ഇതാണ് ലോകത്തെ ഏറ്റവും മികച്ച ടി20 ലീഗ്, അമ്പരപ്പിച്ച് വാര്‍ണര്‍

ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ക്ക് ചിലത് തെളിക്കാനുളളതായിരുന്നു ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്. പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ഓസീസ് ടീമിലും തുടര്‍ന്ന് ഐപിഎല്ലിലുമെല്ലാം ഒരു സീസണ്‍ നഷ്ടപ്പെട്ട വാര്‍ണറിന്റെ തിരിച്ചുവരവായിരുന്നു ഐപിഎല്‍ 12ാം സീസണ്‍.

ഐപിഎല്ലില്‍ തിരിച്ചെത്തിയ വാര്‍ണര്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരത്തിനുള്ള ഓറഞ്ച് ക്യാപ്പും കൊണ്ടാണ് മടങ്ങിയത്. സണ്‍റൈസേഴ്സ് ഹൈദരാബാദിന് വേണ്ടി 12 മത്സരങ്ങള്‍ ഒരു സെഞ്ച്വറിയും എട്ട് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടെ 692 റണ്‍സാണ് വാര്‍ണര്‍ നേടിയത്.

അതെസമയം ഐപിഎല്ലിന് പുതിയൊരു ബഹുമതി നല്‍കിയാണ് വാര്‍ണര്‍ ഇന്ത്യ വിടുന്നത്. ഐപിഎല്ലിനേക്കാള്‍ മികച്ചൊരു ക്രിക്കറ്റ് ലീഗ് കണ്ടിട്ടില്ലെന്നാണ് വാര്‍ണര്‍ പറയുന്നത്. കഴിഞ്ഞ ഒരുപാട് വര്‍ഷങ്ങളായി വിവിധ രാജ്യങ്ങളില്‍ ട്വന്റി20 ലീഗ് കളിക്കുന്നുണ്ട് വാര്‍ണര്‍.

ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ്പ് നേടുന്നത് നേട്ടമായി കരുതുന്നു. അവാര്‍ഡിന് വേണ്ടിയല്ല കളിക്കുന്നത് വിജയിക്കുന്നതിന് വേണ്ടിയാണെന്നും വാര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

മികച്ച വിക്കറ്റ് ഒരുക്കിയ ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിന്റെ ക്യൂറേറ്ററോട് കടപ്പെട്ടിരിക്കുന്നു. ഈ ടൂര്‍ണമെന്റിന്റെ ഭാഗമാവാന്‍ കഴിഞ്ഞത് തന്നെ വലിയനേട്ടം. ലോകത്തിലെ ഏറ്റവും മികച്ച ലീഗും ഐപിഎല്‍ തന്നെ. വാര്‍ണര്‍ പറഞ്ഞു നിര്‍ത്തി.

Latest Stories

ഡല്‍ഹിയില്‍ വീണ്ടും പോര് മുറുകുന്നു; വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ പിരിച്ചുവിട്ട് ലഫ്റ്റനന്റ് ഗവര്‍ണര്‍

ഈ ടി20 ലോകകപ്പ് അവര്‍ക്ക് തന്നെ; പ്രവചിച്ച് ലങ്കന്‍ ഇതിഹാസം

മലപ്പുറത്ത് പ്ലസ് വൺ സീറ്റുകളുടെ എണ്ണം കൂട്ടി

വമ്പൻ നാണക്കേടിന്റെ ലിസ്റ്റിൽ ചെന്നൈയും ബാംഗ്‌ളൂരിനും രാജസ്ഥാനും കൂട്ടായി ഇനി മഞ്ഞപ്പടയും; ആ അപമാനം ഇങ്ങനെ

സൂര്യ ഒരു അസാമാന്യ മനുഷ്യന്‍, അദ്ദേഹത്തിന്റെ 200 ശതമാനവും കങ്കുവയ്ക്ക് നല്‍കിയിട്ടുണ്ട്: ജ്യോതിക

പൊലീസ് ഉദ്യോഗസ്ഥനെ ലഹരിസംഘം വിഷം കുത്തിവച്ച് കൊലപ്പെടുത്തി; ആക്രമണം മോഷ്ടാവിനെ പിന്തുടരുന്നതിനിടെ

എൻഡിഎ സ്ഥാനാർത്ഥി പ്രജ്വൽ രേവണ്ണയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

എന്തൊരു ശല്യമാണ് ഇവന്മാരെ കൊണ്ട്, ഇനി അവനെ കുറ്റപെടുത്തിയാൽ ഞാൻ കേട്ടുകൊണ്ട് നിൽക്കില്ല; ഡിവില്ലേഴ്‌സ് പറയുന്നത് ഇങ്ങനെ

രാജ്യത്തെ സേവിക്കാന്‍ മോദിയുടെയും അമിത് ഷായുടെയും പാത പിന്തുടരാന്‍ ആഗ്രഹിക്കുന്നു; ജനങ്ങള്‍ അനുഗ്രഹിക്കണം; ബിജെപിയില്‍ ചേര്‍ന്ന് നടി രൂപാലി ഗാംഗുലി

'ഞാനെന്താ പൂച്ചയോ? പലതവണ അബോര്‍ഷന്‍ ചെയ്തു..'; ഭാവനയല്ലാതെ മറ്റാര്‍ക്കെങ്കിലും ധൈര്യമുണ്ടോ ഇത് പറയാന്‍? ചര്‍ച്ചയാകുന്നു