പാക് പൗരനാകാനൊരുങ്ങി വിദേശ സൂപ്പര്‍ താരം, അപേക്ഷ സമര്‍പ്പിച്ചു

സൂപ്പര്‍ ലീഗ് കളിക്കാന്‍ പാകിസ്ഥാനിലെത്തി ഒടുവില്‍ പാക് പൗരനാകാന്‍ ഒരുങ്ങുകയാണ് വിന്‍ഡീസിന് രണ്ട് തവണ ലോകകിരീടം സമ്മാനിച്ച ഇതിഹാസ താരം ഡാരന്‍ സമി. പാക് പൗരത്വത്തിനായി സമി അപേക്ഷ സമര്‍പ്പിച്ച് കഴിഞ്ഞു. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ സമിയുടെ ടീമായ പെഷവാര്‍ സാല്‍മിയാണ് സമിയ്ക്ക് പാക് പൗരത്വം നല്‍കാനുളള നീക്കങ്ങള്‍ നടത്തുന്നത്.

അധികം താമസിയാതെ സമിക്ക് പാകിസ്ഥാന്‍ പൗരത്വം ലഭിക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. പാകിസ്ഥാനില്‍ ഏറെ ആരാധകരുള്ള ക്രിക്കറ്റ് താരമാണ് ഡാരന്‍ സമി.

സമിയ്ക്ക് പാകിസ്ഥാനോടുളള സ്‌നേഹം നേരത്തേയും ക്രിക്കറ്റ് ലോകം കണ്ടിരുന്നു. വിദേശ താരങ്ങളെല്ലാം പാകിസ്ഥാനില്‍ ക്രിക്കറ്റ് കളിക്കാന്‍ വിസമ്മതിച്ചപ്പോള്‍ എതിര്‍പ്പുകളെയെല്ലാം തള്ളി ആദ്യം പാകിസ്ഥാനിലേക്ക് ഓടിയെത്തിയ താരമാണ് സമി. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ അഞ്ച് സീസണുകളുടേയും ഭാഗമായിട്ടുള്ള സമി 2017 ല്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനലിനായി പാകിസ്ഥാനിലെത്തിയ ചുരുക്കം ചില വിദേശ താരങ്ങളില്‍ ഒരാളായി.

തകര്‍ന്നടിഞ്ഞ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീമിനെ ഉയര്‍ത്തികൊണ്ട് വന്ന നായകന്‍ കൂടിയാണ് സമി. വിന്‍ഡീസിനായി രണ്ട് ടി20 ലോകകിരീടങ്ങളാണ് സമി സമ്മാനിച്ചത്.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ