കരിയർ അപകടത്തിൽ ആണെന്ന് അറിഞ്ഞിട്ടും അവൻ കാണിച്ച തന്റേടമൊന്നും ആരും കാണിച്ചിട്ടില്ല, യുവതാരത്തെ പുകഴ്ത്തി ദിനേശ് കാർത്തിക്ക്

സീനിയർ ബാറ്റർ വിരാട് കോഹ്‌ലി ടീമിൽ തിരിച്ചെത്തിയില്ലെങ്കിൽ, ടി20യിൽ രാഹുൽ ത്രിപാഠിയെ മൂന്നാം നമ്പർ ആക്കി ടീം ഇന്ത്യ നിലനിർത്തണമെന്ന് ദിനേഷ് കാർത്തിക് പറയുന്നു. Cricbuzz-ലെ ഒരു ചർച്ചയ്ക്കിടെ, പ്രധാന ഐസിസി ഇവന്റുകളിൽ ഇന്ത്യൻ ടീമിൽ ത്രിപാഠിയെ പോലെ ആരെങ്കിലും ഉണ്ടായിരിക്കണമെന്ന് കാർത്തിക് കുറിച്ചു.

താരം ഇന്നലെ നടത്തിയ മികച്ച പ്രകടനത്തെ കാർത്തിക്ക് അഭിനന്ദിച്ചു, അതേസമയം മുന്നോട്ട് പോകുമ്പോൾ സ്ഥിരത പ്രധാനം ആണെന്നും പറഞ്ഞു. താരം ഇന്നലെ 44 റൺസ് നേടി തിളങ്ങിയിരുന്നു.

ത്രിപാഠിയുടെ പ്രകടമായ പ്രകടനങ്ങളെ കുറിച്ച് കാർത്തിക് വിശദീകരിച്ചു:

“രാഹുൽ ത്രിപാഠി ഇന്ത്യൻ ടീമിൽ ആ നമ്പർ 3 സ്ഥാനത്തിന് അർഹനാണ്. വിരാട് കോഹ്‌ലിഇല്ലെങ്കിൽ കുഴപ്പമില്ല. കോഹ്‌ലി ഇല്ലെങ്കിൽ ത്രിപാഠിയാണ് ആദ്യ ചോയ്‌സ്, അല്ലാതെ മറ്റെവിടെയെങ്കിലും മികച്ച പ്രകടനം നടത്തിയ മറ്റാരെങ്കിലല്ല. അദ്ദേഹം വളരെ നല്ല കളിക്കാരനാണ്, വളരെ നിസ്വാർത്ഥമായ ഒരു കാര്യമാണ് അദ്ദേഹം ചെയ്യുന്നത്, ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യക്ക് അവനെ പോലെ ഒരു താരത്തെയാണ് വേണ്ടത്

രാഹുൽ ത്രിപാഠി മറ്റുള്ളവരുടെ നോട്ടത്തിൽ വലിയ റൺ നേടിയിട്ടിലായിരിക്കാം, എങ്കിലും കളിച്ച രീതിക്കാണ് മാർക്ക് കൊടുക്കേണ്ടതെന്നും കാർത്തിക്ക് പറയുന്നു. തന്റെ കരിയർ അപകടത്തിലാണെന്ന് അറിയാമായിരുന്നിട്ടും തുടക്കം മുതൽ തന്നെ ആക്രമിച്ച് കളിച്ച ബാറ്ററെ കാർത്തിക് പ്രശംസിച്ചു.

Latest Stories

രാജീവ് ഗാന്ധിക്കൊപ്പം അമേഠിയിലെത്തിയ ശർമ്മാജി; ആരാണ് കിഷോരി ലാല്‍ ശര്‍മ?

T20 WOLDCUP: ലോകകപ്പ് ടീമിൽ സ്ഥാനമില്ല, റിങ്കുവിനെ ചേർത്തുനിർത്തി രോഹിത് ശർമ്മ; വൈറലായി വീഡിയോ

രഹസ്യ വിവാഹം ചെയ്ത് ജയ്? നടിക്കൊപ്പമുള്ള ചിത്രം വൈറല്‍! പിന്നാലെ പ്രതികരിച്ച് നടനും നടിയും

പ്ലാസ്റ്റിക് കവറില്‍ നവജാത ശിശുവിന്റെ മൃതദേഹം; ഫ്‌ളാറ്റിലെ അപ്പാര്‍ട്ട്‌മെന്റില്‍ ചോരക്കറ; അന്വേഷണം മൂന്ന് പേരെ കേന്ദ്രീകരിച്ച്

IPL 2024: നായകസ്ഥാനം നഷ്ടപ്പെടാനുണ്ടായ കാരണം എന്ത്?, പ്രതികരിച്ച് രോഹിത്

വിജയ് ചിത്രത്തോട് നോ പറഞ്ഞ് ശ്രീലീല; പകരം അജിത്ത് ചിത്രത്തിലൂടെ തമിഴ് അരങ്ങേറ്റം, കാരണമിതാണ്..

1996 ലോകകപ്പിലെ ശ്രീലങ്കൻ ടീം പോലെയാണ് അവന്മാർ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്നത്, ആർക്കും തടയാനാകില്ല; മുത്തയ്യ മുരളീധരൻ

ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിലെ പരിഷ്‌കാരങ്ങള്‍; മോട്ടോര്‍ വാഹന വകുപ്പിന് മുന്നോട്ട് പോകാം; സര്‍ക്കുലറിന് സ്‌റ്റേ ഇല്ലെന്ന് ഹൈക്കോടതി

ടി20 ലോകകപ്പ് 2024: നാല് സ്പിന്നര്‍മാരെ തിരഞ്ഞെടുത്തതിന് പിന്നിലെന്ത്?, എതിരാളികളെ ഞെട്ടിച്ച് രോഹിത്തിന്‍റെ മറുപടി

'പ്രജ്വലിന് ശ്രീകൃഷ്ണന്റെ റെക്കോഡ് തകര്‍ക്കാന്‍ ശ്രമം'; വിവാദ പ്രസ്താവനയില്‍ പുലിവാല് പിടിച്ച് കോണ്‍ഗ്രസ് മന്ത്രി