ക്രീസില്‍ നൃത്തം ചെയ്യുന്ന ഹൂഡ, ക്ലച്ച് പിടിക്കാത്ത പന്ത്; സഞ്ജുവിനെ തഴയുന്നത് മനസിലാകുന്നില്ലെന്ന് പാക് താരം

മോശം ഫോമിലും ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന് തുടരെ തുടരെ അവസരം നല്‍കുന്നതിനെ വിമര്‍ശിച്ച് പാകിസ്ഥാന്‍ മുന്‍ താരം ഡാനിഷ് കനേരിയ. മികച്ച ഫോമിലുള്ള സഞ്ജു സാംസണെ തഴഞ്ഞ് പന്തിന് അവസരം നല്‍കുന്നതാണ് കനേരിയയെ ചൊടിപ്പിച്ചത്. സഞ്ജുവിനെ പുറത്തിരുത്തി ടീമിലെത്തിച്ച ദീപക് ഹൂഡയുടെ പ്രകടനത്തെയും കനേരിയ വിമര്‍ശിച്ചു.

റിഷഭ് പന്ത് ഒരു വൈറ്റ് ബോള്‍ ക്രിക്കറ്റര്‍ അല്ലെന്ന വസ്തുത ഇന്ത്യ അംഗീകരിക്കണം. റണ്‍സ് നേടുന്നതിനായി റിഷഭിനെ എല്ലാ പൊസിഷനുകളിലും കളിപ്പിച്ചു നോക്കി. പക്ഷെ ഒന്നും സംഭവിച്ചില്ല. പക്ഷെ സഞ്ജു സാംസണിന്റെ കാര്യം എന്താണ്? ന്യൂസിലന്‍ഡുമായുള്ള ആദ്യ ഏകദിനത്തില്‍ 36 റണ്‍സ് സകോര്‍ ചെയ്ത് അദ്ദേഹം എന്തെങ്കിലും തെറ്റ് ചെയ്തോ?

മിക്കവരും സഞ്ജുവിനെ പുറത്ത് ഇരുത്തുന്നില്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. സഞ്ജുവിനെ സംബന്ധിച്ച് ഇവയെല്ലാം അദ്ദേഹത്തിന്റെ ആത്മവീര്യം കെടുത്തുന്നതുമാണ്. ഒരു ശരാശരി ക്രിക്കറ്ററുടെ പരിഗണന മാത്രമണ് സഞ്ജുവിനു ടീം മാനേജ്മെന്റിന്റെ ഭാഗത്തു നിന്നും ലഭിക്കുന്നത്.

ഹൂഡയുടെ മോശം പ്രകടനത്തിനും കാരണം ടീം മാനേജ്‌മെന്റ് തന്നെയാണ്. ബോള്‍ സീം ചെയ്യാന്‍ തുടങ്ങുമ്പോള്‍ ബാറ്റിംഗിനിടെ ദീപക് ഹൂഡ നൃത്തം ചെയ്യുകയാണ്. എന്താണ് സംഭവിക്കുന്നതെന്നു പോലും അദ്ദേഹത്തിനു മനസ്സിലാവുന്നില്ല. നന്നായി പെര്‍ഫോം ചെയ്തുകൊണ്ടിരുന്ന സമയത്താണ് ഹൂഡയെ ടീം മാനേജ്മെന്റ് ഒഴിവാക്കിയത്. ഇതു താരത്തിന്റെ ആത്മവിശ്വാസം തകര്‍ത്തിട്ടുണ്ട്- കനേരിയ പറഞ്ഞു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ