തല്ലോളമെത്തി ദാസും കുമാരയും; കളത്തില്‍ സംഘര്‍ഷത്തിന്റെ നിമിഷങ്ങള്‍ (വീഡിയോ)

ടി20 ക്രിക്കറ്റ് ലോക കപ്പ് സൂപ്പര്‍ 12ലെ ശ്രീലങ്ക- ബംഗ്ലാദേശ് മത്സരത്തിനിടെ സംഘര്‍ഷം സൃഷ്ടിച്ച് ലിന്റണ്‍ ദാസും ലാഹിരു കുമാരയും. അമ്പയര്‍മാര്‍ ഇടപെട്ടാണ് ഇരുവരെയും പിന്തിരിപ്പിച്ചത്.

കളിയുടെ ആറാം ഓവറില്‍ കുമാരയുടെ പന്തില്‍ ദാസ് പുറത്തായതിനു പിന്നാലെയാണ് സംഭവം. വിക്കറ്റെടുത്ത കുമാര ഡഗ് ഔട്ടിലേക്ക് മടങ്ങാന്‍ ആരംഭിച്ച ലിന്റണ്‍ ദാസിന് അരികില്‍ ചെന്ന് എന്തോ രൂക്ഷമായി പറഞ്ഞു. പ്രകോപിതനായ ദാസ്, കുമാരയോട് കൊമ്പുകോര്‍ത്തു.

ഇരു ടീമിലെയും കളിക്കാര്‍ കൂട്ടംകൂടി തര്‍ക്കം തുടങ്ങിയതോടെ സ്ഥിതിഗതികള്‍ വഷളാകുമെന്ന് തോന്നി. എന്നാല്‍ പ്രശ്‌നത്തില്‍ ഇടപെട്ട അമ്പയര്‍മാര്‍ ദാസിനെയും കുമാരെയെയും കൂടുതല്‍ സംഘര്‍ഷത്തില്‍ നിന്നു പിന്തിരിപ്പിച്ചു. ലിന്റണ്‍ ദാസിനും ലാഹിരു കുമാരയ്ക്കുമെതിരെ അച്ചടക്ക നടപടിക്കുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.

Latest Stories

'നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം, അടിച്ചത് മനഃപൂർവമല്ല'; ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ‌ സന്ദീപിന്റെ മൊഴി

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി

തേവര പാലത്തില്‍ ലോറി നിയന്ത്രണം വിട്ട് അപകടം; പാലത്തിന്റെ കൈവരി തകര്‍ത്ത് തൂങ്ങിക്കിടന്ന് ലോറി; ഉയർത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു

സൗജന്യ യാത്രയിൽ തർക്കം; പണം മുൻകൂർ വേണമെന്ന് കെഎസ്ആർടിസി, ചെലവായ തുക മാസാവസാനം നൽകാമെന്ന് സർക്കാർ

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയിലും രോഗം സ്ഥിരീകരിച്ചു, രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം