ഡല്‍ഹിയുടെ തുടര്‍തോല്‍വികളുടെ കാരണം എന്ത്?; തുറന്നു പറഞ്ഞ് കൈഫ്

ഐ.പി.എല്ലില്‍ ആദ്യപകുതിയില്‍ മികച്ച വിജയങ്ങളുമായി മുന്നേറിയ ഡല്‍ഹി ക്യാപിറ്റല്‍സ് ഇപ്പോള്‍ തുടര്‍തോല്‍വികളാല്‍ വലഞ്ഞിരിക്കുകയാണ്. പ്ലേഓഫിന്റെ വാതിക്കലെത്തിയിട്ടും ഒടുവിലത്തെ നാല് മത്സരങ്ങള്‍ തോറ്റ് നിശ്ചലമായി നില്‍ക്കുകയാണ് ഡല്‍ഹി. ഇപ്പോഴിതാ ടീമിന്‍രെ തുടര്‍തോല്‍വിയുടെ കാരണമെന്തെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ടീമിന്റെ സഹ പരിശീലകന്‍ മുഹമ്മദ് കൈഫ്. താരങ്ങള്‍ അമിത സമ്മര്‍ദ്ദത്തിന് അടിമപ്പെട്ടിരിക്കുകയാണെന്നാണ് കൈഫ് പറയുന്നത്.

“താരങ്ങള്‍ ഏറെ സമ്മര്‍ദ്ദം നേരിടുന്നുണ്ട്. അതാണ് കാരണം. ഞങ്ങളിത് പ്രതീക്ഷിച്ചിരുന്നതാണ്. ടീമിനെ ഒത്തൊരുമയോടെ കൊണ്ടു പോകാനാണ് ശ്രമിക്കുന്നത്. ചില സമയങ്ങളില്‍ ഫോം നഷ്ടപ്പെട്ടേക്കാം,ബുദ്ധിമുട്ടുകള്‍ നേരിട്ടേക്കാം. എന്നാല്‍ നെറ്റ് റണ്‍റേറ്റില്‍ ഇടിവ് പ്രതീക്ഷിച്ചിരുന്നില്ല. അനായാസം പ്ലേ ഓഫില്‍ കടക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ബാംഗ്ലൂരുമായി പോരാടിത്തന്നെ തീരുമാനിക്കാം.”

“മികച്ച തുടക്കമാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. ടൂര്‍ണമെന്റ് പകുതിയായപ്പോള്‍ അല്‍പ്പം സാവകാശപ്പെട്ടെങ്കിലും ഇഷാന്ത് ശര്‍മ, അമിത് മിശ്ര എന്നീ സീനിയര്‍ താരങ്ങളുടെ പരിക്ക് തിരിച്ചടിയായി. അതിനാല്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം നടത്താത്ത താരങ്ങളെ പ്ലേയിംഗ് ഇലവനിലേക്ക് പരിഗണിക്കേണ്ട സാഹചര്യം ഉണ്ടായി. വിജയത്തിന്റെ താളം ടീമിന് നഷ്ടമായി. വിജയത്തോടെ പ്ലേ ഓഫിലെത്താമെന്ന് പ്രതീക്ഷിക്കുന്നു” കൈഫ് പറഞ്ഞു.

DC have to be all-round performers to win IPL, need to chase well: Mohammad Kaif | Sports News,The Indian Express

ഈ സീസണില്‍ കിരീടം നേടാന്‍ ഏറ്റവും സാദ്ധ്യത കല്‍പ്പിക്കപ്പെട്ട ടീമായിരുന്നു ഡല്‍ഹി. എന്നാല്‍ തുടര്‍ച്ചയായ പരാജയങ്ങള്‍ അവരുടെ താളം തെറ്റിച്ചിരിക്കുകയാണ്. ബാംഗ്ലൂരുമായി ഇന്നു നടക്കുന്ന മത്സരം ജയിച്ചാല്‍ മാത്രമേ അവര്‍ക്ക് പ്ലേഓഫിലെത്താനാകൂ. എന്നാല്‍ ആ മത്സരം കൂടി തോറ്റാല്‍ ഹൈദരാബാദിന്റെ പ്രകടനവും നെറ്റ് റണ്‍റേറ്റുമെല്ലാം നോക്കേണ്ടി വരും.

Latest Stories

മൂന്നാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച; 94 ലോക്സഭ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

IPL 2024: 'അവന്‍ ജോ റൂട്ടിനെയും സ്റ്റീവ് സ്മിത്തിനെയും പോലെ': ആര്‍സിബി ബാറ്ററെ കുറിച്ച് ഇന്ത്യന്‍ മുന്‍ താരം

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്, അത് എന്താണ് ശരീരത്തില്‍ ചെയ്തതെന്ന് അറിയില്ല: ശ്രേയസ് തല്‍പഡെ

ഹർദീപ് നിജ്ജാർ കൊലപാതകത്തിലെ ഇന്ത്യക്കാരുടെ അറസ്റ്റ്; പ്രതികരിച്ച് എസ് ജയശങ്കർ

IPL 2024: 'ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഓവര്‍റേറ്റഡ് കളിക്കാരനാണ് അവന്‍': സ്റ്റാര്‍ ബാറ്ററെക്കുറിച്ച് പാര്‍ഥിവ് പട്ടേല്‍

റിലീസ് ചെയ്യാന്‍ തടസങ്ങള്‍? 'ഇന്ത്യന്‍ 2' ഇനിയും വൈകും; ജൂണില്‍ റിലീസ് നടക്കില്ല

വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചു; എച്ച് ഡി രേവണ്ണ എംഎല്‍എയെ അറസ്റ്റ് ചെയ്ത് പൊലീസ്; പിടികൂടിയത് മുന്‍പ്രധാനമന്ത്രിയുടെ വീട്ടില്‍ നിന്നും

കോടതി നിലപാട് കടുപ്പിച്ചു; കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവിനുമെതിരെ പൊലീസ് കേസെടുത്തു; അഞ്ച് പ്രതികള്‍

അമ്പത് തവണയെങ്കിലും ഈ സിനിമ കണ്ടിട്ടുണ്ട്, രാജ്യത്തിന്റെ അഭിമാനം..; 'മണിച്ചിത്രത്താഴി'നെ പുകഴ്ത്തി സെല്‍വരാഘവന്‍

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം