'എന്റെ അപേക്ഷകള്‍ മതം നോക്കി തള്ളി, ഹിന്ദുവായതില്‍ അഭിമാനിക്കുന്നു'; പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് എതിരെ കനേരിയ

ക്രിക്കറ്റില്‍ വിലക്കു നേരിടുന്ന തന്റെ അപേക്ഷകള്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മതത്തിന്റെ അടിസ്ഥാനത്തില്‍ തള്ളിക്കളയുകയായിരുന്നു എന്ന ആരോപണവുമായി മുന്‍ പാക് താരം ഡാനിഷ് കനേരിയ. പാകിസ്ഥാന്‍  ഉമര്‍ അക്മലിന്റെ വിലക്ക് വെട്ടിക്കുറച്ച സാഹചര്യത്തിലാണ് ട്വിറ്ററിലൂടെയുള്ള കനേരിയുടെ രോഷപ്രകടനം.

“എനിക്ക് എന്തുകൊണ്ട് ആജീവനാന്ത വിലക്ക് ലഭിച്ചെന്നും മറ്റുള്ളവര്‍ക്ക് എന്തുകൊണ്ടു ലഭിച്ചില്ലെന്നും ആര്‍ക്കെങ്കിലും പറയാമോ?. ജാതി, നിറം, ശക്തമായ പശ്ചാത്തലം എന്നിവയുടെ അടിസ്ഥാനത്തില്‍ മാത്രമാണോ നയങ്ങള്‍ ബാധകമാകുക.”

“ഡാനിഷ് കനേരിയയുടെ കാര്യത്തില്‍ മാത്രം വിട്ടുവീഴ്ചകള്‍ വേണ്ടെന്ന രീതി. മറ്റുള്ളവരുടെ കാര്യത്തില്‍ അങ്ങനെയല്ല. ഞാനൊരു ഹിന്ദുവാണ്. അങ്ങനെയൊരു പശ്ചാത്തലമുള്ളതില്‍ ഞാന്‍ അഭിമാനിക്കുന്നു. അതാണ് ധര്‍മ്മം.” കനേരിയ ട്വിറ്ററില്‍ കുറിച്ചു.

ഒത്തുകളി സംഘം സമീപിച്ചത് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന് മറച്ചുവെച്ചതിന് ടീമില്‍ നിന്ന് പുറത്താക്കപ്പെട്ട പാകിസ്ഥാന്‍ താരം ഉമര്‍ അക്മലിന്റെ വിലക്ക് മൂന്ന് വര്‍ഷത്തേതില്‍ നിന്ന് 18 മാസമായിട്ട് വെട്ടി കുറച്ചിരുന്നു. വാതുവെയ്പ്പിന്റെ പേരില്‍ തനിക്ക് മേല്‍ ചുമത്തിയ ആജീവനാന്ത വിലക്ക് നീക്കണമെന്ന ആവശ്യവുമായി ഡാനിഷ് കനേരിയും നേരത്തെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ സമീപിച്ചിരുന്നു. ഇതില്‍ ഇതുവരെ തീരുമാനമായിട്ടില്ല.


ഇംഗ്ലണ്ട് ടീമായ എസെക്‌സിനു വേണ്ടി 2009-ല്‍ കളിക്കുന്ന സമയത്താണ് വാതുവെപ്പ് കേസില്‍ കനേരിയയെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് വിലക്കുന്നത്. മുന്‍ എസെക്സ് താരം മാറിന്‍ വെസ്റ്റ്ഫീല്‍ഡുമായി ചേര്‍ന്ന് മത്സരഫലം നിര്‍ണയിക്കുന്നതുമായി ബന്ധപ്പെട്ട് വാതുവെയ്പ്പ് നടത്തിയതായി തെളിഞ്ഞതിനെ തുടര്‍ന്നായിരുന്നു വിലക്ക്.

Latest Stories

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല