ദേഹം പറഞ്ഞത് പോലെയാണ് ഞാൻ കളിച്ചത്: വെങ്കിടേഷ് അയ്യർ

'പ്രചാരണത്തിന് പണമില്ല'; മത്സരത്തില്‍ നിന്ന് പിന്മാറി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

രാഹുല്‍ ഗാന്ധി അമേഠി ഒഴിഞ്ഞ് റായ്ബറേലിയിലേക്ക് പോയത് എനിക്കുള്ള വലിയ അംഗീകാരം; ജയറാം രമേശിന് മറുപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി