DC VS RR: അവസാന ഓവറിൽ എനിക്കിട്ട് അടിക്കാൻ മാത്രം ഒരുത്തനും വളർന്നിട്ടില്ല മക്കളെ; ഡൽഹിയുടെ വിജയശില്പി മിച്ചൽ സ്റ്റാർക്ക്

ഐപിഎലിൽ ഇന്ന് നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയല്സിനെതിരെ ഡൽഹി ക്യാപിറ്റൽസിനു വിജയം. ഈ സീസണിലെ ആദ്യ സൂപ്പർ ഓവർ മത്സരത്തിനാണ് ആരാധകർ സാക്ഷിയായത്. വാശിയേറിയ മത്സരത്തിൽ രാജസ്ഥാൻ ബാറ്റർമാർക്ക് അവസാന ഓവറിൽ മോശമായ സമയമാണ് പേസ് ബോളർ മിച്ചൽ സ്റ്റാർക്ക് നൽകിയത്.

ഡൽഹിയുടെ വിജയശില്പിയായത് പേസ് ബോളർ മിച്ചൽ സ്റ്റാർക്ക് തന്നെയായിരുന്നു. അവസാന ഓവറിലെ പ്രെഷർ സിറ്റുവേഷൻ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു. 20 ഓവറിൽ ഒരു ബൗണ്ടറി പോലും ധ്രുവിനും ഷിംറോണും അടിക്കാൻ അദ്ദേഹം അവസരം നൽകിയിരുന്നില്ല. 6 പന്തിൽ 8 റൺസിന്‌ രാജസ്ഥാനെ തളച്ച് മത്സരം സൂപ്പർ ഓവറിൽ എത്തിച്ചു.

സൂപ്പർ ഓവറിലാകട്ടെ രണ്ട് ബൗണ്ടറിയും ഒരു നോ ബോളും വഴങ്ങിയെങ്കിലും ഒരു ബോൾ ബാക്കി നിൽക്കേ 12 റൺസിന്‌ രാജസ്ഥാൻ റോയൽസിനെ പിടിച്ച് കെട്ടാൻ മിച്ചൽ സ്റ്റാർക്കിനു സാധിച്ചു.

സൂപ്പർ ഓവറിന്റെ മറുപടി ബാറ്റിംഗിൽ ഡൽഹി താരങ്ങളായ കെ എൽ രാഹുൽ ട്രിസ്റ്റിയൻ സ്റ്റബ്ബ്സ് എന്നിവർ ചേർന്ന് 2 ബോൾ ബാക്കി നിൽക്കേ 13 റൺസ് അടിച്ച് മത്സരം വിജയിപ്പിച്ചു. ഇതോടെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് ഡൽഹി ക്യാപിറ്റൽസ് മുന്നേറി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ